ശിഥിലചിന്ത ഇടപ്പള്ളി രാഘവൻ പിള്ള
ഇടപ്പള്ളി രാഘവൻ പിള്ള =>ശിഥിലചിന്ത ഇടപ്പള്ളി രാഘവൻ പിള്ള
നാകതിനുള്ളിൽ നരകം പണിഞ്ഞും
ശോകതിലാനന്ദമുദിച്ചുകണ്ടും
തീരാത്ത നാനാനിനവാർന്നോരറ്റിൻ
തീരത്ത് ഞാനങ്ങനെ നിന്നുപോയി!
സമസ്തവസ്തുക്കളിലോന്നുപോലെ
സമത്വമില്ലായ്മ നിലച്ചിടാൻതാൻ
അമർത്യലോകത്തെയുമേക ഹസ്താ
ലമർത്തി വാഴുന്നവനാശപോലും
വാനത്തു തൻ കീർത്തിയുയർന്നുപോവാ
നായെതിനോക്കുന്ന ഗിരിപ്പരപ്പിൻ
പാദങ്ങളോന്നു പരിചര്യചെയ് വു
പാവങ്ങൾ സാനുക്കൾ തൃണപ്രമാണർ.
നിലയ്ക്കു തെല്ലും കുറവേശിടാതെ
മലയ്ക്കു പച്ചക്കുട ചൂടുവാനായ്
താഴത്തു താപർത്തി സഹിച്ചു മേവും
സാനുക്കൾതൻ ജീവനധാര വേണം
ഒരിക്കലും തെല്ലലിവാർന്നിടാതെ
യുറച്ച പാറക്കിടയിങ്കലൂടെ
ഒലിച്ചുപായുന്നു സരിൽക്കുലങ്ങ
ളലച്ചിൽകൊണ്ടഷ്ടി കഴിചിടുന്നോർ.
സാധുക്കളക്കൂട്ടർ പരിശ്രമത്താൽ
സമ്പാദ്യമാർന്നീടിന മൌക്തികങ്ങൾ
പാറക്കു മാറത്തണിമാല ചാർത്താൻ
പാദത്തിൽ വെച്ചേ മതിയാകുകായുള്ളു.
പാരിന്റെ സൌന്ദര്യനിധാനമായി
ത്താരിന്നു തൻ ശീർഷമുയർത്തി നിൽക്കാൻ
പരാതഹസ്സിൻ പരിഹാസഭാസ്സാൽ
താരാളി മങ്ങിതലചാചിടെണം
പാടചെളിച്ചാർത്തു മറച്ചുവെച്ചു
പാരിന്നു പച്ചപ്പുതുപ്പട്ടുടുപ്പാൻ
കാറായ കീറത്തുണി ചുറ്റി വാനം
തോരാതെ കണ്ണീരു ചോരിഞ്ഞിടെണം
ഇതാണു ലോകസ്ഥിതി, വിശ്വമതിൻ
വിശാലനെത്രങ്ങളോരെവിധത്തിൽ
ഇരിക്കയി,ല്ലോന്നു കരഞ്ഞിടുമ്പോൾ
ചിരിപ്പു മറ്റേ തിതിനെന്നോരന്ത്യം!
അതാ ശ്രവിപ്പുണ്ടകലെസ്സമത്വ
വിവാദകോലാഹലവാദ്യഘോഷം;
അതിൽ പ്രപാതത്തെ നിനച്ചു പേടി
ച്ചനേകവൃക്ഷങ്ങൾ വിറയ്ക്കയല്ലീ?
നിമ്നോന്നതാധ്വാക്കളനേകമെന്നും
പിന്നിട്ടു മുന്നോട്ടു കുതിച്ചു മേന്മേൽ
കാലപ്രവാഹം സമമായോലിക്കും
കാലം മനുഷ്യർക്കു വസന്തകാലം.
Manglish Transcribe ↓
Idappalli raaghavan pilla =>shithilachintha idappalli raaghavan pilla
naakathinullil narakam paninjum
shokathilaanandamudicchukandum
theeraattha naanaaninavaarnnorattin
theeratthu njaanangane ninnupoyi! Samasthavasthukkalilonnupole
samathvamillaayma nilacchidaanthaan
amarthyalokattheyumeka hasthaa
lamartthi vaazhunnavanaashapolum
vaanatthu than keertthiyuyarnnupovaa
naayethinokkunna giripparappin
paadangalonnu paricharyacheyu vu
paavangal saanukkal thrunapramaanar. Nilaykku thellum kuraveshidaathe
malaykku pacchakkuda chooduvaanaayu
thaazhatthu thaapartthi sahicchu mevum
saanukkalthan jeevanadhaara venam
orikkalum thellalivaarnnidaathe
yuraccha paarakkidayinkaloode
olicchupaayunnu sarilkkulanga
lalacchilkondashdi kazhichidunnor. Saadhukkalakkoottar parishramatthaal
sampaadyamaarnneedina moukthikangal
paarakku maaratthanimaala chaartthaan
paadatthil vecche mathiyaakukaayullu. Paarinte soundaryanidhaanamaayi
tthaarinnu than sheershamuyartthi nilkkaan
paraathahasin parihaasabhaasaal
thaaraali mangithalachaachidenam
paadachelicchaartthu maracchuvecchu
paarinnu pacchapputhuppattuduppaan
kaaraaya keeratthuni chutti vaanam
thoraathe kanneeru chorinjidenam
ithaanu lokasthithi, vishvamathin
vishaalanethrangalorevidhatthil
irikkayi,llonnu karanjidumpol
chirippu matte thithinennoranthyam! Athaa shravippundakalesamathva
vivaadakolaahalavaadyaghosham;
athil prapaathatthe ninacchu pedi
cchanekavrukshangal viraykkayallee? Nimnonnathaadhvaakkalanekamennum
pinnittu munnottu kuthicchu menmel
kaalapravaaham samamaayolikkum
kaalam manushyarkku vasanthakaalam.