ഉൾനാട്ടിലെ ഓണം
കുമാരനാശാൻ=>ഉൾനാട്ടിലെ ഓണം
എൻ.
എന്തുല്ലാസഭരം നിനയ്ക്കിലുളവാ
കുന്നെന്തൊരാനന്ദമി
ന്നെന്തോ കേരളമാകെയാകൃതി പകർന്നു
ദ്യോവിലും ഭൂവിലും
അന്തശ്ശോഭകലർന്ന രണ്ടു മഴതൻ
മദ്ധ്യസ്ഥമാം കാലവും
ചന്തം ചിന്തിയെഴുന്നു രണ്ടിലകളു
ള്ളമ്പും നറുമ്പൂവുപോൽ.
കുറ്റം വിട്ടിഹ കാലശക്തി പുതുതായ്
കൊല്ലാബ്ദമാമുണ്ണിയെ
പ്പെറ്റെന്നോർത്തു പിതാമഹീപ്രകൃതിയി
ന്നേറ്റം പ്രസാദിക്കയോ,
തെറ്റെന്നാ ശിശുതന്നെ സസ്മിതവിലാ
സത്താൽ സമസ്താശയം
മുറ്റും പോന്നു ഹരിക്കയോ! രസദമല്ലോ
ബാല്യമെല്ലാർക്കുമേ.
തിങ്ങും കാറുകൾ നീങ്ങി കാട്ടിലവുതൻ
കാർപ്പാസമെല്ലാം പറ
ന്നെങ്ങോ പോകുവതോ സിതാഭ്രമമെവിടന്നോ
വന്നുചേരുന്നതോ!
എങ്ങാണ്ടെറ്റി വിരിച്ച വസ്ത്രനിരയാ
വണ്ണാനെ വഞ്ചിച്ചഹോ
യിങ്ങിക്കാറ്റു ഹരിച്ചുപോയ് ഗഗനമാർ
ഗ്ഗത്തിൽ പരത്തുന്നതോ?
ആവാമായതു തന്നെയിന്നഖിലദേ
വന്മാർക്കുമുത്സാഹമാ
മീവണ്ണം ‘നടമാറ്റ’വർക്കു പവനൻ
ലാക്കായ് വിരിക്കുനതാം
ഭൂവിൽ കൗതുകമീവിധം ഭൂവനരമ്യം
കണ്ടുകൊണ്ടാടുവാ
നേവം പോന്നഥവാ രചിച്ചിടുകയാം
കൂടാരമോരോന്നവർ.
സ്ഥൂലച്ഛായ മരം വെടിഞ്ഞിഹ ഗമി
ക്കുമ്പോലെ പോഅം പൂമുകിൽ
ജ്ജാലത്തിൻ നിഴലാൽ ജനങ്ങൾ വെയിലിൽ
പ്പോകുന്നു ശോകംവിനാ
ലീലയ്ക്കായ് വെളിയിൽക്കടന്നിതു പിടി
പ്പാനങ്ങുമിങ്ങ്നും ദ്രുതം
ബാലന്മാർ ധൃതമത്സരം രസമിയ
ന്നോടുന്നു വാടങ്ങളിൽ.
ദൂരത്താണിനിയും പ്രഭാതമെഴുനേ
റ്റെന്നാലുമിന്നേറ്റവും
നേരത്തേ വിളികൂട്ടിടുന്നു ഖവവൃന്ദം
ഹന്ത! സന്തുഷ്ടിയാൽ
നേരായ് കാക്ക കരഞ്ഞു ‘താത! ജനനീ
കേൾക്കുയെഴീക്കെ’ന്നെഴു
ന്നോരോ കേളികളോർത്തുറക്കമിയലാതേ
വത്സരുത്സാഹികൾ.
