പറന്നു..പറന്ന്..
അന്‍വര്‍ ഷാ ഉമയനല്ലൂര്‍=>പറന്നു..പറന്ന്..
കിളികരയുന്നു! പതിവില്ലാതൊരു
ചെറുകിളിയെന്തു മൊഴിഞ്ഞീടുന്നു;
ആരുടെ ജനനം, ആരുടെ മരണം
ആരുടെ ജീവിതചക്രവിതാനം?
നിളപറയുന്നു! നിഴലുകളുരുകിയ
സായംസന്ധ്യ മയങ്ങീടുമ്പോള്‍
തേടിയതാകാം തവ കവിതകളില്‍
ചൂടിയ പൂര്‍വ്വമഹീതലചരിതം.
തിരയുരചെയ്‌വൂ; പതിരുകളില്ലാ
ക്കഥപോലലിവോടതിരിന്‍ കദനം
പാടിയതാകാ,മുതിരും വാക്കുകള്‍
പാലിച്ചീടേണ്ടതി,രതുമാകാം.
മകളോതിയതോ, മലരുകള്‍തൂകിയ
കുളിര്‍മണമവനിയിലാകെപ്പടരാന്‍
വാടിയ വാടികളെഴുതിയ കവിതക
ളീണത്തില്‍ക്കിളിചൊല്ലിയതാകാം.
മധുതിരയുന്നൊരു ചിത്രപതംഗം
മൂളിയ കഥകളിഗീതംതന്നില്‍
വിധിവിളയാട്ടക്കനലെരിയിക്കും
പെരിയവനരുളിയ വര;മതുമാകാം.
തരുനിരകള്‍തന്‍ തണലിലിരുന്നേന്‍
പെരുമകള്‍നീക്കിയ കവിതകുറിക്കാന്‍
മുതിരുന്നേരങ്ങളിലീ സ്വരജതി
യുയരാറുണ്ടതിമോഹനസാമ്യം.
നിരവധിയോര്‍മ്മകളുഴുതുമറിച്ചേ
നെഴുതിയ പുതിയൊരുഹൃദയവികാരം
പരിണാമത്താലൊരുചെറുകിളിയാ
യരികിലണഞ്ഞേയ്ക്കാം തവസ്‌മൃതിയില്‍!!
Manglish Transcribe ↓
Anvar shaa umayanalloor=>parannu.. Parannu.. Kilikarayunnu! pathivillaathoru
cherukiliyenthu mozhinjeedunnu;
aarude jananam, aarude maranam
aarude jeevithachakravithaanam? Nilaparayunnu! nizhalukalurukiya
saayamsandhya mayangeedumpol
thediyathaakaam thava kavithakalil
choodiya poorvvamaheethalacharitham. Thirayuracheyvoo; pathirukalillaa
kkathapolalivodathirin kadanam
paadiyathaakaa,muthirum vaakkukal
paaliccheedendathi,rathumaakaam. Makalothiyatho, malarukalthookiya
kulirmanamavaniyilaakeppadaraan
vaadiya vaadikalezhuthiya kavithaka
leenatthilkkilicholliyathaakaam. Madhuthirayunnoru chithrapathamgam
mooliya kathakaligeethamthannil
vidhivilayaattakkanaleriyikkum
periyavanaruliya vara;mathumaakaam. Tharunirakalthan thanalilirunnen
perumakalneekkiya kavithakurikkaan
muthirunnerangalilee svarajathi
yuyaraarundathimohanasaamyam. Niravadhiyormmakaluzhuthumaricche
nezhuthiya puthiyoruhrudayavikaaram
parinaamatthaalorucherukiliyaa
yarikilananjeykkaam thavasmruthiyil!!