ഇനി വരുന്നൊരു തലമുറയ്ക്ക്

ഇഞ്ചക്കാട് ബാലചന്ദ്രന്‍=>ഇനി വരുന്നൊരു തലമുറയ്ക്ക്

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ...(2)

മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും...(2)

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ...

ഇവിടെ വാസം സാദ്ധ്യമോ...



തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയെല്ലാ മലകളും,

ദാഹനീരിനു നാവു നീട്ടി വരണ്ടു പുഴകള്‍ സര്‍വ്വവും... 

കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍,

ഇവിടെയെന്നെന്‍ പിറവിയെന്നായ് വിത്തുകള്‍ തന്‍ മന്ത്രണം.

(ഇനി വരുന്നൊരു...)



ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള്‍ പാടിയ പാട്ടുകള്‍,

ഒക്കെയങ്ങു നിലച്ചു കേള്‍പ്പതു് പ്രിഥ്വി തന്നുടെ നിലവിളി...

നിറങ്ങള്‍ മായും ഭൂതലം, വസന്തമിങ്ങു വരാത്തിടം...

നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം.

(ഇനി വരുന്നൊരു...)



സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍

ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍

നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം 

ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ...

(ഇനി വരുന്നൊരു...)



പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം,അണുനിലയം,യുദ്ധവും,

ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം..

വികസനം അതു മര്‍ത്ത്യമനസ്സിൻ അതിരിൽ നിന്നു തുടങ്ങിടാം..

വികസനം അതു നന്മപൂക്കും ലോകസൃഷ്ടിക്കായിടാം...

(ഇനി വരുന്നൊരു...)



Audio

Manglish Transcribe ↓


Inchakkaadu baalachandran‍=>ini varunnoru thalamuraykku

ini varunnoru thalamuraykku ivide vaasam saaddhyamo...(2)

malinamaaya jalaashayam athi malinamaayoru bhoomiyum...(2)

ini varunnoru thalamuraykku ivide vaasam saaddhyamo... Ivide vaasam saaddhyamo... Thanalu kittaan‍ thapasilaaninnivideyellaa malakalum,

daahaneerinu naavu neetti varandu puzhakal‍ sar‍vvavum... 

kaattupolum veer‍ppadakki kaatthu nil‍kkum naalukal‍,

ivideyennen‍ piraviyennaayu vitthukal‍ than‍ manthranam.

(ini varunnoru...)



ilakal‍ mooliya mar‍mmaram, kilikal‍ paadiya paattukal‍,

okkeyangu nilacchu kel‍ppathu prithvi thannude nilavili... Nirangal‍ maayum bhoothalam, vasanthamingu varaatthidam... Naale nammude bhoomiyo manju moodiya paazhnilam.

(ini varunnoru...)



svaar‍ththa chinthakalulliletti sukhangalellaam kavaruvor‍

chuttericchu kalanjuvo bhoomithannude nanmakal‍

nanavu kiniyum manasunar‍nnaal‍ manniliniyum jeevitham 

orumayode namukku neengaam thuyilunar‍tthuka koottare...

(ini varunnoru...)



periya daamukal‍ ramyahar‍mmyam,anunilayam,yuddhavum,

ini namukkee mannil‍ vendennoru manasaayu chollidaam.. Vikasanam athu mar‍tthyamanasin athiril ninnu thudangidaam.. Vikasanam athu nanmapookkum lokasrushdikkaayidaam...

(ini varunnoru...)



audio
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution