ജീവിതം ഇടപ്പള്ളി രാഘവൻ പിള്ള ജീവിതം ഹാ! ഹാ! ശുദ്ധസുന്ദര, മതിനെ ഞാ
ഇടപ്പള്ളി രാഘവൻ പിള്ള =>ജീവിതം ഇടപ്പള്ളി രാഘവൻ പിള്ള ജീവിതം ഹാ! ഹാ! ശുദ്ധസുന്ദര, മതിനെ ഞാ
നീവിധം നെടുവീർപ്പാൽത്തപ്തമായ്‌ചമച്ചാലോ
തുമധു നിറയ്ക്കേണ്ട പൊന്നൊളിക്കിണ്ണത്തിങ്ക
ലീമട്ടു കണ്ണീർപകർന്നെത്രനാൾ സൂക്ഷിക്കണം!
എന്തു ഞാൻ ചെയ്യുമാല്ലാതിന്നോളം വായിച്ചതാം
ഗ്രന്ഥമോന്നിലും കണ്ടി'ല്ലാനന്ദം' മൂന്നക്ഷരം !
ആനന്ദഗാനങ്ങളെപ്പാടാനും പകർത്താനു
മാ'നന്ദ'നാരമത്തിൽ പൂക്കൽക്കാണവകാശം
പാരതു വല്ലപ്പോഴുമറിയാതുട്ഘോഷിച്ചാൽ
'പാടില്ല'യെന്നു വാനം മുരങ്ങും സ്തനിത്താൽ!
മർതൃത മധുരമായ് സ്വപ്നത്തിൽ കണ്ടാൽ പിറ്റേ
ന്നെത്തിടും പുലരിതൻ പൊൻകവിളിരുണ്ടുപോം
മാരിക്കാറണിഞ്ഞതാം വാരോളിമഴവില്ലിൻ
ചാരുതനുകർന്നു ഞാൻ നിന്നുപോയ് ക്ഷണനേരം
ഞാനുമോന്നതുപോലെയാകുവാനല്ല, യതു
ഞാനാണെന്നൊരു ചിന്തയുദിച്ചു മമഹൃത്തിൽ ;
കഴിഞ്ഞു; വരച്ചോരാക്കൈകളാൽത്തന്നെ, യതിൽ
വഴിഞ്ഞു സൗന്ദര്യത്തെ ക്ഷണികപ്രഭമാക്കി!
പാടിയെൻ ഹൃദയത്തിൽ വാണോരെന്നാശാശുകി
കൂടുവിട്ടതാണെന്നോ,ളെതിയില്ലിന്നോളവും!...
അകലെത്തളിർവല്ലിയേന്തിടും പനിനീർപ്പൂ
മുകുളം ചിരിചെന്തോ മൌനഭാഷയിലോതി
ഗൂഡാവബോധം തന്നെയാക്കാവ്യമേന്നാകിലും
കൂടിയോരിവർക്കെല്ലാമാശ്വാസമെകി പാരം
പാടലാധരങ്ങലാൽ പാവനസന്ദേശത്തെ
പാതിയും മൊഴിഞ്ഞിലാ പാഴ്മണ്ണിലായിയിവൾ!
പുലരിക്കുളിർപ്പുഴ നീന്തിയന്തരീക്ഷത്തെ
പ്പുളകപ്പുതപ്പിട്ടു മൂടിയോരിളന്തെന്നൽ
മലയും മറിച്ചിടും മാതിരി നൈരാശ്യത്താൽ
തലയും തരുക്കളിൽത്തല്ലിയെങ്ങോടിപ്പോയി!
മാകന്ദമരക്കൊമ്പി, ലാനന്ദസാമ്രാജ്യത്തി,
ലാകണ്ഠം തളിർ തിന്നു മദിച്ചു കളകണ്ഠം
നീളതിലോന്നോ രണ്ടോ കൂകിപ്പോ,യപ്പോൽത്തന്നെ
കാലത്തിൻ കൂരമ്പതിൻ തൈമേനി താലോലിച്ചു !
തളിർത്തു പിന്നീടുമതേന്മാവു പലവട്ടം
കുളിർത്ത ഗാനംമാത്രം കേവലമാശാമാത്രം!...
ആഴിയിൽ മുങ്ങിത്തപ്പിയാദിത്യനനർഘമാ
മായിരം രത്നം വാരി വാനതിനായിട്ടെകി ;
ആകാശമാവയെല്ലാമിരുളിൻ ചാണക്കല്ലി
ലാകുംമട്ടുരചോരോതരവും തിരിക്കുമ്പോൾ,
മഞ്ഞിനെ മാണിക്യമായ് മാറ്റിടും കരങ്ങളാ
മഞ്ജുളരത്നമെല്ലാം മഞ്ചാടിയായിത്തള്ളി
ചിരി, നാം കരച്ചിലിന്നായിട്ടു മുമ്പേതന്നെ
ചോരിയുന്നതാം വെറും സ്വാഗതംമാത്രം പാർത്താൽ
ഇരുളും വെളിച്ചവും തഴുകിത്തളർന്നാൽ നാ
മിരുപേരെയും വിട്ടിട്ടനൃത്രചേരും ശീഘ്രം.
വിരിക്കും, നമ്മൾക്കൊരു തല്പമങ്ങ, തിലന്നെ
വരയ്ക്കും, നാം ചൊരിഞ്ഞ കണ്ണീരു താരായ്‌ക്കാണാം.
Manglish Transcribe ↓
Idappalli raaghavan pilla =>jeevitham idappalli raaghavan pilla jeevitham haa! Haa! Shuddhasundara, mathine njaa
neevidham neduveerppaaltthapthamaaychamacchaalo
thumadhu niraykkenda ponnolikkinnatthinka
leemattu kanneerpakarnnethranaal sookshikkanam! Enthu njaan cheyyumaallaathinnolam vaayicchathaam
granthamonnilum kandi'llaanandam' moonnaksharam ! Aanandagaanangaleppaadaanum pakartthaanu
maa'nanda'naaramatthil pookkalkkaanavakaasham
paarathu vallappozhumariyaathudghoshicchaal
'paadilla'yennu vaanam murangum sthanitthaal! Marthrutha madhuramaayu svapnatthil kandaal pitte
nnetthidum pularithan ponkavilirundupom
maarikkaaraninjathaam vaarolimazhavillin
chaaruthanukarnnu njaan ninnupoyu kshananeram
njaanumonnathupoleyaakuvaanalla, yathu
njaanaanennoru chinthayudicchu mamahrutthil ;
kazhinju; varacchoraakkykalaaltthanne, yathil
vazhinju saundaryatthe kshanikaprabhamaakki! Paadiyen hrudayatthil vaanorennaashaashuki
kooduvittathaanenno,lethiyillinnolavum!... Akaletthalirvalliyenthidum panineerppoo
mukulam chirichentho mounabhaashayilothi
goodaavabodham thanneyaakkaavyamennaakilum
koodiyorivarkkellaamaashvaasameki paaram
paadalaadharangalaal paavanasandeshatthe
paathiyum mozhinjilaa paazhmannilaayiyival! Pularikkulirppuzha neenthiyanthareekshatthe
ppulakapputhappittu moodiyorilanthennal
malayum maricchidum maathiri nyraashyatthaal
thalayum tharukkaliltthalliyengodippoyi! Maakandamarakkompi, laanandasaamraajyatthi,
laakandtam thalir thinnu madicchu kalakandtam
neelathilonno rando kookippo,yappoltthanne
kaalatthin koorampathin thymeni thaalolicchu ! Thalirtthu pinneedumathenmaavu palavattam
kulirttha gaanammaathram kevalamaashaamaathram!... Aazhiyil mungitthappiyaadithyananarghamaa
maayiram rathnam vaari vaanathinaayitteki ;
aakaashamaavayellaamirulin chaanakkalli
laakummatturachorotharavum thirikkumpol,
manjine maanikyamaayu maattidum karangalaa
manjjularathnamellaam manchaadiyaayitthalli
chiri, naam karacchilinnaayittu mumpethanne
choriyunnathaam verum svaagathammaathram paartthaal
irulum velicchavum thazhukitthalarnnaal naa
mirupereyum vittittanruthracherum sheeghram. Virikkum, nammalkkoru thalpamanga, thilanne
varaykkum, naam chorinja kanneeru thaaraaykkaanaam.