ഹൈക്യു കവിതകള്‍ രാധേ, രാധേ, രാധേ!
അഷിത=>ഹൈക്യു കവിതകള്‍ രാധേ, രാധേ, രാധേ!
നീ, ഒരു കടല്‍പ്രേമത്തിലുലയും കടലാസുതോണി,
കണ്ണീര്‍പെരുമഴയില്‍ കുതിരും പൂവിന്‍ ചിരി,
നെടുകേ കീറിയ പ്രേമലേഖനത്തില്‍ നഷ്ടമായോരക്ഷരം!
ഉപാസന
കാന്‍സര്‍ വാര്‍ഡ്
മൃത്യുഞ്ജയ മന്ത്രോപാസകരെപ്പോല്‍
വെളുത്ത കോട്ടിട്ട ഡോക്ടര്‍മാര്‍.
അനുരാഗം
ഓര്‍ക്കാപ്പുറത്ത് നനഞ്ഞ മഴയില്‍,
കാറ്റില്‍, പൊഴിഞ്ഞ ആലിപ്പഴംപോല്‍,
അനുരാഗം!
ധര്‍മസങ്കടങ്ങള്‍
കൊടും വിഷത്തിലിറ്റിച്ച മധുരമായി, പ്രേമം
കണ്ണീരിലിറ്റിച്ച ഉപ്പുപോല്‍,
കരുണവേര്‍തിരിക്കാനറിയാത്തതിനാല്‍
മുഴുവനായി കുടിച്ചു വറ്റിപ്പൂ!
ദൈവത്തിന്‍െറ ആത്മഗതം
ഞാന്‍, എന്നേ ‘ഒരാള്‍’ അല്ലാതായിരിക്കുന്നു
തഥാഗതനും കുരിശേറിയവനും കള്ളനും കള്ളനു കഞ്ഞിവെച്ചവനും
ഞാനൊരു വീട്, അത്രമാത്രം!
Manglish Transcribe ↓
Ashitha=>hykyu kavithakal raadhe, raadhe, raadhe! Nee, oru kadalprematthilulayum kadalaasutheaani,
kanneerperumazhayil kuthirum poovin chiri,
neduke keeriya premalekhanatthil nashdamaayeaaraksharam! Upaasana
kaansar vaardu
mruthyunjjaya manthreaapaasakareppeaal
veluttha keaattitta deaakdarmaar. Anuraagam
orkkaappuratthu nananja mazhayil,
kaattil, peaazhinja aalippazhampeaal,
anuraagam! Dharmasankadangal
keaadum vishatthilitticcha madhuramaayi, premam
kanneerilitticcha uppupeaal,
karunaverthirikkaanariyaatthathinaal
muzhuvanaayi kudicchu vattippoo! Dyvatthinera aathmagatham
njaan, enne ‘oraal’ allaathaayirikkunnu
thathaagathanum kurisheriyavanum kallanum kallanu kanjivecchavanum
njaaneaaru veedu, athramaathram!