അമ്മ വിളിക്കുന്നു

ഒ.എൻ.വി. കുറുപ്പ്=>അമ്മ വിളിക്കുന്നു

അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ

അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ

അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ

അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ

തമ്മിലിടയുന്ന മക്കളെപ്പിന്നെയും

തന്നോടടുപ്പിച്ചുമോപ്പംനടത്തിയും

അമ്മ കിതച്ചും വിറച്ചും നടക്കുന്നു

തന്‍ മെയ്‌ത്തളര്‍ച്ച മറന്നു നടക്കുന്നു

തര്‍ക്കിച്ചു തങ്ങളില്‍ കൊത്തുന്ന കൊല്ലുന്ന

മക്കളെത്തന്‍ ചിറകിന്‍നിഴലില്‍

സ്നേഹ വ്യഗ്രതയാര്‍ന്നമ്മ നിര്‍ത്തുന്നു

മല്‍സരം വ്യര്‍ത്ഥമേന്നോതുന്നു

മേലെയുരുക്കിന്‍റെ കൊക്കും ചിറകുമെഴുന്നൊരു

കൂറ്റനാം പക്ഷിചിറകടിചെത്തുന്നു

ഞാനാണ് രക്ഷകന്‍ വിട്ടുതരൂ നിന്‍റെ മക്കളെ

ഉച്ചത്തിലങ്ങനെയാര്‍ക്കുന്നു

പാവമാം കൊച്ചുങ്ങളെ അമ്മ

മാറോടടുപ്പിച്ചു നിര്‍ത്താനുഴറവേ

ആത്മപ്രതിരോധശക്തമാം സ്നേഹവിശ്വാസങ്ങളാം

പിതൃദത്തകവചകര്‍ണ്ണാഭരണങ്ങളും

സൂത്രത്തില്‍ യാചിച്ചവര്‍ക്ക് നല്‍കി

കുരുക്ഷേത്രത്തിലേക്ക് നടക്കുന്നുവോ മക്കള്‍

ഇന്നും അതീതസ്മൃതിഗുഹകള്‍ക്കുള്ളില്‍നിന്നുയരുന്നുവോ

മാതൃവിലാപങ്ങള്‍

ഇന്നും അതീതസ്മൃതിഗുഹകള്‍ക്കുള്ളില്‍നിന്നുയരുന്നുവോ

മാതൃവിലാപങ്ങള്‍

അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ

അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ

ശത്രുക്കള്‍ ചങ്ങലക്കിട്ടു വലിച്ചു തന്‍പുത്രനാകും

പുരുഷോത്തമനെ

വെറും ബന്ധിയായ്‌ ആതിയവനജേതാവിന്‍റെ

മുന്നിലേക്കാനയിചിടുന്നു

വല്ലതുമുണ്ടോ പറയുവാന്‍ എന്ന് ചോദിക്കുന്നു

ഇന്ത്യതന്‍ കീഴടങ്ങാത്ത മനസ്സിത് കണ്ടുകൊള്‍ക

ഇന്ത്യതന്‍ കീഴടങ്ങാത്ത മനസ്സിത് കണ്ടുകൊള്‍ക

ചൊല്‍വൂ മാനിയാം തന്‍മകന്‍

അമ്മയതോര്‍ത്തോര്‍ത്തു കണ്ണ് തുടക്കുന്നു

അക്കഥയെന്തേ മറന്നുപോകുന്നു തന്‍മക്കളീമണ്ണില്‍

അന്യന്‍ കടന്നെറവേ

അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ

അമ്മയെക്കൈവിട്ടു പോകാതെ മക്കളെ

പാതയോരത്ത് സൂര്യാഘാതമേല്ക്കയാല്‍

ബോധാമറ്റിങ്ങ് തഥാഗതന്‍വീഴുന്നു

ജാതിയില്‍ താണോരിടയബാലന്‍

തന്‍റെയാടിന്നകിടില്‍നിന്ന്‍

ആ ചോടിയില്‍ത്തന്നെ അല്‍പാല്‍പമായ്‌

പാല്കറന്നങ്ങൊഴിക്കുന്നു

തല്‍പ്രാണനൊന്നു തണുത്തു

തഥാഗതന്‍ കണ്ചിമ്മിയപ്പോള്‍ എഴുന്നേറ്റിരിക്കുന്നു

തല്‍പ്രാണനൊന്നു തണുത്തു

തഥാഗതന്‍ കണ്ചിമ്മിയപ്പോള്‍ എഴുന്നേറ്റിരിക്കുന്നു

അന്പിന്‍ മൊഴികള്‍ കേള്‍ക്കുന്നു

കുഞ്ഞേ

അനുകമ്പയോലുന്നോരാത്മാവിനില്ലാജാതി

കണ്ണീരിലൂറും കനിവിനില്ലാ ജാതി

ചോരയിലെ തുടുപ്പിന്നുമോരെ ജാതി

നേരിന്‍റെ നേരത് ചൊല്ലിക്കൊടുക്കുന്നു

അക്കൊച്ചുബാലന്‍റെ ആത്മഹര്‍ഷംതന്‍റെ

പുല്‍കുഴലില്‍നിന്നമൃതമായ്‌പെയ്യുന്നു

ഈയുരുവേലമതിന്നുമോര്‍ത്തീടവേ

ഈയുരുവേലമതിന്നുമോര്‍ത്തീടവേ

ഈ വഴിത്താരയില്‍ ഈ വിഹാരങ്ങളില്‍

എത്ര തഥാഗതവിഗ്രഹങ്ങള്‍

ശിരസ്സറ്റുവീഴുന്നനാഥമായ്‌ പ്രഷ്ടമായ്‌

അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ

അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ

അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ

എല്ലാമുപേക്ഷിച്ച് അടവിഅയോധ്യയെന്നെണ്ണി

നിസ്സംഗം നടകൊണ്ട രാമനെ

ഹൃത്തില്‍നിന്നെന്തേ പിഴുതെറിഞ്ഞോരിന്നു

അയോദ്ധ്യയെ യുദ്ധനഗരിയായ്‌ മാറ്റുന്നു

ഞാന്‍ രഹിമിന്‍റെയും രാമന്‍റെയും

പൈതലാണെന്ന്പാടും കബീറിന്‍റെ ഗീതങ്ങള്‍

പിന്തുടര്‍ന്നീടുകയാണ് ഒരനാഥമാം പിഞ്ചുകിടാവിന്‍

വനരോദനംപോലെ

ഞാന്‍ രഹിമിന്‍റെയും രാമന്‍റെയും

പൈതലാണെന്ന്പാടും കബീറിന്‍റെ ഗീതങ്ങള്‍

പിന്തുടര്‍ന്നീടുകയാണ് ഒരനാഥമാം പിഞ്ചുകിടാവിന്‍

വനരോദനംപോലെ

പച്ചവേള്ളത്തെയും ഹിന്ദുവായ് മുസ്ലിമായ്‌

മുദ്രകുത്തീട്ടിരുകൊപ്പയിലാക്കിയോര്‍

തങ്ങളില്‍വെട്ടി മരിക്കുമിടങ്ങളില്‍

തന്‍ വടിയൂന്നി നടന്നുചെന്നാര്‍ദ്രനായ്‌

കൊല്ലരുതേയെന്നപെക്ഷിച്ച വൃദ്ധനെ

കൊന്ന പാപത്തെയും പുണ്യമാക്കി

ചിലര്‍ പങ്കു വക്കെ സുകൃതക്ഷയമെന്നോതി

സങ്കടമാര്‍ന്നമ്മനില്‍പ്പൂ വിനമ്രയായ്‌

പച്ചവേള്ളത്തെയും ഹിന്ദുവായ് മുസ്ലിമായ്‌

മുദ്രകുത്തീട്ടിരുകൊപ്പയിലാക്കിയോര്‍

തങ്ങളില്‍വെട്ടി മരിക്കുമിടങ്ങളില്‍

തന്‍ വടിയൂന്നി നടന്നുചെന്നാര്ദ്രനായ്‌

കൊല്ലരുതേയെന്നപെക്ഷിച്ച വൃദ്ധനെ

കൊന്ന പാപത്തെയും പുണ്യമാക്കി

ചിലര്‍ പങ്കു വക്കെ സുകൃതക്ഷയമെന്നോതി

സങ്കടമാര്‍ന്നമ്മനില്‍പ്പൂ വിനമ്രയായ്‌

അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ

അമ്മയെക്കൈവിട്ടു പോകാതെ മക്കളെ

തങ്ങള്‍ മനുഷ്യരാണെന്നറിയാത്തോരെ

ഇന്നും നുഖംവച്ചുഴവുമൃഗങ്ങളായ്‌

മണ്ണില്‍കിടന്നു മടക്കുവോരെ

ആരുമിന്നും ചവിട്ടി മെതിക്കുമോരെ

എങ്ങുമെണ്ണമറ്റുള്ളൊരാകാര്‍വര്‍ണ്ണരേയോര്‍ത്തു

കണ്ണീര്‍ ചോരിയുകായണമ്മയിപ്പോഴും

സ്വാതന്ത്ര്യമേന്നതോ സൂര്യന്‍

ഒരുപോലെ ചൂടും വെളിച്ചവും

എല്ലാര്‍ക്കുമേകിടും കാരുണ്യവാനായ സൂര്യന്‍

ആ സൂര്യനെ കാണുവാനീനിസ്വരെത്ത്ര തപിക്കണം

ആ സൂര്യനെ കാണുവാനീനിസ്വരെത്ത്ര തപിക്കണം

ചുട്ടുപഴുത്തോരിരുമ്പിനും സങ്കല്‍പദത്തമാം

രൂപം കൊടുക്കുന്നവരുടെ കൂടെ ഉയര്‍ന്നുതാഴുമ്പോള്‍

അവരുടെകൂടെയീയമ്മ ഉറക്കൊഴിചീടുന്നു

അവരുടെകൂടെയീയമ്മ ഉറക്കൊഴിചീടുന്നു

പെണ്പണത്തിന്നായ്‌ വിലപ്പെട്ടൊരു

ജന്മമെങ്ങു കത്തിക്കരിയും ജടമാകുന്നു

പെണ്പണത്തിന്നായ്‌ വിലപ്പെട്ടൊരു

ജന്മമെങ്ങു കത്തിക്കരിയും ജടമാകുന്നു

എങ്ങോരു തുണ്ടുറൊട്ടിക്കായ്‌ ഒരു പെങ്ങള്‍

തന്നെ വില്‍ക്കുന്നു

നിര്‍വ്യാജ ബിരുദവും സഞ്ചിയിലിട്ടുകൊണ്ട്

എങ്ങു യുവാവോരാള്‍ കഞ്ഞിക്കുവേണ്ടി

തൊഴിലിന്നിരക്കുന്നു

എങ്ങോ മടയ്ക്കുന്ന മക്കളെ കാത്തു കാത്ത്

എങ്ങസ്തമിക്കുന്നു നിസ്വവാര്‍ദ്ധക്യങ്ങള്‍

അങ്ങേങ്ങുമമ്മയുരങ്ങാതിരിപ്പു

തന്നന്തകാരാന്തകനാം സൂര്യനെത്തെടി

തന്നന്തകാരാന്തകനാം സൂര്യനെത്തെടി

അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ

അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ

അമ്മയോടൊത്തു നടക്കുക

അമ്മതന്‍ അന്പിനോടോത്തു നടക്കുക

അന്പുറ്റോരമ്മതന്‍ സ്വപ്ന പാഥേയം എടുത്തുകൊള്‍ക

അമ്മതന്‍ സൂര്യത്തിടമ്പിനെ നമ്മുടെ നെഞ്ചോട്‌

ചേര്‍ത്തു പിടിച്ചു നടക്കുക

എന്നുമീ അമ്മക്കു താങ്ങായായ്‌ നടക്കുക

എന്നുമീ അമ്മക്കു താങ്ങായായ്‌ നടക്കുക

അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ

അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ

അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ









Audio

Manglish Transcribe ↓


O. En. Vi. Kuruppu=>amma vilikkunnu

ammavilikkunnu poruvin‍makkale

ammayodoppam nadakkuvin‍ makkale

ammavilikkunnu poruvin‍makkale

ammayodoppam nadakkuvin‍ makkale

thammilidayunna makkaleppinneyum

thannodaduppicchumoppamnadatthiyum

amma kithacchum viracchum nadakkunnu

than‍ meytthalar‍ccha marannu nadakkunnu

thar‍kkicchu thangalil‍ kotthunna kollunna

makkaletthan‍ chirakin‍nizhalil‍

sneha vyagrathayaar‍nnamma nir‍tthunnu

mal‍saram vyar‍ththamennothunnu

meleyurukkin‍re kokkum chirakumezhunnoru

koottanaam pakshichirakadichetthunnu

njaanaanu rakshakan‍ vittutharoo nin‍re makkale

ucchatthilanganeyaar‍kkunnu

paavamaam kocchungale amma

maarodaduppicchu nir‍tthaanuzharave

aathmaprathirodhashakthamaam snehavishvaasangalaam

pithrudatthakavachakar‍nnaabharanangalum

soothratthil‍ yaachicchavar‍kku nal‍ki

kurukshethratthilekku nadakkunnuvo makkal‍

innum atheethasmruthiguhakal‍kkullil‍ninnuyarunnuvo

maathruvilaapangal‍

innum atheethasmruthiguhakal‍kkullil‍ninnuyarunnuvo

maathruvilaapangal‍

ammavilikkunnu poruvin‍makkale

ammayodoppam nadakkuvin‍ makkale

shathrukkal‍ changalakkittu valicchu than‍puthranaakum

purushotthamane

verum bandhiyaayu aathiyavanajethaavin‍re

munnilekkaanayichidunnu

vallathumundo parayuvaan‍ ennu chodikkunnu

inthyathan‍ keezhadangaattha manasithu kandukol‍ka

inthyathan‍ keezhadangaattha manasithu kandukol‍ka

chol‍voo maaniyaam than‍makan‍

ammayathor‍tthor‍tthu kannu thudakkunnu

akkathayenthe marannupokunnu than‍makkaleemannil‍

anyan‍ kadannerave

ammavilikkunnu poruvin‍makkale

ammayekkyvittu pokaathe makkale

paathayoratthu sooryaaghaathamelkkayaal‍

bodhaamattingu thathaagathan‍veezhunnu

jaathiyil‍ thaanoridayabaalan‍

than‍reyaadinnakidil‍ninnu‍

aa chodiyil‍tthanne al‍paal‍pamaayu

paalkarannangozhikkunnu

thal‍praananonnu thanutthu

thathaagathan‍ kanchimmiyappol‍ ezhunnettirikkunnu

thal‍praananonnu thanutthu

thathaagathan‍ kanchimmiyappol‍ ezhunnettirikkunnu

anpin‍ mozhikal‍ kel‍kkunnu

kunje

anukampayolunnoraathmaavinillaajaathi

kanneeriloorum kanivinillaa jaathi

chorayile thuduppinnumore jaathi

nerin‍re nerathu chollikkodukkunnu

akkocchubaalan‍re aathmahar‍shamthan‍re

pul‍kuzhalil‍ninnamruthamaaypeyyunnu

eeyuruvelamathinnumor‍ttheedave

eeyuruvelamathinnumor‍ttheedave

ee vazhitthaarayil‍ ee vihaarangalil‍

ethra thathaagathavigrahangal‍

shirasattuveezhunnanaathamaayu prashdamaayu

ammavilikkunnu poruvin‍makkale

ammayodoppam nadakkuvin‍ makkale

ammayodoppam nadakkuvin‍ makkale

ellaamupekshicchu adaviayodhyayennenni

nisamgam nadakonda raamane

hrutthil‍ninnenthe pizhutherinjorinnu

ayoddhyaye yuddhanagariyaayu maattunnu

njaan‍ rahimin‍reyum raaman‍reyum

pythalaanennpaadum kabeerin‍re geethangal‍

pinthudar‍nneedukayaanu oranaathamaam pinchukidaavin‍

vanarodanampole

njaan‍ rahimin‍reyum raaman‍reyum

pythalaanennpaadum kabeerin‍re geethangal‍

pinthudar‍nneedukayaanu oranaathamaam pinchukidaavin‍

vanarodanampole

pacchavellattheyum hinduvaayu muslimaayu

mudrakuttheettirukoppayilaakkiyor‍

thangalil‍vetti marikkumidangalil‍

than‍ vadiyoonni nadannuchennaar‍dranaayu

kollarutheyennapekshiccha vruddhane

konna paapattheyum punyamaakki

chilar‍ panku vakke sukruthakshayamennothi

sankadamaar‍nnammanil‍ppoo vinamrayaayu

pacchavellattheyum hinduvaayu muslimaayu

mudrakuttheettirukoppayilaakkiyor‍

thangalil‍vetti marikkumidangalil‍

than‍ vadiyoonni nadannuchennaardranaayu

kollarutheyennapekshiccha vruddhane

konna paapattheyum punyamaakki

chilar‍ panku vakke sukruthakshayamennothi

sankadamaar‍nnammanil‍ppoo vinamrayaayu

ammavilikkunnu poruvin‍makkale

ammayekkyvittu pokaathe makkale

thangal‍ manushyaraanennariyaatthore

innum nukhamvacchuzhavumrugangalaayu

mannil‍kidannu madakkuvore

aaruminnum chavitti methikkumore

engumennamattulloraakaar‍var‍nnareyor‍tthu

kanneer‍ choriyukaayanammayippozhum

svaathanthryamennatho sooryan‍

orupole choodum velicchavum

ellaar‍kkumekidum kaarunyavaanaaya sooryan‍

aa sooryane kaanuvaaneenisvaretthra thapikkanam

aa sooryane kaanuvaaneenisvaretthra thapikkanam

chuttupazhutthorirumpinum sankal‍padatthamaam

roopam kodukkunnavarude koode uyar‍nnuthaazhumpol‍

avarudekoodeyeeyamma urakkozhicheedunnu

avarudekoodeyeeyamma urakkozhicheedunnu

penpanatthinnaayu vilappettoru

janmamengu katthikkariyum jadamaakunnu

penpanatthinnaayu vilappettoru

janmamengu katthikkariyum jadamaakunnu

engoru thundurottikkaayu oru pengal‍

thanne vil‍kkunnu

nir‍vyaaja birudavum sanchiyilittukondu

engu yuvaavoraal‍ kanjikkuvendi

thozhilinnirakkunnu

engo madaykkunna makkale kaatthu kaatthu

engasthamikkunnu nisvavaar‍ddhakyangal‍

angengumammayurangaathirippu

thannanthakaaraanthakanaam sooryanetthedi

thannanthakaaraanthakanaam sooryanetthedi

ammavilikkunnu poruvin‍makkale

ammayodoppam nadakkuvin‍ makkale

ammayodotthu nadakkuka

ammathan‍ anpinodotthu nadakkuka

anputtorammathan‍ svapna paatheyam edutthukol‍ka

ammathan‍ sooryatthidampine nammude nenchodu

cher‍tthu pidicchu nadakkuka

ennumee ammakku thaangaayaayu nadakkuka

ennumee ammakku thaangaayaayu nadakkuka

ammavilikkunnu poruvin‍makkale

ammayodoppam nadakkuvin‍ makkale

ammayodoppam nadakkuvin‍ makkale









audio
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution