ആ രംഗം
ഇടപ്പള്ളി രാഘവൻ പിള്ള =>ആ രംഗം
പാടലപ്രഭ പൂശും നെല്ലണി
പ്പാടത്തിൻ പൂർവഭാഗത്തായ്
ആടുമേയ്ക്കുന്ന ബാലകരൊഴു
ക്കീടും ഗാനപ്പൂഞ്ചോലകൾ
നൽത്തെളിത്തേൻ പകരും താരിനം
നൃത്തമാടിക്കളിക്കുന്ന
പച്ചിലപ്പട്ടു ചാർത്തി മിന്നുമ
ക്കൊച്ചുകുന്നിൻ ചരിവിലായ്
ശിൽപ്പവിദ്യതൻ കൃത്രിമപ്പകി
ട്ടല്‍പവുംപോലുമേശാതെ
കണ്ടിടുമതിബന്ധുരതര
മന്ദിരത്തിന്‍റ മുന്നിലായ്
വെണ്ണപോൽ മിനുപ്പേറുമാ വെറും
തിണ്ണയിൽക്കിടന്നേകയായ്
വായുവൽ ചില മാളിക കെട്ടു
മാ യുവതിയെക്കണ്ടു ഞാൻ!....
സിന്ധുവൽ മറഞ്ഞീടും സൂര്യന്‍റെ
ബന്ധുരകരരാജികൾ
വാരുണിതന്‍റ മേനിയിൽത്തങ്ക
ച്ചാറണിയിച്ചു നിൽക്കുമ്പോൾ
ചന്ദനക്കാട്ടിൽച്ചെന്നലഞ്ഞെത്തും
തെന്നലെയൊന്നു ചുംബിക്കാൻ
Manglish Transcribe ↓
Idappalli raaghavan pilla =>aa ramgam
paadalaprabha pooshum nellani
ppaadatthin poorvabhaagatthaayu
aadumeykkunna baalakarozhu
kkeedum gaanappooncholakal
naltthelitthen pakarum thaarinam
nrutthamaadikkalikkunna
pacchilappattu chaartthi minnuma
kkocchukunnin charivilaayu
shilppavidyathan kruthrimappaki
ttalpavumpolumeshaathe
kandidumathibandhurathara
mandiratthinra munnilaayu
vennapol minupperumaa verum
thinnayilkkidannekayaayu
vaayuval chila maalika kettu
maa yuvathiyekkandu njaan!.... Sindhuval maranjeedum sooryanre
bandhurakararaajikal
vaarunithanra meniyiltthanka
cchaaraniyicchu nilkkumpol
chandanakkaattilcchennalanjetthum
thennaleyonnu chumbikkaan