പ്രാവുകള്‍
കമല സുറയ്യ=>പ്രാവുകള്‍
ഒരു അമ്മയുടെ വയറ്റിലെ
ചമയങ്ങള്‍ എല്ലാം
കത്തികൊണ്ട്
അവര്‍ ചുരണ്ടിയെടുത്തു.
ഈ അടഞ്ഞ ഗുഹാമുഖത്ത്
ഇനി ഒരു ആലിബാബയും
മന്ത്രം ഉച്ചരിക്കുകയില്ല.
ഇതിന്‍റെ ഇരുണ്ട വിഷാദത്തില്‍
ഒരു പടക്കുതിരയും കുളമ്പടിക്കുകയില്ല.
എന്നാല്‍,
ഓ, എന്തിനാണവര്‍ ആ പഴയ മാവ്
മുറിച്ച് താഴെയിട്ടത്?
സ്വപ്‌നങ്ങളുടെ നനഞ്ഞ വലകള്‍
ഞാന്‍ ഉണക്കാനിട്ടത്
അവിടെയായിരുന്നുവല്ലോ.
ഇനി, എന്‍റെ തോണിക്ക്
മീന്‍പിടുത്തത്തിന് പോകാനാവില്ല.
എന്‍റെ ഭാവിയുടെ കായലുകളില്‍
മരണം വിളര്‍പ്പിച്ച മത്സ്യങ്ങള്‍
പൊന്തിക്കിടക്കുന്നു.
Manglish Transcribe ↓
Kamala surayya=>praavukal
oru ammayude vayattile
chamayangal ellaam
katthikondu
avar churandiyedutthu. Ee adanja guhaamukhatthu
ini oru aalibaabayum
manthram uccharikkukayilla. Ithinre irunda vishaadatthil
oru padakkuthirayum kulampadikkukayilla. Ennaal,
o, enthinaanavar aa pazhaya maavu
muricchu thaazheyittath? Svapnangalude nananja valakal
njaan unakkaanittathu
avideyaayirunnuvallo. Ini, enre thonikku
meenpidutthatthinu pokaanaavilla. Enre bhaaviyude kaayalukalil
maranam vilarppiccha mathsyangal
ponthikkidakkunnu.