ഉദിക്കുന്ന നക്ഷത്രം
കുമാരനാശാൻ=>ഉദിക്കുന്ന നക്ഷത്രം
എൻ.
പൂമൊട്ടിൻ പുടഭേദമൊത്തു വിരവിൽ
പൂർവ്വാന്തരീക്ഷത്തിലി
ന്നോമൽത്തൂങ്കിരണങ്ങൾ നീട്ടിയുദയം
ചെയ്യുന്ന നക്ഷത്രമേ,
ക്ഷേമം വായ്ക്ക നിനക്കിരുട്ടിലുഴറി
ക്ഷീണിച്ച ഞങ്ങൾക്കഹോ
ശ്രീമത്തായ വെളിച്ചമാണു വഴികാ
ട്ടീടുന്ന കൈയാണ് നീ
ഭംഗം വിട്ടയി നീ നിയാമകമണേ,
പൊങ്ങി ദ്രുതം വിണ്ണുതൻ
ശൃംഗം പുക്കവിടെച്ചിരം ദ്യുതി ചൊരി
ഞ്ഞീടുന്ന കോടീരമായ്
മംഗല്യാവലിയാർന്നു വാഴ്ക തലമേൽ
നീ നിന്നു തൂവുന്നൊര
ത്തുംഗാഭിഖ്യകളാരചിക്ക കനകോ
ഷ്ണീഷങ്ങൾ ഞങ്ങൾക്കുമേ.
Manglish Transcribe ↓
Kumaaranaashaan=>udikkunna nakshathram
en. Poomottin pudabhedamotthu viravil
poorvvaanthareekshatthili
nnomaltthoonkiranangal neettiyudayam
cheyyunna nakshathrame,
kshemam vaaykka ninakkiruttiluzhari
ksheeniccha njangalkkaho
shreematthaaya velicchamaanu vazhikaa
tteedunna kyyaanu nee
bhamgam vittayi nee niyaamakamane,
pongi drutham vinnuthan
shrumgam pukkavidecchiram dyuthi chori
njeedunna kodeeramaayu
mamgalyaavaliyaarnnu vaazhka thalamel
nee ninnu thoovunnora
tthumgaabhikhyakalaarachikka kanako
shneeshangal njangalkkume.