അതുമിതും

ഉള്ളൂർ എസ്. പരമേശ്വരയ്യർ=>അതുമിതും

വിണ്ണാറ്റിൻ വെള്ളത്തോടൊതുന്നു ചാരായം  :

"നിന്നിൽ നിന്നെൻ നിലയെത്ര മെച്ചം  !

ആരെയും തീരാത്ത ദാഹത്തിൽ വീഴ്ത്തുവോ

നാരെയും ഭ്രാന്തിൽ ഞാൻ മത്താടിപ്പോൻ

നിന്നെക്കൊണ്ടെന്താവും?" മൂകമാം ഗംഗാം ബു

കണ്ണുനീർ തൂകുന്നു കാരുണ്യത്താൽ.



സാധ്വിയോടോതുന്നു ധൂളിപ്പെ"ണ്ണെന്നെ നീ

പാർത്തുവോ? ഞാനെത്ര ഭാഗ്യമുള്ളോൾ!

ഏതു പൂമ്പാറ്റയെൻ മെയ്‌ത്തീയിൽ വേകുന്നീ

ലേതുകൈക്കോടു ഞാനേകുന്നീല!

ആനന്ദമെന്തു നീ കണ്ടു?" തൻ കാതിൽക്കൈ

യാനതവക്‌ത്രയായ് വയ്‌പൂ സാധ്വി.



വൈദ്യനോടോതുന്നു പോരാളി: "ഞാനെത്ര

കീർത്തിമാൻ! കൈനിലച്ചുണ്ടെലി നീ.

ഏതൊരു മെയ്യിലും പായുവോന്നെൻ ശസ്ര്‌ത

മാതുരൻതന്മെയ്യിൽ നിന്‍റെ ശത്രം

ഞാനല്ലീ നിൻ വൃത്തി പാലിപ്പോൻ?" പുഞ്ചിരി

താനറിഞ്ഞീടാതെ കൊൾവൂ വൈദ്യൻ.



യോഗിയോടോതുന്നു വിത്തേശൻ: "ഞാനത്രേ

യോഗവാൻ; നീയല്ലീ പിച്ചതെണ്ടി?

മേടയും മെത്തയും ധാന്യവും നാണ്യവും

പേടമാൻ നേർമിഴിമാരുമെന്യേ

എന്തിന്നു ജീവിതം?" താപസൻ ലോകത്തി

ന്നന്ധതയോർത്തുനിന്നംബരപ്പൂ.



ഭൗതികവിജ്‌ഞാനമദ്ധ്യാത്മജ്‌ഞാനത്തോ

ടോതുന്നു: "സോദര! പോരും ധ്യാനം!

ലോകത്തിന്നുൽഗതി ഞാനല്ലീ സാധിപൂ?

ദേഹിക്കു ദൈവത്തിൻ മേന്മ ചേർപ്പൂ?

പാഴ്‌ക്കിനാവെന്തുണ്ടു നേടുവാൻ?" ആ വാക്കു

കേൾക്കുന്നീലദ്ധ്യാത്മജ്‌ഞാനമേതും.

Manglish Transcribe ↓


Ulloor esu. Parameshvarayyar=>athumithum

vinnaattin vellatthodothunnu chaaraayam  :

"ninnil ninnen nilayethra meccham  ! Aareyum theeraattha daahatthil veezhtthuvo

naareyum bhraanthil njaan matthaadippon

ninnekkondenthaavum?" mookamaam gamgaam bu

kannuneer thookunnu kaarunyatthaal. Saadhviyodothunnu dhoolippe"nnenne nee

paartthuvo? Njaanethra bhaagyamullol! Ethu poompaattayen meyttheeyil vekunnee

lethukykkodu njaanekunneela! Aanandamenthu nee kandu?" than kaathilkky

yaanathavakthrayaayu vaypoo saadhvi. Vydyanodothunnu poraali: "njaanethra

keertthimaan! Kynilacchundeli nee. Ethoru meyyilum paayuvonnen shasrtha

maathuranthanmeyyil nin‍re shathram

njaanallee nin vrutthi paalippon?" punchiri

thaanarinjeedaathe kolvoo vydyan. Yogiyodothunnu vittheshan: "njaanathre

yogavaan; neeyallee picchathendi? Medayum metthayum dhaanyavum naanyavum

pedamaan nermizhimaarumenye

enthinnu jeevitham?" thaapasan lokatthi

nnandhathayortthuninnambarappoo. Bhauthikavijnjaanamaddhyaathmajnjaanattho

dothunnu: "sodara! Porum dhyaanam! Lokatthinnulgathi njaanallee saadhipoo? Dehikku dyvatthin menma cherppoo? Paazhkkinaaventhundu neduvaan?" aa vaakku

kelkkunneeladdhyaathmajnjaanamethum.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution