ആടുകള്‍ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
ഇടശ്ശേരി ഗോവിന്ദൻ നായർ=>ആടുകള്‍ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
രാവിലെക്കറന്നെടു
ത്തെങ്ങളെ വിടുന്നൂ നീ;
കാവിലോ പറമ്പിലോ
മേഞ്ഞുനില്‍ക്കുന്നൂ ഞങ്ങള്‍.
അന്തിയില്‍ ശ്രാന്തങ്ങളാ
യാല പൂകുന്നൂ വീണ്ടും,
മോന്തുന്നൂ നിന്‍ ദാക്ഷിണ്യ
പൂരമാം കുളിര്‍നീരം.
മംഗളക്കുരുന്നുകള്‍
വര്‍ദ്ധിക്കും വത്സങ്ങളില്‍
ഞങ്ങളെക്കാളും ദൃഡ
വത്സലം നിന്നുള്‍ത്തലം.
അറിവൂ,നിന്നെപ്പേടി
ച്ചെങ്ങളെത്തീണ്ടുന്നീലാ
ദുരമൂത്തവയായ
ഹിംസ്രങ്ങള്‍,സാഹസ്രങ്ങള്‍...
അല്ലലി,ലുണ്ടായാലും
ക്ഷണഭംഗുര,മേവം
അല്ലിലും പകലിലും
ഞങ്ങള്‍ക്കിങ്ങലംഭാവം.
ഭദ്രമാമിപ്പറ്റത്തിന്‍
ബോധത്തില്‍ പക്ഷേ,ദൃഡ
മുദ്രിതമൊരു കൂര്‍മു
ള്ളിന്‍റെ കുത്സിതദുഃഖം:
ഞങ്ങളെപ്പോറ്റുന്നു നീ
പാലിനും രോമത്തിനും
തന്നെയ,ല്ലതോ പിന്നെ
ത്തോലിനും മാംസത്തിനും!
Manglish Transcribe ↓
Idasheri govindan naayar=>aadukal idasheri govindan naayar
raavilekkarannedu
tthengale vidunnoo nee;
kaavilo parampilo
menjunilkkunnoo njangal. Anthiyil shraanthangalaa
yaala pookunnoo veendum,
monthunnoo nin daakshinya
pooramaam kulirneeram. Mamgalakkurunnukal
varddhikkum vathsangalil
njangalekkaalum druda
vathsalam ninnultthalam. Arivoo,ninneppedi
cchengalettheendunneelaa
duramootthavayaaya
himsrangal,saahasrangal... Allali,lundaayaalum
kshanabhamgura,mevam
allilum pakalilum
njangalkkingalambhaavam. Bhadramaamippattatthin
bodhatthil pakshe,druda
mudrithamoru koormu
llinre kuthsithaduakham:
njangaleppottunnu nee
paalinum romatthinum
thanneya,llatho pinne
ttholinum maamsatthinum!