കീചകവധം പറയൻ തുള്ളൽ മദനവൈരിദേവന്‍റെ മകനായ മദേഭശ്രീ
കുഞ്ചൻ നമ്പ്യാർ=>കീചകവധം പറയൻ തുള്ളൽ മദനവൈരിദേവന്‍റെ മകനായ മദേഭശ്രീ
വദന!വാരിസംജാതഭവനാരധിതപാദ!
സദനന്താഭയരമ്യസദന!വിഘ്നഭൂമീഭൃത്!
ഛദനാന്തപവേദേവ!കദനം തീർത്തരുളേണം.
കമനീസഞ്ചയമാലാകമനീയതരമദ്ധ്യ
രമണീയമണിയായ രമണീ ഭാരതീദേവീ!
സുമനസിദ്ധഗന്ധർവ്വശ്രമണമുഖ്യസംസ്തോത്ര
ശ്രവണസാരസംപൂജ്യശ്രവണാ സത്യകപുത്രി
രസനായാം മദീയായാം രസനാഭേദ്യലോലോദ്യൽ
ഭ്രമണീഭൂതലോകേശ പ്രമനസ്കാരയത്രീ സാ
നടനം ചെയ്യണം വാക്യഘടനം സാധുവാകേണം
ഉടനെ സാധുസാരസ്യം കവനേ സംസ്ഫുരിക്കേണം
കരുത്തൻ കാമനെച്ചുട്ടു കരിച്ച തീമിഴിയുള്ള
പുരദ്വിട്ടായ ദേവൻ മാലസത്ത്വിട്ടാർന്നഹോ കിള്ളി
ക്കുറിശ്ശിമംഗലം തന്നിൽ വസിക്കുന്ന പരദൈവം
പുരസ്താലുൾപയോജത്തിൽ വസിക്കാറാകണം നിത്യം.
കരുണാസാരപീയൂഷശീതരമാന്ത്യ
ക്കരണൻ നിർജ്ജരലോകതരുണാസന്നിഭോദാരൻ
ധരണീനിർജ്ജരനാമെൻ ഗുരുനാഥനുടെ ചാരു
ചരണത്താരിണയെന്നും ശരണമായ് ഗ്രഹിക്കുന്നേൻ
വിജയസാരഥിയമ്പലപ്പുഴെ വിലസുമംബുജലോചനൻ
വ്രജകുലാമലബാലികാകുചകലശകുങ്കുമപാവനൻ
നിജപതാശ്രിതബദ്ധകർമ്മനിഗളഹാരി സനാതനൻ
സജലജലദസമാഭാനാശ്രയമടിയനിന്ദുസമാനൻ
പാക്കനാരു പിറന്നജാതിയിലുത്ഭവിച്ചവനേഷ ഞാൻ
വാക്കിനങ്ങനെ തോൽക്കയില്ലൊരു നീക്കമില്ലതു നിർണ്ണയം
പാൽക്കടൽത്തിരതള്ളിയേറിവരുന്നപോലെ പദങ്ങളെൻ
നാക്കിലങ്ങനെ നൃത്തമാണൊരു ഭോഷ്ക്കുചൊല്ലുകയല്ല ഞാൻ
പേക്കൃതിക്കു തുടങ്ങിയിശ്ശി വളച്ചുകെട്ടി മഹാശയ
ന്മാർക്കു കയ്പുമകക്കുരുന്നിൽ വെറുപ്പുമുൽക്കടമേകിടും
പോക്കടഞ്ഞ കനത്ത ദുഷ്കവികീടങ്ങളെ വല്ലെടം
നോക്കിയാൽ ഗതികേടുതന്നെ കുളിച്ചു ശുദ്ധിവരുത്തണം.
Manglish Transcribe ↓
Kunchan nampyaar=>keechakavadham parayan thullal madanavyridevanre makanaaya madebhashree
vadana! Vaarisamjaathabhavanaaradhithapaada! Sadananthaabhayaramyasadana! Vighnabhoomeebhruthu! Chhadanaanthapavedeva! Kadanam theerttharulenam. Kamaneesanchayamaalaakamaneeyatharamaddhya
ramaneeyamaniyaaya ramanee bhaaratheedevee! Sumanasiddhagandharvvashramanamukhyasamsthothra
shravanasaarasampoojyashravanaa sathyakaputhri
rasanaayaam madeeyaayaam rasanaabhedyalolodyal
bhramaneebhoothalokesha pramanaskaarayathree saa
nadanam cheyyanam vaakyaghadanam saadhuvaakenam
udane saadhusaarasyam kavane samsphurikkenam
karutthan kaamanecchuttu kariccha theemizhiyulla
puradvittaaya devan maalasatthvittaarnnaho killi
kkurishimamgalam thannil vasikkunna paradyvam
purasthaalulpayojatthil vasikkaaraakanam nithyam. Karunaasaarapeeyooshasheetharamaanthya
kkaranan nirjjaralokatharunaasannibhodaaran
dharaneenirjjaranaamen gurunaathanude chaaru
charanatthaarinayennum sharanamaayu grahikkunnen
vijayasaarathiyampalappuzhe vilasumambujalochanan
vrajakulaamalabaalikaakuchakalashakunkumapaavanan
nijapathaashrithabaddhakarmmanigalahaari sanaathanan
sajalajaladasamaabhaanaashrayamadiyanindusamaanan
paakkanaaru pirannajaathiyiluthbhavicchavanesha njaan
vaakkinangane tholkkayilloru neekkamillathu nirnnayam
paalkkadaltthirathalliyerivarunnapole padangalen
naakkilangane nrutthamaanoru bhoshkkuchollukayalla njaan
pekkruthikku thudangiyishi valacchuketti mahaashaya
nmaarkku kaypumakakkurunnil veruppumulkkadamekidum
pokkadanja kanattha dushkavikeedangale valledam
nokkiyaal gathikeduthanne kulicchu shuddhivarutthanam.