സ്വാപം വിട്ടെഴുമംഗനാജനമകത്തൂദ്
ഗേയപുണ്യാർത്ഥമാം
ഭൂപാളം തുടരുന്നഹോ! മനമലി
ഞ്ഞാർക്കും ലയിക്കുന്നതിൽ
ദീപത്തിന്നരികത്തു വൃദ്ധകളെയാ
ശങ്കിച്ചു പൈതങ്ങൾ പോയ്
ശ്രീപൊങ്ങും ശുഭരാമനാമജപമാ
യെങ്ങും മുഴങ്ങുന്നതും.
മന്ദം മർമ്മരഭാഷി പൂർവ്വപവനൻ
മന്ത്രിച്ചണഞ്ഞൂ, ഗളം
നന്ദിച്ചാട്ടി വിടർന്ന പൂക്കൾ, ചിരകുൽ
ക്ഷേപിച്ചു തേനീച്ചകൾ
വന്നെല്ലാം വഴിയോളമാശു പരിമാർ
ജ്ജിച്ചു തളിച്ചു ഗൃഹം
നന്നാക്കി യുവദാസിമാർ നടനമാ
യീ ലക്ഷ്മിയിക്ഷോണിയിൽ.
Manglish Transcribe ↓
Kumaaranaashaan=>ulnaattile onam
en. Enthullaasabharam ninaykkilulavaa
kunnenthoraanandami
nnentho keralamaakeyaakruthi pakarnnu
dyovilum bhoovilum
anthashobhakalarnna randu mazhathan
maddhyasthamaam kaalavum
chantham chinthiyezhunnu randilakalu
llampum narumpoovupol. Kuttam vittiha kaalashakthi puthuthaayu
kollaabdamaamunniye
ppettennortthu pithaamaheeprakruthiyi
nnettam prasaadikkayo,
thettennaa shishuthanne sasmithavilaa
satthaal samasthaashayam
muttum ponnu harikkayo! Rasadamallo
baalyamellaarkkume. Thingum kaarukal neengi kaattilavuthan
kaarppaasamellaam para
nnengo pokuvatho sithaabhramamevidanno
vannucherunnatho! Engaandetti viriccha vasthranirayaa
vannaane vanchicchaho
yingikkaattu haricchupoyu gaganamaar
ggatthil paratthunnatho? Aavaamaayathu thanneyinnakhilade
vanmaarkkumuthsaahamaa
meevannam ‘nadamaatta’varkku pavanan
laakkaayu virikkunathaam
bhoovil kauthukameevidham bhoovanaramyam
kandukondaaduvaa
nevam ponnathavaa rachicchidukayaam
koodaaramoronnavar. Sthoolachchhaaya maram vedinjiha gami
kkumpole poam poomukil
jjaalatthin nizhalaal janangal veyilil
ppokunnu shokamvinaa
leelaykkaayu veliyilkkadannithu pidi
ppaanangumingnum drutham
baalanmaar dhruthamathsaram rasamiya
nnodunnu vaadangalil. Dooratthaaniniyum prabhaathamezhune
ttennaaluminnettavum
neratthe vilikoottidunnu khavavrundam
hantha! Santhushdiyaal
neraayu kaakka karanju ‘thaatha! Jananee
kelkkuyezheekke’nnezhu
nnoro kelikalortthurakkamiyalaathe
vathsaruthsaahikal. Svaapam vittezhumamganaajanamakatthoodu
geyapunyaarththamaam
bhoopaalam thudarunnaho! Manamali
njaarkkum layikkunnathil
deepatthinnarikatthu vruddhakaleyaa
shankicchu pythangal poyu
shreepongum shubharaamanaamajapamaa
yengum muzhangunnathum. Mandam marmmarabhaashi poorvvapavanan
manthricchananjoo, galam
nandicchaatti vidarnna pookkal, chirakul
kshepicchu theneecchakal
vannellaam vazhiyolamaashu parimaar
jjicchu thalicchu gruham
nannaakki yuvadaasimaar nadanamaa
yee lakshmiyikshoniyil.