ചന്ദ്രികയിൽ ഇടപ്പള്ളി രാഘവൻ പിള്ള
ഇടപ്പള്ളി രാഘവൻ പിള്ള =>ചന്ദ്രികയിൽ ഇടപ്പള്ളി രാഘവൻ പിള്ള
മോടികൂടീടുമാലയമലർ
വാടിയിലിരുന്നീവിധം
ഓതുകയാണു മുഗ്ദ്ധയായ ത
ന്നോമനയോടക്കാമുകൻ:
"സാരസാസനസൃഷ്ടികൌശല
സാരസർവസ്വകേന്ദ്രമേ!
കണ്ണുനീരാൽ നനച്ചു നേടിയ
പുണ്യകർമ്മവിപാകമേ!
മജ്ജയക്കൊടി,യൊന്നു നീ നിന്‍റെ
ലജ്ജയെപ്പുറത്താക്കുക.
"പാർവണശശി പാരിടമൊരു
പാലലക്കടലാക്കവേ,
ഇക്കുളിർപ്പൊയ്ക രാഗലോലയാ
യുൾക്കുളിരണിഞ്ഞീവിധം
പൊൻതിരച്ചുണ്ടു മന്ദമായ് വിടുർ
ത്തിന്ദുരശ്മയെച്ചുംബിക്കേ,
നർമ്മഭാഷണചാതുര്യാൽ ലജ്ജാ
നമ്രശീർഷയാം വല്ലിയെ
രാക്കുളിർത്തെന്നൽ തൻ വശമാക്കി
പ്പൂക്കുലക്കുചം പുല്‍കവേ,
ഇതിതരമൊരു രാവിനെ വെറും
മുഗ്‌ദ്ധതയ്ക്കിരയാക്കൊലാ!
"തങ്കമേ! തെല്ലുനേരം നീ, നിന്‍റെ
തങ്കമേനി സമീക്ഷിക്കൂ;
ലോലലോചനതാരകങ്ങൾ നിൻ
ഫാലചന്ദ്രനെപ്പുല്‍കുവാൻ
നിത്യവും കുതിച്ചോടിയീവിധം
നിസ്തുലാനന്ദമാളവേ,
പ്രേമശീതളമായ നിന്നുടെ
കോമളാധരയുഗ്മങ്ങൾ
തങ്ങളിൽത്തന്നെ ചുംബനം ചെയ്തു
തുംഗസൗഖ്യം നുകരവേ,
പട്ടുറൗക്കിതന്നുള്ളിൽത്തിളങ്ങും നിൻ
കട്ടിപ്പോർക്കുചകുംഭങ്ങൾ
തമ്മിലന്യോന്യം പുല്‍കിയാനന്ദ
തുന്ദിലിരായ്ത്തുളുമ്പവേ;
കെട്ടഴിഞ്ഞുകിടക്കും നിന്നുടെ
കറ്റവാറൊളികുന്ദളം
താവകാമലമേനിയാശ്ലേഷി
ച്ചീവിധമിളകീടവേ,
എന്തിനെൻ കരസ്പർശനാൽ നിന്‍റെ
ബന്ധുരാംഗം ത്രസിക്കുന്നു?"
ഇത്തരം നാഥഭാഷിതം കേട്ടു
പൊത്തിയോമലാൾ കണ്ണിണ!
മംഗളമായൊരാദിവ്യ
രംഗമെങ്ങനെ തീർന്നുവോ?........
Manglish Transcribe ↓
Idappalli raaghavan pilla =>chandrikayil idappalli raaghavan pilla
modikoodeedumaalayamalar
vaadiyilirunneevidham
othukayaanu mugddhayaaya tha
nnomanayodakkaamukan:
"saarasaasanasrushdikoushala
saarasarvasvakendrame! Kannuneeraal nanacchu nediya
punyakarmmavipaakame! Majjayakkodi,yonnu nee ninre
lajjayeppuratthaakkuka.
"paarvanashashi paaridamoru
paalalakkadalaakkave,
ikkulirppoyka raagalolayaa
yulkkuliraninjeevidham
ponthiracchundu mandamaayu vidur
tthindurashmayecchumbikke,
narmmabhaashanachaathuryaal lajjaa
namrasheershayaam valliye
raakkulirtthennal than vashamaakki
ppookkulakkucham pulkave,
ithitharamoru raavine verum
mugddhathaykkirayaakkolaa!
"thankame! Thelluneram nee, ninre
thankameni sameekshikkoo;
lolalochanathaarakangal nin
phaalachandraneppulkuvaan
nithyavum kuthicchodiyeevidham
nisthulaanandamaalave,
premasheethalamaaya ninnude
komalaadharayugmangal
thangaliltthanne chumbanam cheythu
thumgasaukhyam nukarave,
patturaukkithannulliltthilangum nin
kattipporkkuchakumbhangal
thammilanyonyam pulkiyaananda
thundiliraaytthulumpave;
kettazhinjukidakkum ninnude
kattavaarolikundalam
thaavakaamalameniyaashleshi
ccheevidhamilakeedave,
enthinen karasparshanaal ninre
bandhuraamgam thrasikkunnu?"
ittharam naathabhaashitham kettu
potthiyomalaal kannina! Mamgalamaayoraadivya
ramgamengane theernnuvo?........