ഭ്രമരഗീതി ഇടപ്പള്ളി രാഘവൻ പിള്ള
ഇടപ്പള്ളി രാഘവൻ പിള്ള =>ഭ്രമരഗീതി ഇടപ്പള്ളി രാഘവൻ പിള്ള
പുലർകാലം പതിവുപോൽപ്പുതുതായി വിതാനിച്ച
മലർവനികയായിയിടും മണിയറയിൽ,
മിളിതാഭമിടയ്ക്കിടയ്ക്കിളകിക്കൊണ്ടിരിക്കുമ
ക്കുളിരണിത്തെന്നലാകും കളിമഞ്ചത്തിൽ
തളിരാകും തനിപ്പട്ടാമുടയാടയുടുതിട്ട
ഗ്ലളംതന്നിൽ ഹിമമണിപ്പതക്കം ചാർത്തി,
ക്രമമായ കായകാന്തി ചിതറികൊണ്ടേറ്റം ലജ്ജാ
നമ്രമായ ശിരസ്സോത്തു പരിലസിക്കും
വസന്തലക്ഷ്മിയാൾ തൻറെ വരസുതയായ് വിരിഞ്ഞി
വസുന്ധര വിളക്കുന്ന കുസുമത്തോത്തെ!
പലപലവേഷം കെട്ടിപ്പറന്നെതീടുന്ന ചിത്ര
ശലഭത്തിൻ പുറംപൂച്ചിൽ മയങ്ങിയോ നീ?
അനുരാഗപത്രം വീശീട്ടനുദിനമാടുത്തെത്തു
മവിവേകിയവൻ നിനക്കനുചിതൻതാൻ;
മഴവില്ലിന്നോളി കണ്ടു മയങ്ങുംമ്പോളപ്പുറത്തു
മഴക്കാറണ്ടെന്ന തത്ത്വം മറക്കയോ നീ?
അപ്രമേയപ്രഭാവശ്രീ തിരളുന്നോരമൂല്ല്യമാം
സുപ്രഭാതമാവൻ നിന്നെ വരച്ചുകാട്ടും.
ഒടുവിലങ്ങതു ഘോരമിടിയുംമാരിയും ചേർന്നു
കിടുകിടിപ്പിക്കും കൊടുംനിശീഥമാക്കും!
എരിതീയിൻപ്രഭകണ്ടിട്ടിരയെന്നോർത്തടുത്തെത്തും
മവിവേകിയവൻ നിനക്കനുചിതൻതാൻ !
അനുരാഗഗാനം പാടീട്ടണയുമീ ഭ്രമരത്തിൻ
മനതാരിൻ മഹിമ നീയറിയുന്നില്ലാ!
കുലീനല്ലിവനോട്ടും കുബെരനുമല്ലാ, പിന്നെ
ക്കുസുമാസ്ത്രസമനൽപ്പം സുമുഘനല്ലോ;
തുടുപ്പേറ്റമിയലും നിൻ കവിൾത്തടം ച്ചുംബിക്കുവോ
നടുത്തീടും മമ ചിത്തം തുടിച്ചിടുന്നു !
പരിമൃദുമലരേ, നീയൊരു മോട്ടായിരിക്കെ നിൻ
പരിസാരെ പറന്നു ഞാൻ കളിച്ചിരുന്നു;
മദനമെന്നകതാരു കുളിർപ്പിക്കുവാനായന്നു
മന്ദഹാസനിലാവു നീ ചൊരിഞ്ഞിരുന്നു;
താരാട്ടായിട്ടിവനന്നു പാടും പാട്ടിൽ, പ്രേമമധ്വീ
സാരമേറ്റമോളിച്ചന്നു ലസിച്ചിരുന്നു;
നിരവധി സുമനിര നിരന്തരം വിരിഞ്ഞിട്ടു
മരന്ദമാരുതിയെന്നാൾ ചൊരിഞ്ഞിരുന്നു
അണപോലുമതുകളിലനുരുക്തനാകാതെ ഞാൻ
പ്രണയഗാനങ്ങൾ പാടിപ്പരന്നിരുന്നു;
വിരിഞ്ഞ നിന്നതിരിറ്റ് സുഷമയെ നുകരുവാ
നിരുളിങ്കലിരുന്നു ഞാൻ ഭാജിച്ചിരുന്നു;
ഇമ്പത്തോടിചെറുചില്ലക്കൊമ്പത്താടികളിക്കും നിൻ
സാമ്പത്തിതധം വ്യഥാ പുല്ലിൽ പോഴിചിടുമ്പോൾ
തോന്നീടുന്നുണ്ടെനിക്കു നീയിനിയുമക്കോരകമായ്
തീർന്നീടുവാൻ, ഫലമെന്തു? ഫലിക്കല്ലല്ലി !
Manglish Transcribe ↓
Idappalli raaghavan pilla =>bhramarageethi idappalli raaghavan pilla
pularkaalam pathivupolpputhuthaayi vithaaniccha
malarvanikayaayiyidum maniyarayil,
milithaabhamidaykkidaykkilakikkondirikkuma
kkuliranitthennalaakum kalimanchatthil
thaliraakum thanippattaamudayaadayuduthitta
glalamthannil himamanippathakkam chaartthi,
kramamaaya kaayakaanthi chitharikondettam lajjaa
namramaaya shirasotthu parilasikkum
vasanthalakshmiyaal thanre varasuthayaayu virinji
vasundhara vilakkunna kusumatthotthe! Palapalavesham kettipparannetheedunna chithra
shalabhatthin purampoocchil mayangiyo nee? Anuraagapathram veesheettanudinamaadutthetthu
mavivekiyavan ninakkanuchithanthaan;
mazhavillinnoli kandu mayangummpolappuratthu
mazhakkaarandenna thatthvam marakkayo nee? Aprameyaprabhaavashree thiralunnoramoollyamaam
suprabhaathamaavan ninne varacchukaattum. Oduvilangathu ghoramidiyummaariyum chernnu
kidukidippikkum kodumnisheethamaakkum! Eritheeyinprabhakandittirayennortthadutthetthum
mavivekiyavan ninakkanuchithanthaan ! Anuraagagaanam paadeettanayumee bhramaratthin
manathaarin mahima neeyariyunnillaa! Kuleenallivanottum kuberanumallaa, pinne
kkusumaasthrasamanalppam sumughanallo;
thuduppettamiyalum nin kaviltthadam cchumbikkuvo
naduttheedum mama chittham thudicchidunnu ! Parimrudumalare, neeyoru mottaayirikke nin
parisaare parannu njaan kalicchirunnu;
madanamennakathaaru kulirppikkuvaanaayannu
mandahaasanilaavu nee chorinjirunnu;
thaaraattaayittivanannu paadum paattil, premamadhvee
saaramettamolicchannu lasicchirunnu;
niravadhi sumanira nirantharam virinjittu
marandamaaruthiyennaal chorinjirunnu
anapolumathukalilanurukthanaakaathe njaan
pranayagaanangal paadipparannirunnu;
virinja ninnathirittu sushamaye nukaruvaa
nirulinkalirunnu njaan bhaajicchirunnu;
impatthodicheruchillakkompatthaadikalikkum nin
saampatthithadham vyathaa pullil pozhichidumpol
thonneedunnundenikku neeyiniyumakkorakamaayu
theernneeduvaan, phalamenthu? Phalikkallalli !