അക്ഷരം
കാവാലം നാരായണപ്പണിക്കർ=>അക്ഷരം
വാക്കൊരു ദേഹം;
അര്‍ത്ഥമതിന്‍ ദേഹി.
കാതലറ്റ വാക്ക്;
കാഴ്ചയറ്റ കണ്ണ്.
പൊഴിയരുതേ നിങ്ങടെ മൊഴിമുത്ത്
മൊഴിവിലയറിയാത്തവരുടെ മുമ്പില്‍.
ചുണ്ടില്‍ നിന്നും കഥ
യുണ്ടായതു മനസ്സില്‍.
മറ്റുളവരുടെ ചെവിയിലതിന്‍
മാറ്റലകളടിച്ചിട്ടവരുടെ
യറ്റം കാണാത്ത മനസ്സുകളില്‍
മാറ്റൊലിയാകുന്നു.
അക്ഷരത്തിനില്ലാ നാശം.
പൊരുളറിവീലെങ്കിലുമതിനെ
പ്പൊരുത്തമായ് നിനയ്ക്കണം.
യുക്തിതന്‍ ദുര്‍ബ്ബലമായ
മുഴക്കോലാലതിനെ
യളക്കരുതേ...
നാമറിയാത്ത വിനാശമെഴാത്ത മഹത്താം
മാന്ത്രികശക്തി തുടിച്ചിടു
മക്ഷരമൊരു പുഷ്പം.
ഒരു പൂവാടി പടുക്കാന്‍,ശലഭങ്ങളെ
യൊരുപാടാകര്‍ഷിക്കാന്‍,
പൂത്തു തളിര്‍ത്തു കൊഴിഞ്ഞു പുലര്‍ച്ചയ്ക്കു
പുനര്‍ജ്ജനി തേടാന്‍,
നിത്യോദയ നിത്യാസ്തമനക്രിയ വിരചിക്കാ
നക്ഷരലക്ഷം കാലത്തിന്‍ ജപമാലയില്‍
മുത്തുകളായി വിരാജിക്കുന്നു.
Manglish Transcribe ↓
Kaavaalam naaraayanappanikkar=>aksharam
vaakkoru deham;
arththamathin dehi. Kaathalatta vaakku;
kaazhchayatta kannu. Pozhiyaruthe ningade mozhimutthu
mozhivilayariyaatthavarude mumpil. Chundil ninnum katha
yundaayathu manasil. Mattulavarude cheviyilathin
maattalakaladicchittavarude
yattam kaanaattha manasukalil
maattoliyaakunnu. Aksharatthinillaa naasham. Porulariveelenkilumathine
pporutthamaayu ninaykkanam. Yukthithan durbbalamaaya
muzhakkolaalathine
yalakkaruthe... Naamariyaattha vinaashamezhaattha mahatthaam
maanthrikashakthi thudicchidu
maksharamoru pushpam. Oru poovaadi padukkaan,shalabhangale
yorupaadaakarshikkaan,
pootthu thalirtthu kozhinju pularcchaykku
punarjjani thedaan,
nithyodaya nithyaasthamanakriya virachikkaa
naksharalaksham kaalatthin japamaalayil
mutthukalaayi viraajikkunnu.