അഭിപ്രായ പദ്യങ്ങൾ
കുമാരനാശാൻ=>അഭിപ്രായ പദ്യങ്ങൾ
എൻ.
നഷ്ടപ്രായരതിശ്ചിരായ വിദൂഷാം
നാട്യപ്രബന്ധാദ്യതിർ
ഗ്ഗുംഫോയം ഗുണമോഹനശ്ച സുഹൃദാ
രബ്ധസ്തു കിം ബ്രൂമഹേ?
കാലശ്ചംക്രമതേ വിവൃദ്ധിമയതേ
പ്രജ്ഞാ രുചിർഭിദ്യതേ
യത്ന:സ്ഥാനകൃതോ നവായമഥവാ
സർവ്വസ്യ സർവ്വോ രസ:.
മുന്നിട്ടാൻ ഹന്ത മുലൂർക്കവി കഥകളിയിൽ
ഗാഥചെയ്യാനുമിപ്പോൾ
തന്നേ പ്രേരിക്കയാലോ പരനഥ തനിയേ
കൗതുകം വായ്ക്കയാലോ
അന്യന്മാരേ സ്വകാലാതിഗകവനകലാം
ധാടിയാലോ ജയിച്ചാ
നന്നത്തിൽക്കേളിയാടുന്നവളുടെ കരുണാ
പാംഗസംഗത്തിനാലോ?
Manglish Transcribe ↓
Kumaaranaashaan=>abhipraaya padyangal
en. Nashdapraayarathishchiraaya vidooshaam
naadyaprabandhaadyathir
ggumphoyam gunamohanashcha suhrudaa
rabdhasthu kim broomahe? Kaalashchamkramathe vivruddhimayathe
prajnjaa ruchirbhidyathe
yathna:sthaanakrutho navaayamathavaa
sarvvasya sarvvo rasa:. Munnittaan hantha muloorkkavi kathakaliyil
gaathacheyyaanumippol
thanne prerikkayaalo paranatha thaniye
kauthukam vaaykkayaalo
anyanmaare svakaalaathigakavanakalaam
dhaadiyaalo jayicchaa
nannatthilkkeliyaadunnavalude karunaa
paamgasamgatthinaalo?