അനുശോചനം
കുമാരനാശാൻ=>അനുശോചനം
എൻ.
മാന്യമിത്രമേ, മാനസസാരളീ
സാന്നിദ്ധ്യംചെയ്ത സാക്ഷാൽ നികേതമേ,
ഉന്നിദ്രയുവഹൃത്തിൻ പ്രവാഹത്തിൽ
ധന്യവാർദ്ധക്യം സന്ധിച്ച ‘തീർത്ഥ’മേ,
മന്നിൽനിന്നു മറഞ്ഞിതോ വർഗ്ഗത്തെ
യുന്നയിപ്പാനെരിഞ്ഞ വിളക്കേ നീ.
അറ്റത്തയ്യോ പരിമളശേഷമാ
യൊറ്റയാമാ വിടർന്ന പൂവെന്നിയേ
അറ്റഞെട്ടാർന്നു നില്‍ക്കുന്നു കഷ്ടമീ
യുറ്റ തീയസമുദായവല്ലരി.
വേറെ മൊട്ടീ ലതയിൽ വിടർന്നിടാ
മേറെയേറിയ ഭംഗിയിലെങ്കിലും
കൂറെഴുന്ന കുസുമപ്രകാശമേ
വേറുപൂവൊന്നീ ഞെട്ടിൽ വിളങ്ങുമോ?
ചത്തവർക്കു കണക്കില്ലെയെന്നാലും
എത്ര പാർത്തു പഴകിയതാകിലും
ചിത്തത്തിൽക്കൂറിയന്നവർ പോകുമ്പോൾ
പുത്തനായ്ത്തന്നെ തോന്നുന്നഹോ മൃതി.
എന്തിനല്ലെങ്കിലോർക്കുന്നു ഞാനിതി
ങ്ങന്തകഭയം കൃത്യജ്ഞരാർന്നിടാ.
അന്ത്യശയ്യയിലുമമ്മഹാൻതന്നെ
ച്ചിന്തിച്ചീലതു വർഗ്ഗകാര്യോത്സുകൻ
സത്യമോർക്കിൽ മരണംമുതല്‍ക്കുതാ
നുത്തമർക്കു തുടങ്ങുന്നു ജീവിതം.
അത്തലില്ലവർക്കന്നുതൊട്ടൂഴിയിൽ
എത്തുകില്ല കളങ്കം യശസ്സിലും.
Manglish Transcribe ↓
Kumaaranaashaan=>anushochanam
en. Maanyamithrame, maanasasaaralee
saanniddhyamcheytha saakshaal nikethame,
unnidrayuvahrutthin pravaahatthil
dhanyavaarddhakyam sandhiccha ‘theerththa’me,
mannilninnu maranjitho varggatthe
yunnayippaanerinja vilakke nee. Attatthayyo parimalasheshamaa
yottayaamaa vidarnna poovenniye
attanjettaarnnu nilkkunnu kashdamee
yutta theeyasamudaayavallari. Vere mottee lathayil vidarnnidaa
mereyeriya bhamgiyilenkilum
koorezhunna kusumaprakaashame
verupoovonnee njettil vilangumo? Chatthavarkku kanakkilleyennaalum
ethra paartthu pazhakiyathaakilum
chitthatthilkkooriyannavar pokumpol
putthanaaytthanne thonnunnaho mruthi. Enthinallenkilorkkunnu njaanithi
nganthakabhayam kruthyajnjaraarnnidaa. Anthyashayyayilumammahaanthanne
cchinthiccheelathu varggakaaryothsukan
sathyamorkkil maranammuthalkkuthaa
nutthamarkku thudangunnu jeevitham. Atthalillavarkkannuthottoozhiyil
etthukilla kalankam yashasilum.