അനുഗ്രഹപരമദശകം

കുമാരനാശാൻ=>അനുഗ്രഹപരമദശകം

എൻ.

സ്തോത്രകൃതികൾ



"അ"ടിപ്പൂവേ പാർത്താലരിയ തുണയെ

ന്നോർത്തു നിയതം

നടപ്പോരെന്മേലിക്കഠിനരുജ ചെ

യ്യുന്നതഖിലം

വെടിപ്പോ വേദത്തിൻമുടിയിലമരും

ദേവ! ശിവയി

ക്കടുപ്പം കാട്ടൊല്ലാ കരുണയരുളീ

ടേണമധുനാ.



"നു"തിക്കീ നീയോർത്താൽ നിഖിലജഗദീ

ശാ, വിഷയമോ?

മതിക്കും മാനിപ്പാനരുതു തവ രൂ

പം ശിവ! വിഭോ!

യതിക്കോ നീയല്ലാതൊരുവനൊരുപ

റ്റില്ല, പരയാം

ഗതിക്കോ നിൻകാലാണറികിലൊരധി

ഷ്ഠാനമമലം.



"ഗ്ര"ഹിക്കേണം നീയിദ്ദുരിതനിരയാം

ഗ്രാഹമതിനാൽ

ഗ്രഹിക്കപ്പെട്ടീടുന്നടിയനെയമ

ധ്വംസന! വിഭോ!

ഗൃഹിക്കും മൂവർക്കും ഗതികളരുളും

രുളും കൽപകതരോ

ഗ്രഹിക്കേണം വേഗാലഗതി പറയും

സങ്കടമഹോ.



"ഹ"സിക്കുന്നെന്നാലും ഹരഹര ഭവദ്

ഭക്തനനിശം

കൊതിക്കുന്നെന്തെല്ലാമതുകളുടനേ

നൽകുമയി നീ

അസുക്കൾക്കാനന്ദം വിളയുമൊരു

കേദാരപദമേ

വദിക്കുന്നില്ലേ നീ പശുപ! ഉമത

ഉമതന്നാത്മസുഖമേ!



"പ"റഞ്ഞാലാകാ നിൻ പെരുമ പെരിയോ

രൊക്കെയഖിലം

നിറഞ്ഞെങ്ങും തിങ്ങും ഗഗനവയിവാ

യോതി മുടിയിൽ

അറിഞ്ഞീടാതേഴയ്ക്കതുകളധികം

ധികം ദൂരമതിനാൽ

കരഞ്ഞോതീടുന്നേൻ "കരുണ" പെരുമാ

റേണമിവനിൽ.



"ര"മിക്കേണം നിന്മേൽ മതിയുമയി രോ

ഗങ്ങളുടനേ

ശമിക്കേണം ശംഭോ! ശശിശകല ചൂ

ഡാമണിയതും

സുരക്കേണിക്കല്ലോലകളുമെഴുമി

ത്താപമഖിലം

ഹരിക്കാറേകേണം ശിവശിവ! മഹാ

ദേവ! ശരണം



"മ"റത്തുമ്പേ! യമ്പേ! മനസി കുതുനം

നൽകി മതിയിൽ

പ്പൊറുത്തെൻപേയെല്ലാം പരമസുഖമേ

കീടുക സദാ

പുറത്തുമ്പക്കമ്പക്കഠിന പരിതാ

പം കളകരീ

പ്പുറത്തമ്പും നാഥാ പരമശിവ! മാ

ണിക്യമലയേ!



"ദ"ശാദോഷംപോലും ദയവു തവ വ

ന്നാകിലുടനേ

ദശാവസ്ഥാം പ്രാപിച്ചിടുമതിനുകി

ല്ലില്ല ശിവനേ

വിശാലം കാലൻതന്നുടലു പൊടിയാ

ക്കിപ്പദമതും

ശ്മശാനം മാരന്നും നയനപുടമെ

ന്നോ തവ വിഭോ!



