ഉന്മാദം ഒരു രാജ്യമാണ്
കമല സുറയ്യ=>ഉന്മാദം ഒരു രാജ്യമാണ്
ഉന്മാദം ഒരു രാജ്യമാണ്
കോണുകളുടെ ചുറ്റുവട്ടങ്ങളില്‍
ഒരിക്കലും പ്രകാശപൂര്‍ണ്ണമാവാത്ത
തീരങ്ങള്‍.
എന്നാല്‍,
നിരാശതയില്‍ കടന്നുകടന്ന്
നിങ്ങള്‍ അവിടെ ചെല്ലുകയാണെങ്കില്‍
കാവല്‍ക്കാര്‍ നിന്നോട് പറയും;
ആദ്യം വസ്ത്രമുരിയാന്‍
പിന്നെ മാംസം
അതിനുശേഷം
തീര്‍ച്ചയായും നിങ്ങളുടെ അസ്ഥികളും.
കാവല്‍ക്കാരുടെ
ഏക നിയമം
സ്വാതന്ത്ര്യമാണ്.
എന്തിന്?
വിശപ്പു പിടിക്കുമ്പോള്‍
അവര്‍ നിങ്ങളുടെ ആത്മാവിന്‍റെ ശകലങ്ങള്‍
തിന്നുകപോലും ചെയ്യും.
എന്നാല്‍,
നിങ്ങള്‍ അപ്രകാശിതമായ ആ തീരത്തു ചെന്നാല്‍
ഒരിക്കലും തിരിച്ചു വരരുത്,
ദയവായി, ഒരിക്കലും തിരിച്ചു വരരുത്.
Manglish Transcribe ↓
Kamala surayya=>unmaadam oru raajyamaanu
unmaadam oru raajyamaanu
konukalude chuttuvattangalil
orikkalum prakaashapoornnamaavaattha
theerangal. Ennaal,
niraashathayil kadannukadannu
ningal avide chellukayaanenkil
kaavalkkaar ninnodu parayum;
aadyam vasthramuriyaan
pinne maamsam
athinushesham
theercchayaayum ningalude asthikalum. Kaavalkkaarude
eka niyamam
svaathanthryamaanu. Enthin? Vishappu pidikkumpol
avar ningalude aathmaavinre shakalangal
thinnukapolum cheyyum. Ennaal,
ningal aprakaashithamaaya aa theeratthu chennaal
orikkalum thiricchu vararuthu,
dayavaayi, orikkalum thiricchu vararuthu.