ഒടുക്കത്തെ താരാട്ട് ഇടപ്പള്ളി രാഘവൻ പിള്ള

ഇടപ്പള്ളി രാഘവൻ പിള്ള =>ഒടുക്കത്തെ താരാട്ട് ഇടപ്പള്ളി രാഘവൻ പിള്ള

അമ്മതൻ വാത്സല്യസത്തേ! സ്നേഹ

പ്പൊന്മയക്കൂട്ടിലെത്തത്തേ!

കല്യാഭ കോലുമഹസ്സേ! യാർക്കും

കല്യാണമേറ്റും മഹസ്സേ!

നീയിത്രവേഗം പിരിഞ്ഞു പോമെ

ന്നാരിത്രനാളുമറിഞ്ഞു?

അമ്മിണീ, ചിത്തം തപിക്കും പെറ്റോ

രമ്മയെമ്മട്ടിൽ സഹിക്കും?

അയ്യോ! പിളരുന്നെൻ മർമ്മം തീവ്രം

വയ്യേ, യഖിലമെൻ കർമ്മം!

കേഴുന്നതെന്തിനു ഞാനും അതു

പാഴിലെന്നോതുന്നു വാനും

ആയിരം മിന്നൽ നശിപ്പൂ വിണ്ണിൽ

തോയദമെല്ലാം സഹിപ്പൂ!

ഉള്ളിലൊതുങ്ങാത്ത ഖേദം കണ്ണീർ

ത്തുള്ളിയായ്‌പോവതു ഭേദം!...

മാമക മാനസംതന്നിൽ അഞ്ചു

തൂമലർക്കാലങ്ങൾ മുന്നിൽ

പ്രേമക്കുരുന്നൊന്നുദിച്ചു പൂത്ത

നാമൊരു കാന്തിമ വാച്ചു;

എൻ കതിരോൻ കതിർവീശി യതിൽ

കുങ്കുമച്ചാറേറ്റം പൂശി.

കൈവന്ന തോഷാൽ പുളച്ചു നിത്യം

തൈവല്ലിയാടിക്കളിച്ച.

ഉഷ്ണത്തിൻ കാഠിന്യംകൊണ്ടു പാരം

തൃഷ്ണാർത്തയായി വരണ്ടു!

ചൈത്രമാ വല്ലിയെപ്പുല്കി യൊരു

മുത്തൊളിക്കോരകം നല്കി,

അമ്മലർമൊട്ടു വിരിഞ്ഞു പെട്ടെ

ന്നെൻ മനോഭാസ്വാൻ മറഞ്ഞു!

അന്ധതയെങ്ങും പരന്നു മമ

ചിന്തകളെല്ലാം തകർന്നു!

മൃണ്മയമെന്നുടെ ഗാത്രം കാത്തി

തമ്മലരൊന്നിനുമാത്രം!

വാരൊളിചിന്നുമസ്സൂനം എന്നും

വാടില്ലെന്നോർത്തതു ശൂന്യം!...

തങ്കമേ! നിന്‍റെ ചരിത്രം പാപ

പങ്കിലമല്ലോ പവിത്രം!

മൃത്യവിൻ പാഴ്നിഴലൊട്ടും നിന്നി

ലെത്തിയിട്ടില്ലൊരു മട്ടും;

പൊന്നുഷസ്സിങ്കൽ മറയും ഒരു

സുന്ദരതാരകം നീയും!

കണ്ടകാകീർണമാം മാർഗം എന്യേ

കണ്ടതു നീ ദിവ്യസ്വർഗം!...



കാണുന്നു നിന്നെ ഞാൻ മുന്നിൽ പെറ്റു

വീണൊരക്കാഴ്ചയെൻ മുന്നിൽ.

ആയതന്നങ്കത്തിൽ വാണു പിഞ്ചു

വായും പിളർന്നു നീ കേണു.

കേഴുന്ന നിന്നെ നിനച്ചു തോഷാൽ

ചൂഴവും നില്പോർ ചിരിച്ചു.

ഇന്നു നീ മന്ദഹസിപ്പൂ ലോകം

നിന്നിതാ ബാഷ്പം പൊഴിപ്പൂ!....

ഓമനേ! നിൻ കവിൾത്തട്ടിൽ നിന്‍റെ

താതനെ ഞാന കണ്ടിരുട്ടിൽ

തോരാത്ത കണ്ണീരൊഴുക്കി നിന്നെ

താരാട്ടുപാടിയുറക്കി.

ദുർഭഗ ഞാനിപ്പോൾ പാടി യന്ത്യ

നിദ്രയ്ക്കീത്താരാട്ടുകൂടി!....

Manglish Transcribe ↓


Idappalli raaghavan pilla =>odukkatthe thaaraattu idappalli raaghavan pilla

ammathan vaathsalyasatthe! Sneha

pponmayakkoottiletthatthe! Kalyaabha kolumahase! Yaarkkum

kalyaanamettum mahase! Neeyithravegam pirinju pome

nnaarithranaalumarinju? Amminee, chittham thapikkum petto

rammayemmattil sahikkum? Ayyo! Pilarunnen marmmam theevram

vayye, yakhilamen karmmam! Kezhunnathenthinu njaanum athu

paazhilennothunnu vaanum

aayiram minnal nashippoo vinnil

thoyadamellaam sahippoo! Ullilothungaattha khedam kanneer

tthulliyaaypovathu bhedam!... Maamaka maanasamthannil anchu

thoomalarkkaalangal munnil

premakkurunnonnudicchu poottha

naamoru kaanthima vaacchu;

en kathiron kathirveeshi yathil

kunkumacchaarettam pooshi. Kyvanna thoshaal pulacchu nithyam

thyvalliyaadikkaliccha. Ushnatthin kaadtinyamkondu paaram

thrushnaartthayaayi varandu! Chythramaa valliyeppulki yoru

muttholikkorakam nalki,

ammalarmottu virinju pette

nnen manobhaasvaan maranju! Andhathayengum parannu mama

chinthakalellaam thakarnnu! Mrunmayamennude gaathram kaatthi

thammalaronninumaathram! Vaarolichinnumasoonam ennum

vaadillennortthathu shoonyam!... Thankame! Nin‍re charithram paapa

pankilamallo pavithram! Mruthyavin paazhnizhalottum ninni

letthiyittilloru mattum;

ponnushasinkal marayum oru

sundarathaarakam neeyum! Kandakaakeernamaam maargam enye

kandathu nee divyasvargam!... Kaanunnu ninne njaan munnil pettu

veenorakkaazhchayen munnil. Aayathannankatthil vaanu pinchu

vaayum pilarnnu nee kenu. Kezhunna ninne ninacchu thoshaal

choozhavum nilpor chiricchu. Innu nee mandahasippoo lokam

ninnithaa baashpam pozhippoo!.... Omane! Nin kaviltthattil nin‍re

thaathane njaana kandiruttil

thoraattha kanneerozhukki ninne

thaaraattupaadiyurakki. Durbhaga njaanippol paadi yanthya

nidraykkeetthaaraattukoodi!....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution