സഫലമീ യാത്ര ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍
എൻ.എൻ. കക്കാട്=>സഫലമീ യാത്ര ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍
ആതിര വരും പോകുമല്ലേ സഖീ
ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍
ആതിര വരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ..
ഈ പഴങ്കൂടൊരു ചുമക്കടി ഇടറി വീഴാം.
വ്രണിതമാം കണ്ഠത്തില്‍ ഇന്നു നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്‍റെ
പിന്നിലെയനന്തതയില്‍ അലിയും ഇരുള്‍, നീലിമയില്‍
എന്നോ പഴകിയോരോമ്മകള്‍ മാതിരി
നിന്നു വിറക്കുമീയേകാന്ത താരകളേ,
ഇന്നൊട്ടു കാണട്ടെ നീ തൊട്ടു നില്‍ക്കൂ..
ആതിര വരും നേരമൊരുമിച്ചു കൈകള്‍കോര്‍
ത്തെതിരെല്‍ക്കണം നമുക്കിക്കുറി.
ആതിര വരും നേരമൊരുമിച്ചു കൈകള്‍കോര്‍
ത്തെതിരെല്‍ക്കണം നമുക്കിക്കുറി.
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
ആതിര വരും നേരമൊരുമിച്ചു കൈകള്‍കോര്‍
ത്തെതിരെല്‍ക്കണം നമുക്കിക്കുറി.
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
എന്ത്? നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ
ചന്തം നിറക്കുകീ ശിഷ്ട്ട ദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പു പെടാതീ
മധുപാത്രമടിയോളം മോന്തുക
നേര്‍ത്ത നിലാവിന്‍റെ അടിയില്‍
തെളിയുമിരുള്‍നോക്കുകിരുളിന്‍റെ
അറകളിലെ ഓര്‍മ്മകളെടുക്കുക
എവിടെ എന്തോര്‍മ്മകളെന്നോ?
നേരുകയിളിരുട്ടേന്തി പാറാവ് നില്‍ക്കുമീ
തെരുവ് വിളക്കുകള്‍ക്കപ്പുറം
ബധിരമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ? ഒന്നുമില്ലെന്നോ?
പല നിറം കാച്ചിയ വളകളഴിഞ്ഞുമഴിച്ചും
പല മുഖം കൊണ്ട് നാം തമ്മിലെതിരേറ്റും
പല നിറം കാച്ചിയ വളകളഴിഞ്ഞുമഴിച്ചും
പല മുഖം കൊണ്ട് നാം തമ്മിലെതിരേറ്റും
എന്തും പരസ്പരം മോഹിച്ചും
മൂപതിറ്റാണ്ടുകള്‍ നീണ്ടോരീ അറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചുവറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകളുനണ്ടായിരിക്കണം ഒക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി.
ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തെക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍
നിഴലുകള്‍ നീങ്ങുമൊരു താന്തമാം അന്തിയില്‍
പടവുകളായ് കിഴക്കേറെ ഉയര്‍ന്നു പോയി
കടുനീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പടവുകളായ് കിഴക്കേറെ ഉയര്‍ന്നു പോയി
കടുനീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എങ്ങാനൊരൂഞ്ഞാല്‍ പാട്ടുയരുന്നുവോ സഖീ?
എങ്ങാനൊരൂഞ്ഞാല്‍ പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ? ഒന്നുമില്ലെന്നോ?
ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകളിളകാതെ അറിയാതെ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി
നാമീ ജനലിലൂടെതിരേല്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താലം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ,മനമിടറാതെ
കാലമിനിയുമുരുളും വിഷു വരും,
വര്‍ഷം വരും,തിരുവോണം വരും
കാലമിനിയുമുരുളും വിഷു വരും,
വര്‍ഷം വരും,തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായ് സൌമ്യരായ് എതിരേല്‍ക്കാം
വരിക സഖീ അരികത്ത് ചേര്‍ന്ന് നില്‍ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാമന്യോന്യമൊന്നുവടികളായ് നില്‍ക്കാം
ഹാ സഫലമീ യാത്ര...
