വിഷമവൃത്തം
എ.സി. ശ്രീഹരി=>വിഷമവൃത്തം
ഇടയ്ക്കൊന്നൂളിയിട്ടടിയില്‍ മുങ്ങിയും
കുതിച്ചുപൊങ്ങിയും കറങ്ങിയും നിന്നും
പിടച്ചു,മൊന്നുമേല്‍നിരപ്പില്‍ വന്നു വാ
ലടിച്ചുനീന്തിയും സ്ഫടികഭാജന
പ്രതലം മുത്തിയും തലകുത്തിനിന്നും
ഇടയ്ക്കൊരുപിടിയരി വിതറുമ്പോള്‍
തുടിച്ചടുത്തെത്തിത്തിടുക്കം കൊത്തിയും
ഒരുമണി വിഴുങ്ങുവാനതിനൊപ്പം
ഒരുകുടം വെള്ളം കുടിച്ചുവീര്‍ത്തു,മാ
ചെകിളപ്പൂ ചെറ്റൊന്നിളക്കിമിന്നിയും
പുറത്തുപോകുവാന്‍ വഴിയില്ലാതെയും
പുറത്തുപോവുകില്‍ പിടഞ്ഞൊടുങ്ങുമെ
ന്നറിവില്ലാതെയു,മകത്തുനില്ക്കുകില്‍
ചലനമറ്റൊരീയഴുക്കുവെള്ളത്തില്‍
മരിപ്പതിനൊക്കുമിരിപ്പതുമെന്നു
മറിവില്ലാതെയും കഴിഞ്ഞുകൂടുന്നു
പദാര്‍ത്ഥരൂപമായ്,വിഷമവൃത്തത്തില്‍
കുരുങ്ങിനില്‍ക്കുമീ നുറുങ്ങുജീവികള്‍.
Manglish Transcribe ↓
E. Si. Shreehari=>vishamavruttham
idaykkonnooliyittadiyil mungiyum
kuthicchupongiyum karangiyum ninnum
pidacchu,monnumelnirappil vannu vaa
ladicchuneenthiyum sphadikabhaajana
prathalam mutthiyum thalakutthininnum
idaykkorupidiyari vitharumpol
thudicchadutthetthitthidukkam kotthiyum
orumani vizhunguvaanathinoppam
orukudam vellam kudicchuveertthu,maa
chekilappoo chettonnilakkiminniyum
puratthupokuvaan vazhiyillaatheyum
puratthupovukil pidanjodungume
nnarivillaatheyu,makatthunilkkukil
chalanamattoreeyazhukkuvellatthil
marippathinokkumirippathumennu
marivillaatheyum kazhinjukoodunnu
padaarththaroopamaayu,vishamavrutthatthil
kurunginilkkumee nurungujeevikal.