ദീപ്തി
കമല സുറയ്യ=>ദീപ്തി
പൊയ്‌പ്പോയ പ്രണയം
സ്മൃതിപേടകത്തില്‍
തുള വീഴ്ത്താന്‍ അനുവദിക്കുന്നത്
സാമര്‍ത്ഥ്യമാണ്.
ഗുളികകളുടെ ഹൃദയത്തില്‍
തീരമണഞ്ഞ
ഉദ്ദീപ്തവും തണുത്തുറഞ്ഞതുമായ
നിദ്രയാണെന്നിരിക്കിലും
നിന്‍റെ നിര്‍ദ്ദയകാമുകന്‍
മനുഷ്യനായതുകൊണ്ട് ശബ്ദത്താലും ചലനത്താലും
അസ്വസ്ഥനായ അവന്‍
പ്രവേശിക്കുകയില്ല;
ആത്മാവിന്‍റെ നൃത്തവിലാസങ്ങളില്‍
നിന്‍റെ നിദ്രയ്ക്കുമുള്ളിലെ ആ നിശ്ശബ്ദനിദ്രയില്‍.
Manglish Transcribe ↓
Kamala surayya=>deepthi
poyppoya pranayam
smruthipedakatthil
thula veezhtthaan anuvadikkunnathu
saamarththyamaanu. Gulikakalude hrudayatthil
theeramananja
uddheepthavum thanutthuranjathumaaya
nidrayaanennirikkilum
ninre nirddhayakaamukan
manushyanaayathukondu shabdatthaalum chalanatthaalum
asvasthanaaya avan
praveshikkukayilla;
aathmaavinre nrutthavilaasangalil
ninre nidraykkumullile aa nishabdanidrayil.