"ശ"കാരിക്കാമല്ലോ ശരണമടയു

ന്നേഴയെ മനോ

വികാരം ചേർത്തീടും പിണികളുടലിൽ

ച്ചെയ്ക മുറയോ?

മകാരത്തിൽത്തങ്ങും മതിധര! ജയി

ക്കെന്നനിശമി

പ്രകാരം ചൊല്ലീടാനരുളുക പരാ

നന്ദപദമേ!



"ക"മാനാഥന്മാരും മുടിയുമടിയും

തേടി വെറുതേ

സമാനം മാനംവിട്ടടിയനടി കാ

ണാവതെളുതോ

സുമൗനംപൂണ്ടോർക്കോ സുലഭമതിനാ

ലിന്നതരുളി

പ്രമാണം ദീനം തീർത്തടിയനെയണ

ച്ചാളുക വിഭോ!

Manglish Transcribe ↓


Kumaaranaashaan=>anugrahaparamadashakam

en. Sthothrakruthikal



"a"dippoove paartthaalariya thunaye

nnortthu niyatham

nadapporenmelikkadtinaruja che

yyunnathakhilam

vedippo vedatthinmudiyilamarum

deva! Shivayi

kkaduppam kaattollaa karunayarulee

denamadhunaa.



"nu"thikkee neeyortthaal nikhilajagadee

shaa, vishayamo? Mathikkum maanippaanaruthu thava roo

pam shiva! Vibho! Yathikko neeyallaathoruvanorupa

ttilla, parayaam

gathikko ninkaalaanarikiloradhi

shdtaanamamalam.



"gra"hikkenam neeyiddhurithanirayaam

graahamathinaal

grahikkappetteedunnadiyaneyama

dhvamsana! Vibho! Gruhikkum moovarkkum gathikalarulum

rulum kalpakatharo

grahikkenam vegaalagathi parayum

sankadamaho.



"ha"sikkunnennaalum harahara bhavadu

bhakthananisham

kothikkunnenthellaamathukaludane

nalkumayi nee

asukkalkkaanandam vilayumoru

kedaarapadame

vadikkunnille nee pashupa! Umatha

umathannaathmasukhame!



"pa"ranjaalaakaa nin peruma periyo

rokkeyakhilam

niranjengum thingum gaganavayivaa

yothi mudiyil

arinjeedaathezhaykkathukaladhikam

dhikam dooramathinaal

karanjotheedunnen "karuna" perumaa

renamivanil.



"ra"mikkenam ninmel mathiyumayi ro

gangaludane

shamikkenam shambho! Shashishakala choo

daamaniyathum

surakkenikkallolakalumezhumi

tthaapamakhilam

harikkaarekenam shivashiva! Mahaa

deva! Sharanam



"ma"ratthumpe! Yampe! Manasi kuthunam

nalki mathiyil

pporutthenpeyellaam paramasukhame

keeduka sadaa

puratthumpakkampakkadtina parithaa

pam kalakaree

ppuratthampum naathaa paramashiva! Maa

nikyamalaye!



"da"shaadoshampolum dayavu thava va

nnaakiludane

dashaavasthaam praapicchidumathinuki

llilla shivane

vishaalam kaalanthannudalu podiyaa

kkippadamathum

shmashaanam maarannum nayanapudame

nno thava vibho!



"sha"kaarikkaamallo sharanamadayu

nnezhaye mano

vikaaram cherttheedum pinikaludalil

ccheyka murayo? Makaaratthiltthangum mathidhara! Jayi

kkennanishami

prakaaram cholleedaanaruluka paraa

nandapadame!



"ka"maanaathanmaarum mudiyumadiyum

thedi veruthe

samaanam maanamvittadiyanadi kaa

naavathelutho

sumaunampoondorkko sulabhamathinaa

linnatharuli

pramaanam deenam theertthadiyaneyana

cchaaluka vibho!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution