എഡ്വാർഡ് ചക്രവർത്തിയുടെ പ്രിയപ്പെട്ട പ്രാർത്ഥന
കുമാരനാശാൻ=>എഡ്വാർഡ് ചക്രവർത്തിയുടെ പ്രിയപ്പെട്ട പ്രാർത്ഥന
എൻ.
അൻപിടെന്നരികത്തിലന്തി ജവമായ്
വന്നെത്തിടുന്നു വിഭോ!
വമ്പിച്ചോരിരുൾ മുത്തിടു,ന്നരികിൽ
വന്നൻപോടുമൻപീടു നീ;
കമ്പം ബാന്ധവർ തേടവേ, സുഖമശേഷം
കൈവെടിഞ്ഞീടവേ
യെൻപോറ്റി! ഗതിയറ്റവർക്കു ഗതിയേ!
യെൻമുൻപിലൻപീടു നീ.
ജീവൻതൻ ചെറുതാം ദിനം ഝടിതി
പാഞ്ഞന്തം ഗമിക്കുന്നിതാ
ഭൂവിൽ ഭൂതികൾ മങ്ങിടുന്നതിലെഴും
പ്രഖ്യാതി മായുന്നിതേ,
ഭാവങ്ങൾക്കു വികാരവും വിലയവും
താൻ കാണ്മതെല്ലാടവും,
ദേവാധീശ്വര! നിർവ്വികാര! തുണയാ
യെൻമുമ്പിലൻപീടു നീ!
വന്നീടൊല്ല ഭയങ്കരാകൃതിയെഴും
രാജാധിരാജത്വമാർ
ന്നെ,ന്നാൽ നന്മയുമൻപുമായ്, കരയുഗത്തിൽ
ശാന്തി കയ്യേന്തിയും,
എന്നല്ലശ്രുവൊടും വിപത്തി,ലലി
വർത്ഥിച്ചാലെഴും ഹൃത്തൊടും
വന്നാമട്ടയി! ദീനബാന്ധവമണേ!
യെൻമുമ്പിലൻപീടു നീ.
പോകും നാഴികതോറുമെന്നരികിൽ നീ
യെത്താൻ കൊതിക്കുന്നു ഞാ
നാകുന്നേതിനു മോഹശക്തിയെയകറ്റാൻ
നിൻകൃപയ്ക്കെന്നിയേ?
ഏകൻ നിന്നൊടു തുല്യനാരിവനു
നേതാ!വാവിഭോ! താങ്ങുമാ
റാകാം ദുർദ്ദിനമോയിനിസ്സുദിനമോ
യെന്മുമ്പിലൻപീടു നീ.
പേടിക്കാ രിപുതന്നെ ഞാനരികി
ലാശിസ്സിന്നു നീ വാഴവേ
തേടാ കഷ്ടത ഭാരവും കദന
മേകാ തെല്ലു കണ്ണീരുമേ!
കേടേകും യമദംഷ്ട്രയെങ്ങു! മൃതിയെങ്ങോ
നിൻ തദീയം ജയം?
മൂടുന്നെൻ മിഴി മുമ്പു നിന്നഭയഹസ്തം
പോക്കി നിൽക്കീശ! നീ.
നിന്നീടെൻ തിരുമേനിതാൻ മറയുമെൻ
കൺമുമ്പു കണ്ടീടുമാ
റെന്നല്ലായിരുളുടെ മിന്നുകയെനി
ക്കായ് ദ്യോവൂ കാട്ടീടുക
വന്നു സ്വർഗ്ഗമതിന്നുഷസ്സ,വനി മായാ
ച്ഛായ മായുന്നുതേ
യൊന്നായ് വാഴുകിലും, മരിക്കിലുമടു
ത്തൻപീടുകെൻ പോറ്റി നീ
Manglish Transcribe ↓
Kumaaranaashaan=>edvaardu chakravartthiyude priyappetta praarththana
en. Anpidennarikatthilanthi javamaayu
vannetthidunnu vibho! Vampicchorirul mutthidu,nnarikil
vannanpodumanpeedu nee;
kampam baandhavar thedave, sukhamashesham
kyvedinjeedave
yenpotti! Gathiyattavarkku gathiye! Yenmunpilanpeedu nee. Jeevanthan cheruthaam dinam jhadithi
paanjantham gamikkunnithaa
bhoovil bhoothikal mangidunnathilezhum
prakhyaathi maayunnithe,
bhaavangalkku vikaaravum vilayavum
thaan kaanmathellaadavum,
devaadheeshvara! Nirvvikaara! Thunayaa
yenmumpilanpeedu nee! Vanneedolla bhayankaraakruthiyezhum
raajaadhiraajathvamaar
nne,nnaal nanmayumanpumaayu, karayugatthil
shaanthi kayyenthiyum,
ennallashruvodum vipatthi,lali
varththicchaalezhum hrutthodum
vannaamattayi! Deenabaandhavamane! Yenmumpilanpeedu nee. Pokum naazhikathorumennarikil nee
yetthaan kothikkunnu njaa
naakunnethinu mohashakthiyeyakattaan
ninkrupaykkenniye? Ekan ninnodu thulyanaarivanu
nethaa! Vaavibho! Thaangumaa
raakaam durddhinamoyinisudinamo
yenmumpilanpeedu nee. Pedikkaa riputhanne njaanariki
laashisinnu nee vaazhave
thedaa kashdatha bhaaravum kadana
mekaa thellu kanneerume! Kedekum yamadamshdrayengu! Mruthiyengo
nin thadeeyam jayam? Moodunnen mizhi mumpu ninnabhayahastham
pokki nilkkeesha! Nee. Ninneeden thirumenithaan marayumen
kanmumpu kandeedumaa
rennallaayirulude minnukayeni
kkaayu dyovoo kaatteeduka
vannu svarggamathinnushasa,vani maayaa
chchhaaya maayunnuthe
yonnaayu vaazhukilum, marikkilumadu
tthanpeeduken potti nee