എളുപ്പവഴി
എസ്. ജോസഫ്=>എളുപ്പവഴി
ഇത്തിരിദൂരമീ പാടത്തുകൂടി
വെക്കമൊന്നു നടക്കുകിലെത്താം
വണ്ടിയെത്തുന്ന ചന്തയി,ലങ്ങോ
ട്ടൊന്നരമൈല്‍ കഷ്ടിച്ചുകാണും
എന്നുകേട്ടു നടന്നുവെയ്ലത്ത്
വിണ്ടുകീറിയ പാടത്തുകൂടി
വെള്ളമില്ലാത്ത തോടും കടന്ന്
വിള്ളലുള്ള മണ്‍തിട്ട കടന്ന്.
ഒട്ടുദൂരത്ത് ധാന്യം പൊടിക്കുന്ന
മില്ലു കാണുന്നടച്ചിട്ടതായി
മേലുപൊള്ളിക്കുന്ന വെയ്ലത്ത് ചൂടു
കാറ്റുമാത്രം കിളികളുമില്ല
അങ്ങതാ പാലമൊന്നു കാണുന്നു
കുഞ്ഞൊരു ബസ് പോകുന്നു താണും
പൊങ്ങിയുമൊരു ചന്തത്തിലങ്ങനെ
സാരിത്തുമ്പൊന്നു കാറ്റില്‍ പറന്നു
ചന്തമിങ്ങനെയെന്നെഴുതുന്നു
ആ ബസ് തിരിച്ചെത്തുമ്പോഴേക്കെനി
ക്കെത്തണമങ്ങു ചന്തക്കവലയില്‍.
Manglish Transcribe ↓
Esu. Josaph=>eluppavazhi
itthiridooramee paadatthukoodi
vekkamonnu nadakkukiletthaam
vandiyetthunna chanthayi,lango
ttonnaramyl kashdicchukaanum
ennukettu nadannuveylatthu
vindukeeriya paadatthukoodi
vellamillaattha thodum kadannu
villalulla manthitta kadannu. Ottudooratthu dhaanyam podikkunna
millu kaanunnadacchittathaayi
melupollikkunna veylatthu choodu
kaattumaathram kilikalumilla
angathaa paalamonnu kaanunnu
kunjoru basu pokunnu thaanum
pongiyumoru chanthatthilangane
saaritthumponnu kaattil parannu
chanthaminganeyennezhuthunnu
aa basu thiricchetthumpozhekkeni
kketthanamangu chanthakkavalayil.