ഹാ സഫലമീ യാത്ര!!! Video
Audio
Manglish Transcribe ↓
En. En. Kakkaad=>saphalamee yaathra aardramee dhanumaasa raavukalilonnil
aathira varum pokumalle sakhee
aardramee dhanumaasa raavukalilonnil
aathira varum pokumalle sakhee
njaanee janalazhi pidicchottu nilkkatte
neeyennaniyatthu thanne nilkkoo.. Ee pazhankoodoru chumakkadi idari veezhaam. Vranithamaam kandtatthil innu novitthiri kuravundu
valare naal koodi njaan neriya nilaavinre
pinnileyananthathayil aliyum irul, neelimayil
enno pazhakiyorommakal maathiri
ninnu virakkumeeyekaantha thaarakale,
innottu kaanatte nee thottu nilkkoo.. Aathira varum neramorumicchu kykalkor
tthethirelkkanam namukkikkuri. Aathira varum neramorumicchu kykalkor
tthethirelkkanam namukkikkuri. Varum kollamaarennumenthennumaarkkariyaam? Aathira varum neramorumicchu kykalkor
tthethirelkkanam namukkikkuri. Varum kollamaarennumenthennumaarkkariyaam? Enthu? Nin mizhiyina thulumpunnuvo sakhee
chantham nirakkukee shishtta dinangalil
mizhineer chavarppu pedaathee
madhupaathramadiyolam monthuka
nerttha nilaavinre adiyil
theliyumirulnokkukirulinre
arakalile ormmakaledukkuka
evide enthormmakalenno? Nerukayiliruttenthi paaraavu nilkkumee
theruvu vilakkukalkkappuram
badhiramaam bodhatthinappuram
ormmakalonnumillenno? Onnumillenno? Pala niram kaacchiya valakalazhinjumazhicchum
pala mukham kondu naam thammilethirettum
pala niram kaacchiya valakalazhinjumazhicchum
pala mukham kondu naam thammilethirettum
enthum parasparam mohicchum
moopathittaandukal neendoree ariyaattha vazhikalil
ethra kozhuttha chavarppu kudicchuvatticchu naam
itthiri shaanthi than sharkkara nunayuvaan
ormmakalunandaayirikkanam okkeyum
vazhiyorakkaazhchakalaayu pirakilekkodi maranjirikkaam
paathiyilere kadannuvallo vazhi
paathiyilere kadannuvallo vazhi. Etho puzhayude kalakalatthil
etho malamudi pokkuveyilil
etho nisheethatthin thekku paattil
etho vijanamaam vazhi vakkil
nizhalukal neengumoru thaanthamaam anthiyil
padavukalaayu kizhakkere uyarnnu poyi
kaduneela vinnil alinjupom malakalil
padavukalaayu kizhakkere uyarnnu poyi
kaduneela vinnil alinjupom malakalil
pulayum kurutthola theliyunna panthangal
vilayunna melangal urayunna raavukalil
engaanoroonjaal paattuyarunnuvo sakhee? Engaanoroonjaal paattuyarunnuvo? Onnumillenno? Onnumillenno? Ormmakal thilangaathe madhurangal paadaathe
paathirakalilakaathe ariyaathe
aardrayaam aardra varumenno sakhee
aardrayaam aardra varumenno sakhee
ethaandorormma varunnuvo
ortthaalumorkkaathirunnaalum
aathira etthum kadannupoyee vazhi
naamee janaliloodethirelkkum
ippazhayorormmakal ozhinja thaalam
thalarnnottu virayaarnna kykalilenthi
athilotta mizhineer pathikkaathe,manamidaraathe
kaalaminiyumurulum vishu varum,
varsham varum,thiruvonam varum
kaalaminiyumurulum vishu varum,
varsham varum,thiruvonam varum
pinneyoro thalirinum poo varum kaayu varum
appolaarennumenthennum aarkkariyaam
namukkippozhee aardraye shaantharaayu soumyaraayu ethirelkkaam
varika sakhee arikatthu chernnu nilkkoo
pazhayoru manthram smarikkaamanyonyamonnuvadikalaayu nilkkaam
haa saphalamee yaathra...
haa saphalamee yaathra!!! video
audio