ഒലി കിഴവനാണെങ്കിലും ആ കൃഷിക്കാരന്‍ തന്‍
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്=>ഒലി കിഴവനാണെങ്കിലും ആ കൃഷിക്കാരന്‍ തന്‍
വയലിന്‍ വരമ്പത്ത് വന്നിരിയ്ക്കും
മക്കളാ കണ്ടം കിളയ്ക്കുന്നതും നോക്കി
നട്ടുച്ചയോളം ചടഞ്ഞിരിയ്ക്കും
ചളിയില്‍ പുരുണ്ടുവരുന്ന കാളതന്‍
കളിയോട്ടം കണ്ട് ചൊടിച്ചിരിയ്ക്കും
ഞാറ് പെണ്ണുങ്ങള്‍ നടുമ്പോഴുമക്കരെ
ചേറിന്‍റെ ഗന്ധം ശ്വസിച്ചിരിയ്ക്കും
തെളിമയില്‍ കാളയും മക്കളും ചോലയില്‍
കുളി കഴിഞ്ഞു വരുവാന്‍ കാത്തിരിയ്ക്കും
താനുമീ ചേറ്റില്‍ പുരണ്ടു കൂത്താടിയ കാലം
മനസ്സിലെണീറ്റിരിയ്ക്കും
വാര്‍ദ്ധക്യം കൊണ്ട് വിറയ്ക്കുമാ ചുണ്ടത്ത്
വാക്കുകളിങ്ങനെ വന്നിരിയ്ക്കും
തിന്നും കുടിച്ചും കളിച്ചുമീ ഭൂമില്‍
എന്നെന്നും കൂത്തടിയ്ക്കുന്നു നമ്മള്‍.
Manglish Transcribe ↓
Olappamanna subrahmanyan nampoothirippaad=>oli kizhavanaanenkilum aa krushikkaaran than
vayalin varampatthu vanniriykkum
makkalaa kandam kilaykkunnathum nokki
nattucchayolam chadanjiriykkum
chaliyil purunduvarunna kaalathan
kaliyottam kandu chodicchiriykkum
njaaru pennungal nadumpozhumakkare
cherinre gandham shvasicchiriykkum
thelimayil kaalayum makkalum cholayil
kuli kazhinju varuvaan kaatthiriykkum
thaanumee chettil purandu kootthaadiya kaalam
manasileneettiriykkum
vaarddhakyam kondu viraykkumaa chundatthu
vaakkukalingane vanniriykkum
thinnum kudicchum kalicchumee bhoomil
ennennum kootthadiykkunnu nammal.