അപ്പോള്‍ എം ആര്‍ രേണുകുമാര്‍
എം.ആര്‍.രേണുകുമാര്‍=>അപ്പോള്‍ എം ആര്‍ രേണുകുമാര്‍
നനഞ്ഞ
കൈയുകള്‍
പാവാടയില്‍
തുടച്ചിട്ട് വാസന്തി
പകര്‍ത്തുബുക്ക്
തുറക്കുകയായിരുന്നു
രാഹുലന്‍
മീനയുടെ ചെവിയില്‍
ഒരു കുഞ്ഞുരഹസ്യത്തിന്‍റെ
ചുരുള്‍ നിവര്‍ത്തുകയായിരുന്നു
നിഖില്‍ നബീസുവിന്‍റെ
പട്ടുകുപ്പായത്തിന്‍റെ
പളപളപ്പില്‍ കണ്ണുമഞ്ചി
ഇരിക്കുകയായിരുന്നു
കാര്‍ത്തിക്
പൊട്ടിപ്പോയ
വള്ളിച്ചെരുപ്പ്
ശരിയാക്കുകയായിരുന്നു
അമ്മിണിടീച്ചര്‍
തലേദിവസത്തെ
എഴുത്തുകള്‍ ബോര്‍ഡേന്ന്
തുടച്ചുകളയുകയായിരുന്നു
അപ്പോഴായിരുന്നു
മാനമിരുണ്ടതും
മഴ പെയ്തതും
കാറ്റിന്‍റെ ചങ്ങലയറ്റതും
ഒരു മരം പൊടുന്നനെ.....
Manglish Transcribe ↓
Em. Aar. Renukumaar=>appol em aar renukumaar
nananja
kyyukal
paavaadayil
thudacchittu vaasanthi
pakartthubukku
thurakkukayaayirunnu
raahulan
meenayude cheviyil
oru kunjurahasyatthinre
churul nivartthukayaayirunnu
nikhil nabeesuvinre
pattukuppaayatthinre
palapalappil kannumanchi
irikkukayaayirunnu
kaartthiku
pottippoya
valliccheruppu
shariyaakkukayaayirunnu
amminideecchar
thaledivasatthe
ezhutthukal bordennu
thudacchukalayukayaayirunnu
appozhaayirunnu
maanamirundathum
mazha peythathum
kaattinre changalayattathum
oru maram podunnane.....