പ്രതീക്ഷ ഇടപ്പള്ളി രാഘവൻ പിള്ള

ഇടപ്പള്ളി രാഘവൻ പിള്ള =>പ്രതീക്ഷ ഇടപ്പള്ളി രാഘവൻ പിള്ള

പോരിക, പോരികയെന്നാശാപതംഗമേ,

കൂരിരുളെങ്ങും പരന്നീടുന്നു!

തന്നന്ത്യഗാനം പാടിപടിഞ്ഞാട്ടു

പോന്നന്തിപ്പൈങ്കിളി പാറിപ്പോയി

അല്ലിന്റെയമ്മലർവാടിയിലിന്നത്തെ

മുല്ലപ്പൂവെല്ലാം വിരിഞ്ഞുതീർന്നു

അംബുജംതന്നന്ത്യമണ്ടസ്മിതാങ്കുര

മന്തിപ്രഭയിലലിഞ്ഞുചേർന്നു

കൂകിതളർന്നൊരു കോകിലം മുറ്റത്തെ

മാകന്ദകൊമ്പിലുറക്കമായി

ആകാശദേശത്തിലെങ്ങാനലുമേ

ന്നാശാപതംഗമേ, പോരിക നീ !



ആരോലക്കുന്നിൻചാരുവിലുഷസ്സുതൻ

നീരാളസ്സാരിയിളകിടുമ്പോൾ,

നാനാവിഹംഗനിനാദാലുലകൊരു

ഗാനാബ്ധിയായാല പങ്കിടുമ്പോൾ,

ആദിത്യരശ്മികളാ രത്നം വാരുവാ

നാ ദിക്കിൽ മുങ്ങിയുയർന്നിടുമ്പോൾ,

കക്കകളാകുന്ന കമ്രസുമങ്ങളെ

യോക്കവേ തെന്നൽ പെറക്കീടുമ്പോൾ ,

നീടുറ്റ രാഗിണീ, നീ ഞാനറിയാതെ

നീളത്തിൽക്കൂകിയുയർന്നുപോയി

നിര്ന്നിമേഷാക്ഷനായ്‌ നിൽക്കുന്നു ഞാനിദം

നിന്നെ പ്രതീക്ഷിച്ചീയന്തിയോളം

പോരിക പോരികെന്നാശാപതംഗമേ

കൂരിരുളെങ്ങും പരന്നീടുന്നു

അക്ഷയകാന്തി വഴിന്ജോഴുകീടുമാ

നക്ഷത്രലോകത്തിനപ്പുറത്തായ്

ആയോതമാകതോരത്ഭുതവസ്തുവീ

നായിട്ടലഞ്ഞു തളർന്നോടുവിൽ

ഇന്നും പതിവുപോ'ലില്ല'യെന്നോതി, നീ

യെന്നടുതെത്താൻ മടിക്കയല്ലീ?

അല്ലെങ്കിൽ പത്രം കരിഞ്ഞുകരിഞ്ഞു നീ

യല്ലിലെങ്ങാനും കിടക്കയല്ലീ?

വെദനാപൂർണ്ണമീ രോദനമാകും നിൻ

വേണുനിനാദമുയർന്നിടട്ടേ!

തോരാത്ത കണ്ണീരിൻമർമ്മരം ലോകത്തെ

ത്താരാട്ടുപാടിയുരക്കീടട്ടേ !

എൻ ചിരപുണ്ണ്യമേ മന്ദമിഴഞ്ഞു നീ

പഞ്ജരമെത്തിശയിച്ചുകൊൾക

കുടമടച്ചു ഞാനെന്മണിമച്ചിലെ

വാടാവിളക്കു കെടുത്തീടട്ടെ !

Manglish Transcribe ↓


Idappalli raaghavan pilla =>pratheeksha idappalli raaghavan pilla

porika, porikayennaashaapathamgame,

koorirulengum paranneedunnu! Thannanthyagaanam paadipadinjaattu

ponnanthippynkili paarippoyi

allinteyammalarvaadiyilinnatthe

mullappoovellaam virinjutheernnu

ambujamthannanthyamandasmithaankura

manthiprabhayilalinjuchernnu

kookithalarnnoru kokilam muttatthe

maakandakompilurakkamaayi

aakaashadeshatthilengaanalume

nnaashaapathamgame, porika nee ! Aarolakkunninchaaruvilushasuthan

neeraalasaariyilakidumpol,

naanaavihamganinaadaalulakoru

gaanaabdhiyaayaala pankidumpol,

aadithyarashmikalaa rathnam vaaruvaa

naa dikkil mungiyuyarnnidumpol,

kakkakalaakunna kamrasumangale

yokkave thennal perakkeedumpol ,

needutta raaginee, nee njaanariyaathe

neelatthilkkookiyuyarnnupoyi

nirnnimeshaakshanaayu nilkkunnu njaanidam

ninne pratheekshiccheeyanthiyolam

porika porikennaashaapathamgame

koorirulengum paranneedunnu

akshayakaanthi vazhinjozhukeedumaa

nakshathralokatthinappuratthaayu

aayothamaakathorathbhuthavasthuvee

naayittalanju thalarnnoduvil

innum pathivupo'lilla'yennothi, nee

yennaduthetthaan madikkayallee? Allenkil pathram karinjukarinju nee

yallilengaanum kidakkayallee? Vedanaapoornnamee rodanamaakum nin

venuninaadamuyarnnidatte! Thoraattha kanneerinmarmmaram lokatthe

tthaaraattupaadiyurakkeedatte ! En chirapunnyame mandamizhanju nee

panjjarametthishayicchukolka

kudamadacchu njaanenmanimacchile

vaadaavilakku keduttheedatte !
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution