തുടര്‍ച്ച
അന്‍വര്‍ ഷാ ഉമയനല്ലൂര്‍=>തുടര്‍ച്ച
വേലിപ്പടര്‍പ്പുകള്‍ പോലെ മുന്നില്‍ ചിലര്‍
ചേര്‍ന്നെന്റെ ചിന്തകള്‍ വേര്‍തിരിക്കെ,
സ്പന്ദനം മന്ദം നിലച്ച വാച്ചില്‍ എന്റെ
സമയം ക്രമപ്പെടുത്താന്‍ ശ്രമിക്കെ,
നുള്ളിനോവിച്ചന്നകന്ന മോഹം വൃഥാ
തുള്ളിക്കളിപ്പിച്ചകം പുകയ്ക്കെ,
ചെറുതിരിനാളം കെടുത്തുവാനായ് മനം
പതിവുപോലൊളിയമ്പയച്ചിടുമ്പോള്‍
അണയാത്ത ദുഃഖക്കനലിലൂടെ പ്രാണ
ശിഖയുമായെങ്ങനെയോടിനീങ്ങും;
അന്തിച്ചുവപ്പിന്നിടയിലൂടെന്‍ കൊച്ചു
വെള്ളരിപ്രാവെങ്ങനരികിലെത്തും?
തകരട്ടെയെന്റെ സങ്കല്‍പ്പമെല്ലാം പക്ഷെ
നുകരട്ടെ ഞാനതിന്‍മുന്‍പൊരല്പം
ഒരു കരപ്പാടിന്നകലെമാത്രം വന്നു
നില്‍ക്കുന്നൊളിഞ്ഞപമൃത്യൂവീണ്ടും
കാക്കുന്നതേതു കരങ്ങള്‍ രണ്ടും വിഭോ,
കാല്‍ക്കലര്‍പ്പിച്ചവനാണു പണ്ടും
ഒരുതുള്ളി രുധിരമേ ബാക്കിയുള്ളൂ എന്റെ
തൂലിക തെളിയാതുഴറിടുന്നു
പോരാടുവാനിന്നുറച്ചുനില്‍ക്കെ സ്മേര
കാവ്യസൂനങ്ങള്‍ കരിഞ്ഞുവീണു
ചന്തംവെടിഞ്ഞിരുള്‍ ചാരെവന്നു എന്റെ
ബന്ധങ്ങള്‍ വന്‍ചിതല്‍ കാര്‍ന്നുതിന്നൂ
വിസ്മയിപ്പിക്കുമീ ധന്യലോകം സദാ
വെട്ടിത്തിരുത്തുന്നു ജീവകാവ്യം
ഉരുവിട്ടൊരിക്കല്‍ പഠിച്ചശേഷം മായ്ച്ചു
നീക്കാതിരിക്കുന്നനന്തകാലം
പകരാന്‍ ശ്രമിക്കുന്നു തൂമരന്ദം പാന
പാത്രത്തിലേകുന്നു സ്നേഹബന്ധം
കൈപിടിച്ചെഴുതിച്ചിടുന്നു മന്ദം കേള്‍ക്ക!
ലോകമേ,യീ പാമരന്റെ ശബ്ദം.
Manglish Transcribe ↓
Anvar shaa umayanalloor=>thudarccha
velippadarppukal pole munnil chilar
chernnente chinthakal verthirikke,
spandanam mandam nilaccha vaacchil ente
samayam kramappedutthaan shramikke,
nullinovicchannakanna moham vruthaa
thullikkalippicchakam pukaykke,
cheruthirinaalam kedutthuvaanaayu manam
pathivupololiyampayacchidumpol
anayaattha duakhakkanaliloode praana
shikhayumaayenganeyodineengum;
anthicchuvappinnidayilooden kocchu
vellaripraavenganarikiletthum? Thakaratteyente sankalppamellaam pakshe
nukaratte njaanathinmunporalpam
oru karappaadinnakalemaathram vannu
nilkkunnolinjapamruthyooveendum
kaakkunnathethu karangal randum vibho,
kaalkkalarppicchavanaanu pandum
oruthulli rudhirame baakkiyulloo ente
thoolika theliyaathuzharidunnu
poraaduvaaninnuracchunilkke smera
kaavyasoonangal karinjuveenu
chanthamvedinjirul chaarevannu ente
bandhangal vanchithal kaarnnuthinnoo
vismayippikkumee dhanyalokam sadaa
vettitthirutthunnu jeevakaavyam
uruvittorikkal padticchashesham maaycchu
neekkaathirikkunnananthakaalam
pakaraan shramikkunnu thoomarandam paana
paathratthilekunnu snehabandham
kypidicchezhuthicchidunnu mandam kelkka! Lokame,yee paamarante shabdam.