മരണം ഇടപ്പള്ളി രാഘവൻ പിള്ള

ഇടപ്പള്ളി രാഘവൻ പിള്ള =>മരണം ഇടപ്പള്ളി രാഘവൻ പിള്ള

മരണം മനോഹരപ്പച്ചിലവിരിപ്പിട്ട

ഗിരിതൻ സാനുപ്രാന്തം തഴുകും തരംഗിണി;

തളിരും വാടാമലർക്കുലയുമിടതിങ്ങി

ത്തളരാതെന്നും തെന്നലേറ്റാടും ലതകളാൽ

നിത്യസൗന്ദര്യത്തിന്റെ നർത്തനമാമാരംഗ

മെത്തുവായിട്ടെന്തെൻ മാനസം പതറുന്നൂ?

അഴലിൻ കയ്ക്കും കായ്കളെത്ര തിന്നാലും വെറും

നിഴലാം മർത്ത്യന്നതിലില്ല വിശ്വാസം തെല്ലും!

ദ്യോവിനെക്കണ്ടെത്തുവാനായിട്ടു സന്തപ്തമാം

ജീവിതമണൽക്കാട്ടിൽപ്പെട്ടുകൊണ്ടനാരതം

വരളും നാവാലുപ്പുകലരും കണ്ണീർദ്ധാര

വളരെക്കുടിച്ചു തൻതൃഷ്ണയെ വളർത്തുന്ന

നരനച്ചിദാനന്ദപ്പാൽപ്പുഴയൊഴുക്കിൽ ചെ

ന്നൊരു കൈക്കുമ്പിൾ പൂർണ്ണമാക്കുവാൻ മടിപോലും!

Manglish Transcribe ↓


Idappalli raaghavan pilla =>maranam idappalli raaghavan pilla

maranam manoharappacchilavirippitta

girithan saanupraantham thazhukum tharamgini;

thalirum vaadaamalarkkulayumidathingi

tthalaraathennum thennalettaadum lathakalaal

nithyasaundaryatthinte nartthanamaamaaramga

metthuvaayittenthen maanasam patharunnoo? Azhalin kaykkum kaaykalethra thinnaalum verum

nizhalaam martthyannathililla vishvaasam thellum! Dyovinekkandetthuvaanaayittu santhapthamaam

jeevithamanalkkaattilppettukondanaaratham

varalum naavaaluppukalarum kanneerddhaara

valarekkudicchu thanthrushnaye valartthunna

naranacchidaanandappaalppuzhayozhukkil che

nnoru kykkumpil poornnamaakkuvaan madipolum!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution