ഭൂമി 

ഒ.എൻ.വി. കുറുപ്പ്=>ഭൂമി 

കാണെക്കാണെ വയസ്സാവുന്നൂ

മക്കള്‍ക്കെല്ലാ;മെന്നാലമ്മേ !

വീണക്കമ്പികള്‍ മീട്ടുകയല്ലീ 

നവതാരുണ്യം നിന്‍ തിരുവുടലില്‍ ?....



ഇന്നലെയിവിടെ കുഞ്ഞിക്കാലടി –

യടയാളത്താല്‍ പൂക്കളമെഴുതീ;

യിന്നവര്‍ വാഴ്വില്‍ വന്‍ചുമടേറ്റി

നടന്നീടുന്നു പാഴ്ച്ചുവടൂന്നി!



ഓരോവട്ടവുമോണക്കളിയുടെ

താളമയഞ്ഞീടുന്നു ഞങ്ങളില്‍ ;

ഓണനിലാവില്‍ പുടവയുടുത്താ

ലമ്മയ്ക്കിന്നും പുതുലാവണ്യം!



സര്‍ഗ്ഗലയങ്ങലിലൊരുപോല്‍ പുളകം

കൊള്‍വൂ നീ; പുതുനാമ്പുകളുണരൂ;

ന്നൊപ്പമതിന്റെ ഞരമ്പുകളില്‍ പുഴു

പോലെയരിച്ചു നടപ്പൂ ജീര്‍ണത!



പൂവിന്നൊരു പകല്‍; പൂര്‍ണേന്ദുവിനൊരു 

രാ;വൊരുഷസ്സിനു തിരുനെറ്റിയിലെ –

പ്പൂവിരിയും വരെ;യൊരു പുരുഷായു

സ്സൊരുപിടി നീര്‍പ്പോളകള്‍ പൊലിയും വരെ!



പൂവുമുഷസ്സും ഞാനും നിമിഷ

ത്തിരകളിലൊഴുകിപ്പോകേ, മറ്റൊരു 

പൂവും മറ്റൊരുഷസ്സും മറ്റൊരു 

ഞാനും കനകക്കണ്ണികല്‍ കോര്‍ക്കെ,



നശ്വരനാദകണങ്ങള്‍ ഞങ്ങ,

ളനശ്വരതേ! നിന്‍ സംഗീതത്തിന്‍

നിശ്ചിതമാം സ്വരവിന്യാസത്തിനു 

പൂര്‍ണത ചേര്‍ത്തമൃതം നുകരുന്നൂ !

Manglish Transcribe ↓


O. En. Vi. Kuruppu=>bhoomi 

kaanekkaane vayasaavunnoo

makkal‍kkellaa;mennaalamme ! Veenakkampikal‍ meettukayallee 

navathaarunyam nin‍ thiruvudalil‍ ?.... Innaleyivide kunjikkaaladi –

yadayaalatthaal‍ pookkalamezhuthee;

yinnavar‍ vaazhvil‍ van‍chumadetti

nadanneedunnu paazhcchuvadoonni! Orovattavumonakkaliyude

thaalamayanjeedunnu njangalil‍ ;

onanilaavil‍ pudavayudutthaa

lammaykkinnum puthulaavanyam! Sar‍ggalayangalilorupol‍ pulakam

kol‍voo nee; puthunaampukalunaroo;

nnoppamathinte njarampukalil‍ puzhu

poleyaricchu nadappoo jeer‍natha! Poovinnoru pakal‍; poor‍nenduvinoru 

raa;vorushasinu thirunettiyile –

ppooviriyum vare;yoru purushaayu

sorupidi neer‍ppolakal‍ poliyum vare! Poovumushasum njaanum nimisha

tthirakalilozhukippoke, mattoru 

poovum mattorushasum mattoru 

njaanum kanakakkannikal‍ kor‍kke,



nashvaranaadakanangal‍ njanga,

lanashvarathe! Nin‍ samgeethatthin‍

nishchithamaam svaravinyaasatthinu 

poor‍natha cher‍tthamrutham nukarunnoo !
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution