കളച്ചെടികള്‍
കമല സുറയ്യ=>കളച്ചെടികള്‍
കുറ്റം എന്‍റെതോ അവന്‍റെതോ അല്ല
അവന്‍റെ പരുക്കന്‍ മുഖം
ശരിയായ പ്രതികരണത്തെ തടവിലാക്കുന്നു.
ചമ്മട്ടിപ്രഹരമേറ്റ അപരിചിതവാക്കുകളോടെ
അവന്‍ തളരുന്നു.
ആ വീര കോമാളി.
ഞാന്‍ ശ്രദ്ധിക്കുന്നു
രഹസ്യവേദനകള്‍ക്ക് മീതെയാണ്
അവന്‍റെ കണ്ണുകള്‍.
സുരക്ഷിതത്വത്തിന്‍റെ ദിനചര്യകളിലേക്ക്
തിരിച്ചെത്തി, ജോലിചെയ്യട്ടെ.
അവനെക്കാള്‍ സമര്‍ത്ഥനായ ഞാന്‍
ആഴ്ചകളെ തെന്നിപ്പോകാനും
ഒരിക്കല്‍ സംസാരിച്ച വാക്കുകള്‍ക്കിടയില്‍
കളകളെന്നപോലെ
നിശ്ശബ്ദത വളരുവാനും കാത്തുനില്‍ക്കുന്നു.
എന്തുകൊണ്ടെന്നാല്‍
വിശ്വാസം വളരുന്നത്
നിശ്ശബ്ദതയിലല്ലാതെ മറ്റെന്തിലാണ്?
ഓര്‍മ്മയില്‍ മാത്രം ഒരു സ്ത്രീയുടെ മുഖം
മുഖരിതമാകുന്നു.
Manglish Transcribe ↓
Kamala surayya=>kalacchedikal
kuttam enretho avanretho alla
avanre parukkan mukham
shariyaaya prathikaranatthe thadavilaakkunnu. Chammattipraharametta aparichithavaakkukalode
avan thalarunnu. Aa veera komaali. Njaan shraddhikkunnu
rahasyavedanakalkku meetheyaanu
avanre kannukal. Surakshithathvatthinre dinacharyakalilekku
thiricchetthi, jolicheyyatte. Avanekkaal samarththanaaya njaan
aazhchakale thennippokaanum
orikkal samsaariccha vaakkukalkkidayil
kalakalennapole
nishabdatha valaruvaanum kaatthunilkkunnu. Enthukondennaal
vishvaasam valarunnathu
nishabdathayilallaathe mattenthilaan? Ormmayil maathram oru sthreeyude mukham
mukharithamaakunnu.