അലയൊതുങ്ങിയ
കമല സുറയ്യ=>അലയൊതുങ്ങിയ
അലയൊതുങ്ങിയ കടല്‍ക്കരയില്‍
സന്ധ്യാ പറവകള്‍ മറഞ്ഞ വേളയില്‍
കനത്ത് കഴിഞ്ഞ ഇരുട്ടില്‍ ഏകനായ്
അങ്ങു നില്‍ക്കുമ്പോള്‍..
യുഗത്തില്‍ ഏകസാക്ഷിയായ്
മൌനം വ്രതമാക്കി മാറ്റിയോനേ..
അകലെയകലെ നിന്നൊഴുകി
എന്‍റെ കണ്ണുനീര്‍ ചോലകള്‍
ആ കാലടികളെ നനയ്ക്കുന്നു..
കാറ്റിളകാത്ത പ്രഭാതത്തിലും
മനസ്സില്‍ കടന്നൊരു മഞ്ഞുതുള്ളി
പനിനീര്‍പ്പൂവിനെ അലട്ടിയട്ടിയലട്ടി
തുള്ളിപ്പിയ്ക്കും അതുപോലെ..
Manglish Transcribe ↓
Kamala surayya=>alayothungiya
alayothungiya kadalkkarayil
sandhyaa paravakal maranja velayil
kanatthu kazhinja iruttil ekanaayu
angu nilkkumpol.. Yugatthil ekasaakshiyaayu
mounam vrathamaakki maattiyone.. Akaleyakale ninnozhuki
enre kannuneer cholakal
aa kaaladikale nanaykkunnu.. Kaattilakaattha prabhaathatthilum
manasil kadannoru manjuthulli
panineerppoovine alattiyattiyalatti
thullippiykkum athupole..