നിഗൂഡരാഗം ഇടപ്പള്ളി രാഘവൻ പിള്ള

ഇടപ്പള്ളി രാഘവൻ പിള്ള =>നിഗൂഡരാഗം ഇടപ്പള്ളി രാഘവൻ പിള്ള

ഹാ! രോമഹർഷദമാ രഹസ്യ

മാരോടും ഞാനുരിയാടുകില്ലാ!

എങ്കരൾ പാടുമാ മൌനഗാന

മെങ്കിലും ലോകമറിഞ്ഞുപോയി!

ലജ്ജാവനമ്രമെന്നാസ്യ, മെന്തി

ന്നിജ്ജഗതിങ്കൽ ഞാൻ വിസ്വസിപ്പൂ?

ചിത്ര,മെൻ ജീവചരിത്രത്തെ ഞാ

നേത്ര നിഗൂഹനംചെയ്തെന്നാലും

അദ്ധ്യായമോരോന്നുമെന്‍റെ മുന്നിൽ

തത്തൽസ്വരൂപമെടുത്തുനിൽപ്പൂ

ആരുമറിയാതുറക്കറയിൽ

ധാരായ്‌ക്കണ്ണിർ ചൊരിഞ്ഞുകൊണ്ടും,

ആകാശസൗധം രചിച്ചുടച്ച

മാനന്ദസ്വപ്നത്തെയുമ്മവെച്ചും,

സദ്രസപ്പുഞ്ചിരിപ്പൂ പൊഴിച്ചും

നിദ്രാവിഹീനം ഞാൻ മേവിടുമ്പോൾ

കല്ല്യാംഗിയാകുന്ന കാല്യലക്ഷ്മി

വല്ലാതെ നോക്കി ഹസിക്കുമെന്നെ!

എന്നുൾത്തടത്തിൻ തുടിപ്പുപോലെ

പോന്നുഷത്താരം ചലിച്ചുനിൽക്കും

മാമകചിന്തകളെന്നപോലെ

മാമലക്കൂട്ടമുയർന്നുകാണും;

ഓമനസ്വപ്നങ്ങളെന്നപോലെ

വ്യോമത്തിൽ മേഘങ്ങളോടിപ്പോകും

അല്ലിനോടുള്ളരെന്നാവലാതി

യെല്ലാം കിളികളെടുത്തു പാടും;

അന്തരാത്മാവിൻ രഹസ്യമെല്ലാം

ബന്ധുരസൂനത്തിൽ ദൃശ്യമാകും;

ഗൂഡമാണെൻപ്രേമമെന്നമട്ടിൽ

മൂടൽമഞ്ഞെങ്ങും പരന്നിരിക്കും!

ഹാ! രോമഹർഷദമാ രഹസ്യ

മാരോടും ഞാനുരിയാടുകില്ല

Manglish Transcribe ↓


Idappalli raaghavan pilla =>nigoodaraagam idappalli raaghavan pilla

haa! Romaharshadamaa rahasya

maarodum njaanuriyaadukillaa! Enkaral paadumaa mounagaana

menkilum lokamarinjupoyi! Lajjaavanamramennaasya, menthi

nnijjagathinkal njaan visvasippoo? Chithra,men jeevacharithratthe njaa

nethra nigoohanamcheythennaalum

addhyaayamoronnumen‍re munnil

thatthalsvaroopamedutthunilppoo

aarumariyaathurakkarayil

dhaaraaykkannir chorinjukondum,

aakaashasaudham rachicchudaccha

maanandasvapnattheyummavecchum,

sadrasappunchirippoo pozhicchum

nidraaviheenam njaan mevidumpol

kallyaamgiyaakunna kaalyalakshmi

vallaathe nokki hasikkumenne! Ennultthadatthin thudippupole

ponnushatthaaram chalicchunilkkum

maamakachinthakalennapole

maamalakkoottamuyarnnukaanum;

omanasvapnangalennapole

vyomatthil meghangalodippokum

allinodullarennaavalaathi

yellaam kilikaledutthu paadum;

antharaathmaavin rahasyamellaam

bandhurasoonatthil drushyamaakum;

goodamaanenpremamennamattil

moodalmanjengum parannirikkum! Haa! Romaharshadamaa rahasya

maarodum njaanuriyaadukilla
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution