ജാഗ്രത
അന്‍വര്‍ ഷാ ഉമയനല്ലൂര്‍=>ജാഗ്രത
ഉണര്‍ന്നുനോക്കുക! പുതിയൊരുഷസ്സുമായ്
വന്നിതാനില്‍ക്കുന്നു കാലം
വിശന്ന വയറിനോടോതേണ്ട മേലില്‍നാം
പശി മറന്നീടുവാന്‍ വേഗം.
കൊലച്ചിരികള്‍ മുഴക്കുവോര്‍ക്കൊക്കെയും
തെളിച്ചേകിടാം പുതു ദീപം
അറച്ചറച്ചെന്തിനായ് നില്‍ക്കുന്നുറച്ചുനാം
വിളിച്ചോതുകൈക്യ സന്ദേശം.
നിവര്‍ന്നുനില്‍ക്കുക അതിവേഗമിനി നമ്മള്‍
കൈവരിക്കേണ്ടതാണൂര്‍ജ്ജം
തുറിച്ചുനോക്കിയോര്‍ ഗ്രഹിക്കട്ടെ മേലിലും
വിറച്ചുപോകില്ലെന്ന സത്യം.
മറഞ്ഞുനില്‍ക്കുവോര്‍ വീണ്ടും ശ്രമിച്ചിടാം
ചതിച്ചുവീഴ്ത്തുവാ,നെന്നാല്‍
മറിച്ചതേയസ്.ത്രം തൊടുക്കേണ്ടയിനി നമു
ക്കുടച്ചുവാര്‍ക്കാ,മേകലോകം.
തിരിച്ചെന്തു ലാഭമെന്നോര്‍ക്കാതെ തമ്മില്‍നാ
മേകേണ്ടതാത്മവിശ്വാസം
ദിശാബോധമോടേയൊരുമിച്ചു ചേരില്‍ നാം
വിശ്വജേതാക്കള്‍ക്കു തുല്യം.
ഈ ജഗത്തില്‍പ്പിറന്നൊന്നുപോലുയരുവാ
നാകാതെ വേദനിക്കുമ്പോള്‍
കുതിരക്കുളമ്പടികള്‍പോലെ സുദൃഢമായ്
ത്തീരട്ടെ നരധര്‍മ്മ ശബ്ദം.
Manglish Transcribe ↓
Anvar shaa umayanalloor=>jaagratha
unarnnunokkuka! puthiyorushasumaayu
vannithaanilkkunnu kaalam
vishanna vayarinodothenda melilnaam
pashi maranneeduvaan vegam. Kolacchirikal muzhakkuvorkkokkeyum
thelicchekidaam puthu deepam
araccharacchenthinaayu nilkkunnuracchunaam
vilicchothukykya sandesham. Nivarnnunilkkuka athivegamini nammal
kyvarikkendathaanoorjjam
thuricchunokkiyor grahikkatte melilum
viracchupokillenna sathyam. Maranjunilkkuvor veendum shramicchidaam
chathicchuveezhtthuvaa,nennaal
maricchatheyasu. Thram thodukkendayini namu
kkudacchuvaarkkaa,mekalokam. Thiricchenthu laabhamennorkkaathe thammilnaa
mekendathaathmavishvaasam
dishaabodhamodeyorumicchu cheril naam
vishvajethaakkalkku thulyam. Ee jagatthilppirannonnupoluyaruvaa
naakaathe vedanikkumpol
kuthirakkulampadikalpole sudruddamaayu
ttheeratte naradharmma shabdam.