അമ്മയും മകനും 

ഉള്ളൂർ എസ്. പരമേശ്വരയ്യർ=>അമ്മയും മകനും 

ആടിയും പാടിയും മുറ്റ ത്തെങ്ങു

      മോടിക്കളിക്കുന്ന കുട്ടൻ ;



    പുഞ്ചിരിതഞ്ചും മൊഴികൊ ണ്ടാർക്കും

      നെഞ്ചലിയിക്കുന്ന കുട്ടൻ ;



    അമ്മയുമച്ഛനും കൈമെയ് മറ

      ന്നുമ്മവെച്ചീടുന്ന കുട്ടൻ ;



    കുട്ടന്റെയച്ഛൻ മകനെ യയ്യോ !

      വിട്ടതാ പോകുന്നു വിണ്ണിൽ.



 മാറത്തലച്ചമ്മ വീഴ് വൂ മേനി

      യാറാത്ത കണ്ണീരിൽ മുക്കി.



    ഒന്നുമറിയാത്ത കുട്ട നുടൻ

      മുന്നിൽത്തിടുക്കത്തിലെത്തി.



    തായയെക്കെട്ടിപ്പുണർന്നു ; പൊട്ടി

      പ്പായുന്ന കണ്ണീർ തുടച്ചു.



    "അമ്മേ, കരവതെന്തമ്മേ ? യെന്നാ

      ണമ്മണിപ്പൈതലിൻ ചോദ്യം.



ഉത്തരമെന്തു പറയു മവൾ ?

      പുത്രനെത്താങ്ങിയെടുത്തു.



    "എൻ മകനേ, നിന്റെയച്ഛൻ തങ്കം,

      നമ്മെ വെടിഞ്ഞെങ്ങോ പോയി."



    "പച്ചപ്പൊളിയിതു" ചൊന്നാൻ മക

      "നച്ഛനുറങ്ങുകയല്ലേ ?"



    "അല്ലിതുറക്കമല്ലയ്യോ  ! കുഞ്ഞേ,

      ഇല്ലിതിൽ നിന്നൊരുണരൽ."        



  "അമ്മേ, വിളിക്കാം ഞാ,നച്ഛൻ പെട്ടെ

      ന്നെൻ വിളികേട്ടാലുണരും."



    "അച്ഛാ, വിളിക്കയാണച്ഛാ, കുട്ട

      നൊച്ചകേട്ടൊന്നെഴുനേൽക്കൂ !



    അമ്മയെക്കള്ളിയെന്നോതി ക്കുറേ

      നമ്മൾക്കു പൊട്ടിച്ചിരിക്കാം."



    എത്ര വിളിക്കുകിലെന്താ വിളി

      ചത്തപിണമുണ്ടോ കേൾപ്പൂ ?



  പേടിച്ചു തായതൻ മുന്നിൽ മുഖം

      വാടിത്തളർന്നെത്തിയുണ്ണി.



    "അമ്മ പറഞ്ഞതു നേരാ ണച്ഛൻ

      നമ്മെ വെടിഞ്ഞതു തന്നെ.



    എങ്ങുപോ, യെങ്ങുപോയ് ? ചൊന്നാ ലുട

      നങ്ങു ഞാൻ ചെന്നു വിളിക്കാം.



    പന്തിനും പാവയ്ക്കും വേണ്ടീ ട്ടൊരു

      ശണ്ഠകൂടില്ലെന്നുമോതാം."         



  അമ്മ പറഞ്ഞു : "മകനേ യങ്ങു

      നമ്മൾക്കു ചെല്ലുവാൻ മേലാ.



    ദൈവം വിളിച്ചിട്ടുപോയ് നി ന്നച്ഛ

      നാവതൊന്നില്ലല്ലോ നമ്മാൽ."



    "അച്ഛനില്ലാത്തവനാണോ ദൈവ "

      "മച്ഛനുമമ്മയുമറ്റോൻ."



    അച്ഛനില്ലാഞ്ഞാലതിന്നു നമ്മോ

      ടീച്ചതി ചെയ്യാമോ തായേ ?



