ആ കണ്ണുനീർ

ഉള്ളൂർ എസ്. പരമേശ്വരയ്യർ=>ആ കണ്ണുനീർ

ആക്കണ്ണീർ അതേ! പണ്ടു നാരദമഹർഷിതൻ

വാഗ്ഗങ്ഗയ്‌ക്കകം മുങ്ങിശ്ശുദ്ധമാം മനസ്സൊടും

കോൾമയിർക്കൊള്ളുന്നതാം മെയ്യൊടും തപോനിധേ!

വാല്‌മീകേ! ഭവാനാറ്റിൽ മദ്ധ്യാഹ്‌നസ്‌നാനത്തിനായ്

പോകവേ; നീഡദ്രുമപ്പുന്തേനാൽ യഥാകാല

മാഗന്തു മന്ദാനിലന്നാതിഥ്യമാമ്മട്ടേകി

വാണിടും യുവക്രൗഞ്ചയുഗ്‌മത്തിൽ ഗൃഹേശനെ

ബ്ബാണമെയ്‌തന്യായമായ് ലുബ്‌ധകൻ വധിക്കവേ;

വൈധവ്യശോകാഗ്നിയാൽ തപ്‌തയാം തൻപത്‌നിതൻ

രോദനം ഭൂദേവിതൻ കർണ്ണങ്ങൾ ഭേദിക്കവേ;

കണ്ടുപോലങ്ങക്കാഴ്ച യല്ലല്ലക്കൂരമ്പുടൻ

കൊണ്ടുപോൽ, ക്കടന്നങ്ങേക്കണ്ണിലും കാരുണ്യാബ്‌ധേ!

തീക്കനൽദ്രവം കണക്കപ്പൊഴങ്ങുതിർത്തതാ

മാക്കണ്ണീർക്കണം രണ്ടുമാർക്കുതാൻ മറക്കാവൂ!



ii



മൗലിയിൽക്കിരീടമായ് മഞ്ഞിൻകുന്നിനെച്ചൂടി

മാറിങ്കൽപ്പൂണാരമായ് വാനോരാറ്റിനെച്ചാർത്തി,

വാണിടും പുണ്യക്ഷോണി കൂടിയും സന്താപത്തിൻ

ഹാനിക്കക്കണ്ണീർക്കണം കാത്തിരിക്കതാൻ ചെയ്‌തു;

ആത്തപ, സ്സാസ്വാദ്ധ്യായ, മാപ്രജ്‌ഞ, യാവിജ്‌ഞാന,

മാദ്ദി, ക്കാപ്പുഴക്കരപ്പൂങ്കാ, വാനട്ടുച്ചയും

മുന്നവും വായ് പോ രങ്ങു മൂല്യമായെന്നേകിയ

ക്കണ്ണുനീർമു, ത്തന്നു താൻ കാവ്യകൃൽപദം നേടി.

ശ്ശാഘ്യനാം വീണാവാദച്ഛാത്രനാകിലും ഭവാ

ന്നാക്കണ്ണീർകണ്ണാടി താൻ കാണിച്ചു രാമായണം.

അർക്കൻതൻ കരത്തിനാൽത്തങ്കമിട്ടൊരാ വൈര

ക്കൽക്കമ്മൽ കാതിൽച്ചാർത്തിക്കാരുണ്യസ്‌മിതം തൂകി,

ഭർത്താവിൻ ശ്രുത്യുക്തിയാൽ കല്‌പിച്ച ജിഹ്വാഗ്രം വി

ട്ടെത്തിനാൾ നൃത്തംവയ്‌പാൻ വാഗ്‌ദേവിയങ്ങേ നാവിൽ.



iii



അക്കണ്ണീർ നടയ്‌ക്കൽനിന്നർത്ഥിക്കൊരാഢ്യൻവീഴ്‌ത്തും

കൈക്കുംബിൾത്തണ്ണീർ ഭള്ളിൻ ശൗല്‌ക്കികേയകംഅല്ല,

അങ്ങും പണ്ടാ വേടന്റെ വൃത്തിതാൻ കൈക്കൊണ്ടുപോ

ലങ്ങെക്കൈയമ്പും ഖഗപ്രാണങ്ങൾ ഭക്ഷിച്ചുപോൽ.

നൂതനമങ്ങുതിർ ത്തൊ രക്കണ്ണീ, രതിന്മൂലം

സ്വാനുഭൂതിയാൽ ശുദ്ധം സ്വാനുപാതത്താൽ ശുഭം.

പാർത്തിടാമങ്ങേസ്സൂക്തിയോരോന്നുമദ്ദിവ്യാശ്രു

തീർത്ഥത്തിൽ മജ്ജിക്കയാൽ സ്‌നിഗ്‌ദ്ധമായ്, പ്രസന്നമായ്

ശാസിച്ചൂ ചെങ്കോലേന്തി ലോകത്തെദ്ധർമ്മം; പിന്നെ

ബ്‌ഭാഷിച്ചൂ സൗഹാർദ്ദത്തിൽ തന്മാർഗ്ഗം ചരിക്കുവാൻ;

ആന്തരം ഫലിച്ചീല; വേണമായതിന്നോമൽ

കാന്തതൻ പൂപ്പുഞ്ചിരിക്കൊഞ്ചലും കൺകോണേറും.

അത്തരം കാവ്യാങ്ഗനാരത്‌നത്തെജ്ജനിപ്പിപ്പാൻ

ശക്തനായ്‌ത്തീർന്നൂ ഭവാനക്കണ്ണീരുതിർക്കവേ.

