ഒരുക്കം ആറ്റൂര്‍ രവിവര്‍മ്മ
ആറ്റൂർ രവിവർമ്മ=>ഒരുക്കം ആറ്റൂര്‍ രവിവര്‍മ്മ
കാര്യദര്‍ശി സ്ഥാനാര്‍ഥിയോടു
ഇങ്ങനെ പറഞ്ഞു:
നേതാവേ! ലക്ഷണം നന്നല്ല;
കാണുന്നില്ല,
നമ്മുടെ കൊടികളെല്ലാം ഉറക്കംതൂങ്ങുന്നു;
പ്രവര്‍ത്തകരേയും അനുയായികളേയും
സുഹൃത്തുക്കളേയും വിക്കു ബാധിച്ചിരിക്കുന്നു
കാറ്റു നമുക്കു എതിരെ വീശുന്നു
നമ്മുടെ പാതകളെല്ലാം വായ് പിളര്‍ക്കുന്നു
ആണ്ടുകളുടെ മാലിന്യം
മലയായുയര്‍ന്ന്
നമ്മുടെ വാക്കും വായും പൊത്തുന്നു
എങ്ങനെ കൈ നീട്ടും
നാവു നീട്ടും നമ്മള്‍
സമ്മതിദായകരുടെ മുന്നില്‍!
Manglish Transcribe ↓
Aattoor ravivarmma=>orukkam aattoor ravivarmma
kaaryadarshi sthaanaarthiyeaadu
ingane paranju:
nethaave! Lakshanam nannalla;
kaanunnilla,
nammude keaadikalellaam urakkamthoongunnu;
pravartthakareyum anuyaayikaleyum
suhrutthukkaleyum vikku baadhicchirikkunnu
kaattu namukku ethire veeshunnu
nammude paathakalellaam vaayu pilarkkunnu
aandukalude maalinyam
malayaayuyarnnu
nammude vaakkum vaayum peaatthunnu
engane ky neettum
naavu neettum nammal
sammathidaayakarude munnil!