    എങ്ങവൻ ചെന്നു മറഞ്ഞു നമ്മൾ

      ക്കിങ്ങനെയത്തൽ വരുത്തി ?"



    "വിണ്ണിലിരിപ്പവൻ ദൈവം കട്ട,

      മണ്ണിലുമുള്ളവൻ തന്നെ.



    എങ്ങും നിറഞ്ഞോരവനെ നമ്മൾ

      ക്കെങ്ങൊരേടത്തുണ്ടെന്നോതാം ?"       



  കുട്ടനുടനൊരു കല്ലും കൊണ്ടു

      തട്ടിലൊരോട്ടമായോടി.



    "നിങ്കളിയെന്തിതെന്നുണ്ണി ?" എന്നു

      മങ്കവനെത്തടുത്തു.



    "വാനത്തൊളികയോ ചെയ്തു ദൈവം?

      ഞാനതു കണ്ടിരുന്നാലോ ?



    കല്ലുകൊണ്ടൊന്നെറിഞ്ഞോട്ടെ ഞാനാ

      ക്കള്ളന്റെ കാലൊടിച്ചോട്ടെ.



    നാളെയും വന്നിടൊല്ലല്ലോ കട

      ന്നാളുകളെക്കൊണ്ടുപോകാൻ,



    അല്ലെങ്കിൽ വിട്ടുതരട്ടേ വേഗം

      നല്ലൊരെന്നച്ഛനെയങ്ങോർ."         



  ഏതൊരു മട്ടിൽക്കരയും തള്ള

      യേതൊരുമട്ടിൽച്ചിരിക്കും ?



    "തങ്കമേ, ദൈവത്തിൻ മെയ്യിൽ ച്ചെന്നു

      നിൻ കല്ലു കൊള്ളുകയില്ല :



    വന്നു തിരിച്ചതു വീഴു മപ്പോൾ

      നിന്നിളം പൂമെയ് മുറിയും.



    കുമ്പിട്ടുനിന്നു തൊഴുതാ ലവ

      നൻപിൽ നിന്നച്ഛനായ് ത്തീരും "      



 ആ മൊഴി കേൾക്കവേ കുഞ്ഞിൻ പനീർ

      പ്പു മുഖമൊന്നു മലർന്നു.



    "തീരുമോ ? നേരു പറയൂ ! തായേ."

      "തീരും ; ഞാനാണയിട്ടോതാം."



    "എന്തുതരുമച്ഛനായാൽ?" നിന

      ക്കെന്തും നിനച്ചതു നൽകും."



    "അമ്മയേയും കൊണ്ടുപോമോ വന്നാ

      ലമ്മയുമില്ലാത്തോനല്ലേ ?"



    "ഇല്ലില്ല ; കൂപ്പിത്തൊഴുതാ ലവ

      നല്ലും പകലും തുണയ്ക്കും."       



 'ആവട്ടെ'യെന്നു പറഞ്ഞു പൈതൽ

      ദൈവത്തോടിങ്ങനെ നേർന്നു.



    "കൂറെന്നിലില്ലാത്തോരച്ഛ നെങ്ങോ

      ദൂരത്തുപോയ്പോലും ; പോട്ടെ.



    "കൂറുള്ളോരച്ഛനാണങ്ങെ ന്നമ്മ

      നേരുചെയ്തു ഞാൻ കേട്ടു.



    നിച്ചലുമങ്ങയെകൂപ്പാ മിനി

      യച്ഛ്നെനിക്കാരു വേറെ ?"       



നാഥന്‍റെ കാര്യം മറന്നു നല്ലാർ.

      പൈതലിൻ പാൽമൊഴി കേൽക്കേ ;



    'ഓമനേ ! യെന്നുവിളിച്ചു കുഞ്ഞിൻ

      കോമളപ്പൂമെയ് മുകർന്നു.

Manglish Transcribe ↓


Ulloor esu. Parameshvarayyar=>ammayum makanum 

aadiyum paadiyum mutta tthengu

      modikkalikkunna kuttan ;



    punchirithanchum mozhiko ndaarkkum

      nenchaliyikkunna kuttan ;



    ammayumachchhanum kymeyu mara

      nnummaveccheedunna kuttan ;



    kuttanteyachchhan makane yayyo !

      vittathaa pokunnu vinnil.



 maaratthalacchamma veezhu voo meni

      yaaraattha kanneeril mukki.



    onnumariyaattha kutta nudan

      munniltthidukkatthiletthi.



    thaayayekkettippunarnnu ; potti

      ppaayunna kanneer thudacchu.



    "amme, karavathenthamme ? Yennaa

      nammanippythalin chodyam. Uttharamenthu parayu maval ?

      puthranetthaangiyedutthu.



    "en makane, ninteyachchhan thankam,

      namme vedinjengo poyi."



    "pacchappoliyithu" chonnaan maka

      "nachchhanurangukayalle ?"



    "allithurakkamallayyo  ! Kunje,

      illithil ninnorunaral."        



  "amme, vilikkaam njaa,nachchhan pette

      nnen vilikettaalunarum."



    "achchhaa, vilikkayaanachchhaa, kutta

      nocchakettonnezhunelkkoo !



    ammayekkalliyennothi kkure

      nammalkku potticchirikkaam."



    ethra vilikkukilenthaa vili

      chatthapinamundo kelppoo ?



  pedicchu thaayathan munnil mukham

      vaaditthalarnnetthiyunni.



    "amma paranjathu neraa nachchhan

      namme vedinjathu thanne.



    engupo, yengupoyu ? Chonnaa luda

      nangu njaan chennu vilikkaam.



    panthinum paavaykkum vendee ttoru

      shandtakoodillennumothaam."         



  amma paranju : "makane yangu

      nammalkku chelluvaan melaa.



    dyvam vilicchittupoyu ni nnachchha

      naavathonnillallo nammaal."



    "achchhanillaatthavanaano dyva "

      "machchhanumammayumatton."



    achchhanillaanjaalathinnu nammo

      deecchathi cheyyaamo thaaye ?



    engavan chennu maranju nammal

      kkinganeyatthal varutthi ?"



    "vinnilirippavan dyvam katta,

      mannilumullavan thanne.



    engum niranjoravane nammal

      kkengoredatthundennothaam ?"       



  kuttanudanoru kallum kondu

      thattilorottamaayodi.



    "ninkaliyenthithennunni ?" ennu

      mankavanetthadutthu.



    "vaanattholikayo cheythu dyvam?

      njaanathu kandirunnaalo ?



    kallukondonnerinjotte njaanaa

      kkallante kaalodicchotte.



    naaleyum vannidollallo kada

      nnaalukalekkondupokaan,



    allenkil vittutharatte vegam

      nallorennachchhaneyangor."         



  ethoru mattilkkarayum thalla

      yethorumattilcchirikkum ?



    "thankame, dyvatthin meyyil cchennu

      nin kallu kollukayilla :



    vannu thiricchathu veezhu mappol

      ninnilam poomeyu muriyum.



    kumpittuninnu thozhuthaa lava

      nanpil ninnachchhanaayu ttheerum "      



 aa mozhi kelkkave kunjin paneer

      ppu mukhamonnu malarnnu.



    "theerumo ? Neru parayoo ! Thaaye."

      "theerum ; njaanaanayittothaam."



    "enthutharumachchhanaayaal?" nina

      kkenthum ninacchathu nalkum."



    "ammayeyum kondupomo vannaa

      lammayumillaatthonalle ?"



    "illilla ; kooppitthozhuthaa lava

      nallum pakalum thunaykkum."       



 'aavatte'yennu paranju pythal

      dyvatthodingane nernnu.



    "koorennilillaatthorachchha nengo

      dooratthupoypolum ; potte.



    "koorullorachchhanaanange nnamma

      nerucheythu njaan kettu.



    nicchalumangayekooppaa mini

      yachchhnenikkaaru vere ?"       



naathan‍re kaaryam marannu nallaar.

      pythalin paalmozhi kelkke ;



    'omane ! Yennuvilicchu kunjin

      komalappoomeyu mukarnnu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution