ആ ചുടലക്കളം തപ്തഹൃദയം
ഉള്ളൂർ എസ്. പരമേശ്വരയ്യർ=>ആ ചുടലക്കളം തപ്തഹൃദയം
അന്ധകാരത്തിൻ വായിൽ
വീണുപോയല്ലോ ലോകം
ഹന്ത ! നാമത്രയ്ക്കുമേൽ
ശപ്തരോ സഖാക്കളേ ?
പോയല്ലോ നമുക്കുള്ള
പൂതമാം പുരാപുണ്യൃ
മായല്ലോ നാമിമ്മട്ടു
നിസ്വരാ,യനാഥരായ്.
കരഞ്ഞാൽ ഫലമെന്തു ?
കൺമിഴിപ്പതിൻമുമ്പു
മറഞ്ഞുവല്ലോ നമ്മെ
കൈവെടിഞ്ഞസ്മൽഗുരു.
ഉയിരുണ്ടെന്നേയുള്ളു
ശവങ്ങളായി നമ്മൾ:
ഉടലുണ്ടെന്നേയുള്ളു
പട്ടടപ്പാഴ്ച്ചാമ്പലായ്,
അവനിക്കെന്തുണ്ടിനി
വരുവാനത്യാഹിത
മെവിടെക്കഴുകിയാൽ
മായുമീ മാറാപ്പങ്കം ?
II
രാഷ്ട്രീയോൽബോധനത്തിൽ
വിജ്ഞാനപ്രദാനത്തില്
ലീള്വരസപര്യ യിൽ,
സർവസത്ത്വോദ്ധ്വാരത്തിൽ,
സൂക്ഷമദൃഗ്‌വ്യാപാരത്തിൽ,
സുനുതോക്തിയിൽ, തുല്യ
മീക്ഷയിൽ, ശശ്വദ്ധർമ്മ
സ്ഥാപനവൈയഗ്ര്യത്തിൽ,
ശാന്തിയിൽ, സൗഭ്രാത്രത്തിൽ,
ത്യാഗത്തിൽ,ത്തപസസിൽ നാം
ഗാന്ധിജിക്കൊപ്പം ചൊൽവാ
നന്യനെക്കണ്ടിട്ടുണ്ടോ ?
ആസ്സിദ്ധൻ, വയോവൃദ്ധൻ,
ജീർണ്ണാങ്ഗൻ സ്വരാജ്യത്തെ
യീർച്ചവാളിനാൽ രണ്ടു
തുണ്ടായ് നാം പിളർക്കവേ.
അക്കാഴ്ചകണ്ടുണ്ടായ
യാതനക്കടിപ്പെട്ടു
നില്ക്കയായ് കർത്തവ്യതാ
മൂഢനായ്, നിർവിണ്ണനായ്.
"അകത്തുകടപ്പോരെ
ഞാനൊന്നു ശോധിക്കട്ടെ;
പകച്ചുകൊത്തും പാമ്പു
പച്ചിലയിലും തങ്ങാം"
"പാടില്ല സർദാർ, പോരും
ദൈവത്തിനെന്നാ, ലാർക്കു
കേടുറ്റൊരെൻ ജീവിതം
നീട്ടാം ? ഞാൻ തൽപാണിസ്ഥൻ. "
III
എമ്മട്ടിൽ നിൽക്കും വാനി
ലന്തിയാകുന്നു നേര
മെമ്മട്ടിൽ കർമ്മസാക്ഷി
മുന്നോട്ടു കാൽവെച്ചിടും ?
ഇടറും തന്മെയ് മെല്ലെ
പ്പൗത്രിമാർ താങ്ങിത്താങ്ങിീ
നടപ്പൂ തൽപ്രാർത്ഥനാ
യോഗത്തിലെത്താൻ ഗുരു.
ഞൊടികൊണ്ടപ്പോളയ്യോ,
പാഞ്ഞിടുന്നല്ലോ മൂന്നു
വെടിയാ മഹാത്മാവിൻ
നെഞ്ഞത്തും വയറ്റത്തും.
അങ്ങുവന്നതു പിന്നെ
ക്കൊള്ളുന്നുവല്ലോ കേറി
ഞങ്ങൾ തൻ ഹൃദയത്തിൽ.
വിശ്വത്തിൻ സർവസ്വത്തിൽ
രണ്ടുവാക്കല്ലാതൊന്നു,
മോതീല "ഹാ റാം! ഹാ റാം!"
ഹന്ത! നീയിത്രയ്ക്കുമേൽ
ക്രൂരതയോ വർഗ്ഗീയതേ?
IV
ദാരിദ്ര്യം ശമിപ്പിക്കാൻ
നഗ്നനായ് ജീവിക്കുന്നു;
സമ്പത്തു വർദ്ധിപ്പിക്കാൻ
ചർക്കയിൽ നൂൽനൂൽക്കുന്നു,
ഊതിയാൽപ്പറക്കുന്നോ,
രസ്ഥികൂടംകൊണ്ടാർക്കു
മൂഹിപ്പാനാവാത്തതാം
കാര്യങ്ങൾ സാധിക്കുന്നു
എവിടെക്കാണുംനമ്മ
ളിതുമട്ടുദാത്തമാം
ഭുവനോദ്ധൃതിക്കുള്ള
പൂജ്യമാം നിത്യാധ്വരം?
എവിടെക്കേൾക്കും നമ്മ,
ളിമ്മട്ടിലഭൗമമാം
വിവിധതത്വരത്ന
ഭൂഷണം പ്രഭാഷണം?
ലോകസംഗ്രഹത്തിനായ്
ജനിച്ച ജീവന്മുക്തൻ
ശോകമോഹാർണ്ണവങ്ങൾ
കടന്ന ജിതേന്ദ്രിയൻ,
നിത്യത്തെ നേരിൽക്കണ്ട
നിർമ്മമൻ, നിഷ്കല്മഷൻ
ശത്രുവേപ്പോലും മിത്ര
മാക്കിടും തപോരാശി,
ശ്വാപദങ്ങളെക്കൂടി
മാൻകിടാങ്ങളായ് മാറ്റാൻ
വൈഭവം വായ്ക്കും വ്യക്ത
വൈശിഷ്ട്യൻ, യതീശ്വരൻ,
സത്യമാം പടവാളു,
മഹിംസപ്പോർച്ചട്ടയും
ദുഷ്ടതാജയത്തിനായ്
ക്കൈക്കൊള്ളും മഹാരഥൻ.
ആയുധം സ്പർശിക്കാതെ
യാങ്ഗ്ലേയസിംഹത്തിനെ
യാഴിയിൽപ്പിന്നോട്ടേക്കു
പായിച്ചോരമോഘാസ്ത്രൻ,
ഭൂവിലിന്നെവിടെയും
സർവഥാ സർവോൽകൃഷ്ട
നേവർക്കുമെപ്പോഴുമെ
ന്നെല്ലാരും പുകഴ്ത്തുവോൻ.
ഹിന്ദുവും മുസൽമാനും
ക്രിസ്ത്യനുമെല്ലാം തന്നെ
യൊന്നായ്ത്താൻ നിനയ്ക്കുവോൻ
ചൊല്ലുവോൻ, പ്രവർത്തിപ്പോൻ
കണ്ടിട്ടില്ലൊരുത്തനെ
യദ്ദിവ്യൻ പാപിഷ്ഠനെ
ക്കേട്ടിട്ടില്ലൊരിക്കലും
ഭീതിയെന്നൊരു ശബ്ദം.
ഇരുന്നാലതുംകൊള്ളാ,
മിറന്നാലതും കൊള്ളാം;
പരർക്കായ് ജീവിക്കണ,
മല്ലെങ്കിൽ മരിക്കണം.
ആ മഹാൻ കൂടെക്കൂടെ
യാഹാരം കഴിക്കാതെ
യാതിഥ്യം വാങ്ങിപ്പോകാൻ
വിളിക്കും കൃതാന്തനെ;
കണ്ണീരിൽ സ്നാനംചെയ്തു
കാണുമ്പോൾക്കഴൽക്കൂപ്പി
പിന്നാക്കം പേടിച്ചോടും
ഭീഷണൻ പ്രാണാന്തകൻ
V
നമ്മൾതൻ നവോൽപന്ന
സ്വാതന്ത്ര്യജനകനെ
നന്മതാൻ മനുഷ്യനായ്
ജനിച്ചോരമരനെ,
ആർഷഭൂവണിഞ്ഞീടു
മാദർശരത്നത്തിനെ,
യാർക്കുംതൻ ജന്മത്തിന്നു
ധന്യത്വം വളർപ്പോനെ,
ഭാരതീയനാമൊരാ,
ളഭ്യസ്തവിദ്യൻ, ഹാ! ഹാ!
കാരിരുമ്പുണ്ടകൊണ്ടു
തീർത്തല്ലോ ഗതാസുവായ്
അവനെപ്പേരെന്തോതി
വിളിച്ചിടേണ്ടു നമ്മ
ളവമാനത്താൽ മുഖം
നമ്മൾക്കു കുനിപ്പോനെ?
അരുതത്തരം ചിന്ത
യരുൾചെയ്തിട്ടുണ്ടസ്മൽ
ഗുരു"നന്മയാൽ വേണം
തിന്മയെക്കാൽക്കീഴാക്കാൻ."
സോക്രട്ടീസിനെക്കൊൽവാൻ
ഗരളം കുടിപ്പിച്ചു;
യേശുവിൻ ശരീരത്തെ
ക്കുരിശിൽത്തറച്ചു നാം;
കൃഷ്ണൻതൻ പാദത്തിനെ
കൂർത്തുമൂർത്തമ്പാൽ കീറി;
കൃത്സനമാം വർഗ്ഗഭ്രാന്തേ!
നീയിപ്പോളിതും ചെയ്തു
അത്യന്തം കൃതഘ്നങ്ങൾ
നീചങ്ങൾ ബീഭത്സങ്ങൾ
മർത്യർ തൻ മത ജാതി
വർഗ്ഗാദി ദൗരാത്മ്യങ്ങൾ
VI
ആ മഹോപദേശകൻ
പട്ടടത്തീയിൽക്കത്തി
വ്യോമത്തിൽനിന്നും കൃപാ
രശ്മികൾ ചൊരിഞ്ഞിടും
അശ്മശാനത്തിൽ നിന്നു
ഭക്തന്മാർ സമർപ്പിക്കും
ഭസ്മത്താൽ പൂർവ്വാധികം
പൂതയാം ഗംഗാനദി
അസ്ഥലത്തുനിന്നോരോ
വീട്ടിലും പ്രസാദമായ്
സൂക്ഷിക്കപ്പെടുന്നൊർ
ശുദ്ധമാം ചെമ്മൺകളി
മാണിക്യക്കെടാവിള
ക്കായിടും പുമർത്ഥങ്ങൾ
മാനുഷർക്കെല്ലാനാളും
നിധിയായ് രക്ഷിക്കുവാൻ.
ഈക്കൊടും പരസ്പര
ദ്വേഷമാം പിശാചിനെ
യാക്കുഴിക്കകം നമ്മ
ളാഴത്തിൽത്താഴ്ത്തീടാവൂ!
നവമാം സാഹോദര്യ
സന്താനവൃക്ഷത്തിനെ
യിവിടെ വളർത്താവൂ
നമ്മുടെ ബാഷ്പാംബുവാൽ!
ജീവിതക്കാറ്റാൽപ്പാതി
യുയർന്ന ധർമ്മക്ഷേത്രം
ജീവിതരക്തത്താൽപ്പൂർണ്ണ
മാക്കട്ടേ ജഗൽക്കാരു;
ആവശ്യപ്പെടാമതി
ന്നവിടെയ്ക്കദ്ദേഹത്തിൻ
പാവനാംഗത്തിൽപ്പെടും
ചാരവുമെല്ലും നീരും
Manglish Transcribe ↓
Ulloor esu. Parameshvarayyar=>aa chudalakkalam thapthahrudayam
andhakaaratthin vaayil
veenupoyallo lokam
hantha ! Naamathraykkumel
shaptharo sakhaakkale ? Poyallo namukkulla
poothamaam puraapunyru
maayallo naamimmattu
nisvaraa,yanaatharaayu. Karanjaal phalamenthu ? Kanmizhippathinmumpu
maranjuvallo namme
kyvedinjasmalguru. Uyirundenneyullu
shavangalaayi nammal:
udalundenneyullu
pattadappaazhcchaampalaayu,
avanikkenthundini
varuvaanathyaahitha
mevidekkazhukiyaal
maayumee maaraappankam ? Ii
raashdreeyolbodhanatthil
vijnjaanapradaanatthilu
leelvarasaparya yil,
sarvasatthvoddhvaaratthil,
sookshamadrugvyaapaaratthil,
sunuthokthiyil, thulya
meekshayil, shashvaddharmma
sthaapanavyyagryatthil,
shaanthiyil, saubhraathratthil,
thyaagatthil,tthapasasil naam
gaandhijikkoppam cholvaa
nanyanekkandittundo ? Aasiddhan, vayovruddhan,
jeernnaanggan svaraajyatthe
yeercchavaalinaal randu
thundaayu naam pilarkkave. Akkaazhchakandundaaya
yaathanakkadippettu
nilkkayaayu kartthavyathaa
mooddanaayu, nirvinnanaayu.
"akatthukadappore
njaanonnu shodhikkatte;
pakacchukotthum paampu
pacchilayilum thangaam"
"paadilla sardaar, porum
dyvatthinennaa, laarkku
keduttoren jeevitham
neettaam ? Njaan thalpaanisthan. "
iii
emmattil nilkkum vaani
lanthiyaakunnu nera
memmattil karmmasaakshi
munnottu kaalvecchidum ? Idarum thanmeyu melle
ppauthrimaar thaangitthaangiee
nadappoo thalpraarththanaa
yogatthiletthaan guru. Njodikondappolayyo,
paanjidunnallo moonnu
vediyaa mahaathmaavin
nenjatthum vayattatthum. Anguvannathu pinne
kkollunnuvallo keri
njangal than hrudayatthil. Vishvatthin sarvasvatthil
randuvaakkallaathonnu,
motheela "haa raam! Haa raam!"
hantha! Neeyithraykkumel
kroorathayo varggeeyathe? Iv
daaridryam shamippikkaan
nagnanaayu jeevikkunnu;
sampatthu varddhippikkaan
charkkayil noolnoolkkunnu,
oothiyaalpparakkunno,
rasthikoodamkondaarkku
moohippaanaavaatthathaam
kaaryangal saadhikkunnu
evidekkaanumnamma
lithumattudaatthamaam
bhuvanoddhruthikkulla
poojyamaam nithyaadhvaram? Evidekkelkkum namma,
limmattilabhaumamaam
vividhathathvarathna
bhooshanam prabhaashanam? Lokasamgrahatthinaayu
janiccha jeevanmukthan
shokamohaarnnavangal
kadanna jithendriyan,
nithyatthe nerilkkanda
nirmmaman, nishkalmashan
shathruveppolum mithra
maakkidum thaporaashi,
shvaapadangalekkoodi
maankidaangalaayu maattaan
vybhavam vaaykkum vyaktha
vyshishdyan, yatheeshvaran,
sathyamaam padavaalu,
mahimsapporcchattayum
dushdathaajayatthinaayu
kkykkollum mahaarathan. Aayudham sparshikkaathe
yaanggleyasimhatthine
yaazhiyilppinnottekku
paayicchoramoghaasthran,
bhoovilinnevideyum
sarvathaa sarvolkrushda
nevarkkumeppozhume
nnellaarum pukazhtthuvon. Hinduvum musalmaanum
kristhyanumellaam thanne
yonnaaytthaan ninaykkuvon
cholluvon, pravartthippon
kandittillorutthane
yaddhivyan paapishdtane
kkettittillorikkalum
bheethiyennoru shabdam. Irunnaalathumkollaa,
mirannaalathum kollaam;
pararkkaayu jeevikkana,
mallenkil marikkanam. Aa mahaan koodekkoode
yaahaaram kazhikkaathe
yaathithyam vaangippokaan
vilikkum kruthaanthane;
kanneeril snaanamcheythu
kaanumpolkkazhalkkooppi
pinnaakkam pedicchodum
bheeshanan praanaanthakan
v
nammalthan navolpanna
svaathanthryajanakane
nanmathaan manushyanaayu
janicchoramarane,
aarshabhoovaninjeedu
maadarsharathnatthine,
yaarkkumthan janmatthinnu
dhanyathvam valarppone,
bhaaratheeyanaamoraa,
labhyasthavidyan, haa! Haa! Kaarirumpundakondu
theertthallo gathaasuvaayu
avanepperenthothi
vilicchidendu namma
lavamaanatthaal mukham
nammalkku kunippone? Aruthattharam chintha
yarulcheythittundasmal
guru"nanmayaal venam
thinmayekkaalkkeezhaakkaan."
sokratteesinekkolvaan
garalam kudippicchu;
yeshuvin shareeratthe
kkurishilttharacchu naam;
krushnanthan paadatthine
koortthumoortthampaal keeri;
kruthsanamaam varggabhraanthe! Neeyippolithum cheythu
athyantham kruthaghnangal
neechangal beebhathsangal
marthyar than matha jaathi
varggaadi dauraathmyangal
vi
aa mahopadeshakan
pattadattheeyilkkatthi
vyomatthilninnum krupaa
rashmikal chorinjidum
ashmashaanatthil ninnu
bhakthanmaar samarppikkum
bhasmatthaal poorvvaadhikam
poothayaam gamgaanadi
asthalatthuninnoro
veettilum prasaadamaayu
sookshikkappedunnor
shuddhamaam chemmankali
maanikyakkedaavila
kkaayidum pumarththangal
maanusharkkellaanaalum
nidhiyaayu rakshikkuvaan. Eekkodum paraspara
dveshamaam pishaachine
yaakkuzhikkakam namma
laazhatthiltthaazhttheedaavoo! Navamaam saahodarya
santhaanavrukshatthine
yivide valartthaavoo
nammude baashpaambuvaal! Jeevithakkaattaalppaathi
yuyarnna dharmmakshethram
jeevitharakthatthaalppoornna
maakkatte jagalkkaaru;
aavashyappedaamathi
nnavideykkaddhehatthin
paavanaamgatthilppedum
chaaravumellum neerum