തോഴിയോട് ഇടപ്പള്ളി രാഘവൻ പിള്ള

ഇടപ്പള്ളി രാഘവൻ പിള്ള =>തോഴിയോട് ഇടപ്പള്ളി രാഘവൻ പിള്ള

കരയട്ടെ, തോഴീ, ഞാ,നല്ലെന്നാലെൻ

കരളയ്യോ! പൊട്ടിത്തകർന്നുപോമേ!

കനകച്ചാർ പൂശിയബ്ഭൂമുഖത്തെ

ക്കതിലാഭമാക്കിയ കർമ്മസാക്ഷി

കരുണ കലരാതപ്പൊൻകവിളിൽ

കരിതേച്ചുകൊണ്ട് തിരിക്കയായീ!

പറവകൾതന്‍റെ ചിറകടിയിൽ

ധരയുടെ ചിത്തത്തുടിപ്പു കേൾക്കാം.

അലയുന്ന തെന്നലിലൂടെയിപ്പോ

ളവളുടെ സന്തപ്തവീർപ്പു കേൾക്കാം.

ത്വരിതമായെത്തുമിക്കൂരിരുളിൽ

വരിവിലച്ചിത്തം തെളിഞ്ഞു കാണാം!



അടവിയിൽപ്പൂത്തേരിപ്പൂമൊട്ടിന്നു

മനുഭവ,മീമട്ടെന്നാരറിഞ്ഞൂ?

പുലരിയെക്കാണാത്ത പൂവിൻ ജന്മം

പുരുപുണ്യഭാഗ്യത്തിൻ നൃത്തരംഗം!

മഴവില്ലു കണ്ടു മയങ്ങിയ ഞാ

നഴലിന്‍റെയാഴമളന്നുപോണം!

ചിറകറ്റ ചിത്രശലഭംപോലെ

വിറകൊൾവൂ, ദുർബലമെൻ ഹൃദന്തം!

പ്രണയമേ! നീയെന്‍റെയന്തരംഗം

വ്രണിതമാക്കീടുമെന്നോർത്തില്ല ഞാൻ.

ചിരിയൊന്നറിയാതെ തൂകിപ്പോയാൽ

ചിരകാലം തീവ്രം കരഞ്ഞിടേണം!

ചെറുമിന്നൽ കണ്ടു തെളിഞ്ഞ മേഘ

മൊരു ജന്മം കണ്ണീർ പൊഴിച്ചിടേണം!



അകളങ്കപ്രേമപ്രദീപമെന്‍റെ

യകതളിരാനന്ദമഗ്നമാക്കി.

വിനകൊണ്ടീ വിശ്വമെതുങ്ങിയെന്നിൽ

വിപുലമായ് ഞാനിപ്രപഞ്ചത്തോളം.

കഥയെല്ലാം മാറി, യക്കമ്രദീപം

കഠിനമം കാട്ടുതീയായിപ്പോയി

ഇരുളിൽനിന്നെന്നെയകറ്റിയിപ്പോ

ളൊരുപിടിച്ചാമ്പലായ് മാറ്റുമെന്നായ്!

അടവുകളോരോന്നു കാട്ടിക്കാട്ടി

യടവിയിലെത്തുമൊരന്തിത്തന്നൽ

തളിരിനെത്താലോലമാട്ടിയാട്ടി

ത്തളരുമ്പോൾ ഭാവം മറിച്ചു കാട്ടും!

അടരണം ഞെട്ടറ്റപ്പത്രം, വാത്യാ

ഹതമേറ്റിട്ടെന്നാണീ ലോകതത്ത്വം!



അബല ഞാ, നപ്പുമാൻതന്‍റെ ചിത്ത

മലിവറ്റതെന്നല്പമോർത്തതില്ലാ.

പുരുഷന്‍റെ പുഞ്ചിരിപ്പൂവിന്നുള്ളിൽ

പരുഷമാം കാകോളം മാത്രമെന്നോ?

കനിവറ്റ കാലമേ!നിൻകരങ്ങ

ളിനിയെത്ര ചിത്തം തകർക്കയില്ലാ?

കരയട്ടെ, തോഴി, ഞാ, നല്ലെന്നാലെൻ

കരളയ്യോ! പൊട്ടിത്തകർന്നുപോമേ!...

Manglish Transcribe ↓


Idappalli raaghavan pilla =>thozhiyodu idappalli raaghavan pilla

karayatte, thozhee, njaa,nallennaalen

karalayyo! Pottitthakarnnupome! Kanakacchaar pooshiyabbhoomukhatthe

kkathilaabhamaakkiya karmmasaakshi

karuna kalaraathapponkavilil

karithecchukondu thirikkayaayee! Paravakalthan‍re chirakadiyil

dharayude chitthatthudippu kelkkaam. Alayunna thennaliloodeyippo

lavalude santhapthaveerppu kelkkaam. Thvarithamaayetthumikkoorirulil

varivilacchittham thelinju kaanaam! Adaviyilppoottherippoomottinnu

manubhava,meemattennaararinjoo? Pulariyekkaanaattha poovin janmam

purupunyabhaagyatthin nruttharamgam! Mazhavillu kandu mayangiya njaa

nazhalin‍reyaazhamalannuponam! Chirakatta chithrashalabhampole

virakolvoo, durbalamen hrudantham! Pranayame! Neeyen‍reyantharamgam

vranithamaakkeedumennortthilla njaan. Chiriyonnariyaathe thookippoyaal

chirakaalam theevram karanjidenam! Cheruminnal kandu thelinja megha

moru janmam kanneer pozhicchidenam! Akalankapremapradeepamen‍re

yakathaliraanandamagnamaakki. Vinakondee vishvamethungiyennil

vipulamaayu njaaniprapanchattholam. Kathayellaam maari, yakkamradeepam

kadtinamam kaattutheeyaayippoyi

irulilninnenneyakattiyippo

lorupidicchaampalaayu maattumennaayu! Adavukaloronnu kaattikkaatti

yadaviyiletthumoranthitthannal

thalirinetthaalolamaattiyaatti

tthalarumpol bhaavam maricchu kaattum! Adaranam njettattappathram, vaathyaa

hathamettittennaanee lokathatthvam! Abala njaa, nappumaanthan‍re chittha

malivattathennalpamortthathillaa. Purushan‍re punchirippoovinnullil

parushamaam kaakolam maathramenno? Kanivatta kaalame! Ninkaranga

liniyethra chittham thakarkkayillaa? Karayatte, thozhi, njaa, nallennaalen

karalayyo! Pottitthakarnnupome!...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution