ആ വസന്തം ഇടപ്പള്ളി രാഘവൻ പിള്ള ആ വസന്ത,മനശ്വരം, മാമക

ഇടപ്പള്ളി രാഘവൻ പിള്ള =>ആ വസന്തം ഇടപ്പള്ളി രാഘവൻ പിള്ള ആ വസന്ത,മനശ്വരം, മാമക

ജീവിതത്തിന്‍റെ വിശ്വസ്തകാമുകൻ

എൻ കുളിർ സ്വപ്നസൗധശൃംഗങ്ങളിൽ

വെൺകളിപൂശുമാനന്ദചന്ദ്രിക

കാത്തിരിക്കുമാനിർവാണമണ്ഡലം

പേർത്തുമെത്ര തിരഞ്ഞിനിപ്പോകണം!

ഈവിധമീയിരുൾപ്പിശാചിന്നെത്ര

ജീവരക്തമിനിയും ചൊരിയണം!

ആവതെന്തു,ഞാനെത്ര കേണീടിലും

ഭാവി,യാ രംഗമെന്നും മറച്ചിടും!



ശൂന്യതയിങ്കൽനിന്നു ജനിച്ച ഞാൻ

ശൂന്യതതന്നടിയിലടിയണം!

രണ്ടിനുമിടയ്ക്കായൊരു മോഹന

വിണ്ടലം കണ്ടുകൊൾവാൻ കൊതിക്കിലോ,

ക്ലിപ്തമില്ലാതെ നീണ്ടുനീണ്ടുള്ളൊരി

ത്തപ്തമാം മരുഭൂവിലുഴലണം!

ആശതൻ തണൽ തേടി ഞാ,നെങ്കിലും

ക്ലേശപക്വമശിച്ചു തൃപ്തിപ്പെടാം!........

Manglish Transcribe ↓


Idappalli raaghavan pilla =>aa vasantham idappalli raaghavan pilla aa vasantha,manashvaram, maamaka

jeevithatthin‍re vishvasthakaamukan

en kulir svapnasaudhashrumgangalil

venkalipooshumaanandachandrika

kaatthirikkumaanirvaanamandalam

pertthumethra thiranjinippokanam! Eevidhameeyirulppishaachinnethra

jeevarakthaminiyum choriyanam! Aavathenthu,njaanethra keneedilum

bhaavi,yaa ramgamennum maracchidum! Shoonyathayinkalninnu janiccha njaan

shoonyathathannadiyiladiyanam! Randinumidaykkaayoru mohana

vindalam kandukolvaan kothikkilo,

klipthamillaathe neenduneendullori

tthapthamaam marubhooviluzhalanam! Aashathan thanal thedi njaa,nenkilum

kleshapakvamashicchu thrupthippedaam!........
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution