എന്‍മകളെ
എ.സി. ശ്രീഹരി=>എന്‍മകളെ
തൊടല്ലെ കുഞ്ഞിനെ
തരളചിത്തയാം അവശപൂതമേ
മടിയിലേക്കില്ല കുടിയിലേക്കില്ല
പിറന്നാളാഘോഷത്തിരുപ്പിറയില്ല
പിറന്നതേതൊരു പറവയേയുംപോല്‍
ചിറകില്ല പക്ഷെ, ഉരഗവുമല്ല.
എടുത്തുവെച്ചൊരു തിടമ്പുപോ, ലെന്നാല്‍
തലയില്‍ വെയ്ക്കുവാന്‍ തലയില്‍ പേനില്ല
ഉറുമ്പരിക്കുന്നു നിലത്തുവെയ്ക്കുമ്പോള്‍.
മുല കൊടുക്കുകില്‍ വിഷം വായില്‍നിന്നും
മുലയിലേക്കാണ് വരിക പൂതനേ
ഒരു കവിപോലും മധുരിക്കും വാക്കോ
അതല്ലൊരുനോക്കോ കൊടുത്തതുമില്ല
ചെറുശ്ശേരി കാണാക്കുരുന്നുകളിവര്‍
പിറന്നൊരൂരിനെ പറയിക്കുന്നവര്‍
അരുത് കൈകൊണ്ട് തൊടല്ലെ കുഞ്ഞിനെ
വിഷം തളിച്ചതാണരുത്
കുട്ടികള്‍
Manglish Transcribe ↓
E. Si. Shreehari=>enmakale
thodalle kunjine
tharalachitthayaam avashapoothame
madiyilekkilla kudiyilekkilla
pirannaalaaghoshatthiruppirayilla
pirannathethoru paravayeyumpol
chirakilla pakshe, uragavumalla. Edutthuvecchoru thidampupo, lennaal
thalayil veykkuvaan thalayil penilla
urumparikkunnu nilatthuveykkumpol. Mula kodukkukil visham vaayilninnum
mulayilekkaanu varika poothane
oru kavipolum madhurikkum vaakko
athallorunokko kodutthathumilla
cherusheri kaanaakkurunnukalivar
pirannoroorine parayikkunnavar
aruthu kykondu thodalle kunjine
visham thalicchathaanaruthu
kuttikal