ഐക്യഗാഥ മണിമഞ്ജുഷ
ഉള്ളൂർ എസ്. പരമേശ്വരയ്യർ=>ഐക്യഗാഥ മണിമഞ്ജുഷ
ഇമ്മരത്തോപ്പിലെത്തൈമണിക്കാറ്റിന്‍റെ
മർമ്മരവാക്യത്തിന്നർത്ഥമെന്തോ?
എന്നയൽക്കാരനിൽനിന്നു ഞാൻ ഭിന്നന
ല്ലെന്നങ്ങു നിന്നിതു വന്നുരയ്പൂ
മാനത്തു വട്ടത്തിൽപ്പാറുമിപ്പക്ഷിതൻ
തേനൊലിക്ഷാനത്തിൻ സാരമെന്തോ?
എന്നയൽനാട്ടിൽനിന്നെൻനാടു വേറെയ
ല്ലെന്നതു രണ്ടും കണ്ടോതിടുന്നു
തൻതിരമാല തന്നൊച്ചയാലീയാഴി
സന്തതമെന്തോന്നു ഘോഷിക്കുന്നു?
ഭൂഖണ്ഡമൊന്നിനൊന്നന്യമല്ലെന്നതി
താകവേ തൊട്ടറിഞ്ഞോതിടുന്നു.
വ്യോമത്തിൽ നിന്നിടിദ്ദുന്ദുഭി കൊട്ടിയി
ക്കാർമുകിലെന്തോന്നു ഗർജിക്കുന്നു?
രണ്ടല്ല നാകവുമൂഴിയുമെന്നതു
രണ്ടിനും മദ്ധ്യത്തിൽ നിന്നുരയ്പൂ
മന്ദമെൻഹൃ,ത്തതിൻ സ്പന്ദത്താൽച്ചെയ്യുമീ
മന്ത്രോപദേശത്തിൻ മർമ്മമെന്തോ?
ആപ്പരബ്രഹ്മം താൻ ഞാനെന്നു കൂറുന്നു
രാപ്പകലെന്നോടെന്നന്തര്യാമി
Manglish Transcribe ↓
Ulloor esu. Parameshvarayyar=>aikyagaatha manimanjjusha
immaratthoppiletthymanikkaattinre
marmmaravaakyatthinnarththamentho? Ennayalkkaaranilninnu njaan bhinnana
llennangu ninnithu vannuraypoo
maanatthu vattatthilppaarumippakshithan
thenolikshaanatthin saaramentho? Ennayalnaattilninnennaadu vereya
llennathu randum kandothidunnu
thanthiramaala thannocchayaaleeyaazhi
santhathamenthonnu ghoshikkunnu? Bhookhandamonninonnanyamallennathi
thaakave thottarinjothidunnu. Vyomatthil ninnididdhundubhi kottiyi
kkaarmukilenthonnu garjikkunnu? Randalla naakavumoozhiyumennathu
randinum maddhyatthil ninnuraypoo
mandamenhru,tthathin spandatthaalccheyyumee
manthropadeshatthin marmmamentho? Aapparabrahmam thaan njaanennu koorunnu
raappakalennodennantharyaami