ആക്കണ്ണീർ പതിക്കയാലാർദ്രമാം ഭൂഭാഗം താ

നാക്കംപൂണ്ടഹിംസയാമൗഷധിക്കാരാമമായ്.

അപ്പക്ഷിക്കന്നാളിലങ്ങത്തരം നൈവാപാംബു

തർപ്പിക്കെജ്ജപിച്ചതാം "മാനിഷാദാ"ദ്യം മന്ത്രം

ആദ്യത്തെച്ചതുഷ്പാത്താം ഗായത്രി ധരിത്രിത

ന്നാർത്തിയെശ്ശമിപ്പിക്കും കാമധേനുവുമായി.

"ചേണിലിബ്രഹ്മാണ്ഡത്തെയേകനീഡമായേവൻ

കാണുവോനദ്ധന്യൻതാൻ ക്രാന്തദർശനൻ കവി."

ഇത്തത്വം പഠിപ്പിപ്പൂ ലോകത്തെബ്ഭവാന്റെയ

ത്തപ്തമാം ബാഷ്പാംബുവിൻ സമ്പാതം പുരാതനം

ആ നറുംതണ്ണീരൂറ്റിൽനിന്നു താൻ പാഞ്ഞീടുന്നു

നൂനമിപ്പൊഴും സാക്ഷാൽ സാഹിതീസരസ്വതി.

ആനൃ ശംസ്യധർമ്മോപജ്ഞാതാവേ! നമസ്കാര

മാനന്ദഘണ്ടാമാർഗ്ഗധാതാവേ! നമസ്കാരം!

Manglish Transcribe ↓


Ulloor esu. Parameshvarayyar=>aa kannuneer

aakkanneer athe! Pandu naaradamaharshithan

vaagganggaykkakam mungishuddhamaam manasodum

kolmayirkkollunnathaam meyyodum thaponidhe! Vaalmeeke! Bhavaanaattil maddhyaahnasnaanatthinaayu

pokave; needadrumappunthenaal yathaakaala

maaganthu mandaanilannaathithyamaammatteki

vaanidum yuvakraunchayugmatthil gruheshane

bbaanameythanyaayamaayu lubdhakan vadhikkave;

vydhavyashokaagniyaal thapthayaam thanpathnithan

rodanam bhoodevithan karnnangal bhedikkave;

kandupolangakkaazhcha yallallakkoorampudan

kondupol, kkadannangekkannilum kaarunyaabdhe! Theekkanaldravam kanakkappozhanguthirtthathaa

maakkanneerkkanam randumaarkkuthaan marakkaavoo! Ii



mauliyilkkireedamaayu manjinkunninecchoodi

maarinkalppoonaaramaayu vaanoraattinecchaartthi,

vaanidum punyakshoni koodiyum santhaapatthin

haanikkakkanneerkkanam kaatthirikkathaan cheythu;

aatthapa, saasvaaddhyaaya, maaprajnja, yaavijnjaana,

maaddhi, kkaappuzhakkarappoonkaa, vaanattucchayum

munnavum vaayu po rangu moolyamaayennekiya

kkannuneermu, tthannu thaan kaavyakrulpadam nedi. Shaaghyanaam veenaavaadachchhaathranaakilum bhavaa

nnaakkanneerkannaadi thaan kaanicchu raamaayanam. Arkkanthan karatthinaaltthankamittoraa vyra

kkalkkammal kaathilcchaartthikkaarunyasmitham thooki,

bhartthaavin shruthyukthiyaal kalpiccha jihvaagram vi

ttetthinaal nrutthamvaypaan vaagdeviyange naavil. Iii



akkanneer nadaykkalninnarththikkoraaddyanveezhtthum

kykkumbiltthanneer bhallin shaulkkikeyakamalla,

angum pandaa vedante vrutthithaan kykkondupo

langekkyyampum khagapraanangal bhakshicchupol. Noothanamanguthir ttho rakkannee, rathinmoolam

svaanubhoothiyaal shuddham svaanupaathatthaal shubham. Paartthidaamangesookthiyoronnumaddhivyaashru

theerththatthil majjikkayaal snigddhamaayu, prasannamaayu

shaasicchoo chenkolenthi lokattheddharmmam; pinne

bbhaashicchoo sauhaarddhatthil thanmaarggam charikkuvaan;

aantharam phaliccheela; venamaayathinnomal

kaanthathan pooppunchirikkonchalum kankonerum. Attharam kaavyaangganaarathnatthejjanippippaan

shakthanaayttheernnoo bhavaanakkanneeruthirkkave. Aakkanneer pathikkayaalaardramaam bhoobhaagam thaa

naakkampoondahimsayaamaushadhikkaaraamamaayu. Appakshikkannaalilangattharam nyvaapaambu

tharppikkejjapicchathaam "maanishaadaa"dyam manthram

aadyatthecchathushpaatthaam gaayathri dharithritha

nnaartthiyeshamippikkum kaamadhenuvumaayi.

"chenilibrahmaandattheyekaneedamaayevan

kaanuvonaddhanyanthaan kraanthadarshanan kavi."

itthathvam padtippippoo lokatthebbhavaanteya

tthapthamaam baashpaambuvin sampaatham puraathanam

aa narumthanneeroottilninnu thaan paanjeedunnu

noonamippozhum saakshaal saahitheesarasvathi. Aanru shamsyadharmmopajnjaathaave! Namaskaara

maanandaghandaamaarggadhaathaave! Namaskaaram!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution