കഴിഞ്ഞകാല്യം ഇടപ്പള്ളി രാഘവൻ പിള്ള കുട്ടിക്കതിരവനബരലക്ഷ്മിതൻ

ഇടപ്പള്ളി രാഘവൻ പിള്ള =>കഴിഞ്ഞകാല്യം ഇടപ്പള്ളി രാഘവൻ പിള്ള കുട്ടിക്കതിരവനബരലക്ഷ്മിതൻ

പട്ടുടയാടയിൽ തൂങ്ങിടുമ്പോൾ,

ഞെട്ടിയുണർന്നൊരു ബാലമരുത്തു പൂ

മൊട്ടിനെത്തട്ടിയുണർത്തിടുമ്പോൾ,

ഇങ്ങിനിയെത്താതെ പോയൊരെൻ ബാല്യത്തിൻ

മങ്ങിയോരോ നിഴൽ കാണ്മൂ ഞാനും.



ബാല്യം എൻ ജീവിതവാസരം തന്നുടെ

കാല്യം കലിതാഭമായ കാലം,

പിച്ചനടക്കുവാനമ്മ പഠിപ്പിച്ച

പൊൽച്ചിലമ്പൊച്ചയുതിരും കാലം,

ആവർത്തനോത്സുകമാകുമാ വേളക

ളീ മർത്ത്യനെങ്ങനെ വിസ്മരിക്കും ?



മങ്ങിക്കിടപ്പതുണ്ടിമ്മലർമുറ്റത്താ

മംഗളജ്യോതിസ്സിൻ കന്ദളങ്ങൾ;

കണ്ണീരിൽച്ചാലിച്ച പുഞ്ചിരിയെത്രയീ

മണ്ണിനു ഞാനന്നാളേകിയില്ലാ;

എണ്ണിയാൽ തീരാത്തൊരെത്ര കഥകള

ന്നെന്നോടീ മാകന്ദമോതിയില്ലാ!

മാമകബാല്യമെനിക്കതിമോഹന

മാകുമൊരാരാമം തീർത്തിരുന്നു;



ആന്ദദായകമാകുമപ്പൂവന

മാനന്ദനോപമമായിരുന്നു;

കാലത്തിൻകൈവിരൽത്തള്ളലാൽ ഞാനെത്ര

കാതങ്ങൾ പിന്നിട്ടു നില്പതിപ്പോൾ!

പച്ചിലക്കാട്ടിൽപ്പറക്കും കിളികളെൻ

കൊച്ചുകൈത്തണ്ടിൽ കളിച്ചിരുന്നു;

പൊൻപ്രഭ ചിന്നുന്ന തുമ്പികളെന്മുഖം

ചുംബിച്ചെൻമുന്നിൽ പറന്നിരുന്നു;

ആയവയിന്നെന്നെക്കാണുമ്പോൾ പേടിച്ചു

പായുന്നു, ഞാനിത്ര പാപിയെന്നോ!

മാന്യമാമെന്നുടെ മന്ദിരമന്നെല്ലാം

ശൂന്യതയ്ക്കാവാസമായിരുന്നു;

നാലഞ്ചുകമ്പിനാൽ തീർത്ത കുടിലിൽ ഞാൻ

നാകത്തെ നിത്യവും കണ്ടിരുന്നു;

പ്ലാവിലക്കുമ്പിളിൽപ്പൂഴിച്ചോറന്നെല്ലാം

പാലിലും പ്രീതിദമായിരുന്നു!

Manglish Transcribe ↓


Idappalli raaghavan pilla =>kazhinjakaalyam idappalli raaghavan pilla kuttikkathiravanabaralakshmithan

pattudayaadayil thoongidumpol,

njettiyunarnnoru baalamarutthu poo

mottinetthattiyunartthidumpol,

inginiyetthaathe poyoren baalyatthin

mangiyoro nizhal kaanmoo njaanum. Baalyam en jeevithavaasaram thannude

kaalyam kalithaabhamaaya kaalam,

picchanadakkuvaanamma padtippiccha

polcchilampocchayuthirum kaalam,

aavartthanothsukamaakumaa velaka

lee martthyanengane vismarikkum ? Mangikkidappathundimmalarmuttatthaa

mamgalajyothisin kandalangal;

kanneerilcchaaliccha punchiriyethrayee

manninu njaanannaalekiyillaa;

enniyaal theeraatthorethra kathakala

nnennodee maakandamothiyillaa! Maamakabaalyamenikkathimohana

maakumoraaraamam theertthirunnu;



aandadaayakamaakumappoovana

maanandanopamamaayirunnu;

kaalatthinkyviraltthallalaal njaanethra

kaathangal pinnittu nilpathippol! Pacchilakkaattilpparakkum kilikalen

kocchukytthandil kalicchirunnu;

ponprabha chinnunna thumpikalenmukham

chumbicchenmunnil parannirunnu;

aayavayinnennekkaanumpol pedicchu

paayunnu, njaanithra paapiyenno! Maanyamaamennude mandiramannellaam

shoonyathaykkaavaasamaayirunnu;

naalanchukampinaal theerttha kudilil njaan

naakatthe nithyavum kandirunnu;

plaavilakkumpililppoozhicchorannellaam

paalilum preethidamaayirunnu!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution