എന്‍റെ സ്നേഹിതന്‍റെ ദേഹവിയോഗം
കുമാരനാശാൻ=>എന്‍റെ സ്നേഹിതന്‍റെ ദേഹവിയോഗം
എൻ.
ശിവ! ശിവ! മറവിങ്കൽനിന്നുടൻ
ചെവികളിൽ വന്നു ശരങ്ങളേല്ക്കയോ
അവനിയടിതകർന്നുപോകവേ
യവഗതമായ് രവങ്ങൾ കേൾക്കയോ!
അഖിലവിലയകാലമായിതെ
ന്നകമലിവോ ചതിവോ കലർന്നുടൻ
പ്രകൃതദയമദ്യശ്യനേകനെ
ന്നകെലയണഞ്ഞു വിളിച്ചു ചൊല്കയോ!
പരുഷരവമഹോ നികർന്നിടും
ഗരളസമം ഭമേകിടുന്നുതേ!
പരിസരമതിലന്തകൻ വിടും
പരിജനമാർത്തുവിളിച്ചിടുന്നിതോ.
ഒരുവകയുമിടഞ്ഞു ദൃഷ്ടിയിൽ
തിരിയുവതില്ല തുറന്നിരിക്കിലും
ഇരുളിലുലകവും മറഞ്ഞിടു
ന്നുരുതരമർക്കനുയർന്നുനിൽക്കിലും.
അരുളുക മനമേ!യിതെന്തു നീ
യെരികനലായകമാകെ വേകുവാൻ
പറക ജഗതി! നീയുമെന്തയേ
പരിചിലചേതനഭാണ്ഡമാകുവാൻ.
ഉരുതരഭയമാർത്തി ശോകവും
ത്വരിതമെഴുന്നു മറന്നു ധൈര്യവും
ഒരുനൊടിയതിനുള്ളിലെന്തുവാൻ
പരവശനാവതു പൈതൽപോലെ ഞാൻ
നിയതമൊരു മഹാവിപത്തു ദുർ
ന്നിയതി വലിച്ചു തലയ്ക്കിടുന്നു മേ
സ്വയമതു തടയാവതല്ലെഴും
ഭയമരുളുന്നതവാര്യമെന്നുമേ.
ഒരുവനരികിൽ വന്നുനിന്നു തെ
ല്ലൊരുമൊഴിയോതി നടന്നിടുന്നിതാ
പെരുവഴിനടുവിൽക്കടിച്ചൂടൻ
പരിചൊടു പോം ഫണിയെന്നപോലവേ.
കളയുകയഥവാ കഥിച്ചതാം
കളവു വ്യഥാ കരളേ തപിക്കൊലാ
പൊളികൾ പറയുമാത്തസാഹസം
ജളജനമാർത്തിപരീക്ഷചെയ്യുവാൻ.
അരിയമധുര’മച്യുതാ’ർത്തിഹ്യ
ദ്വരനുടെ നാമമുരച്ചു നിർദ്ദയൻ,
ഒരുപദമതിനോടു ചേർത്തുതേ
നറുമധുതന്നൊടു നഞ്ചുപോലവൻ
അരുതതിനെ നിനയ്ക്കുവാൻ തരം
തരികയുമില്ല സുഹൃത്വമെങ്കിലും
നരരുടെ ചലമായ ജീവിതം
കരുതികിലെങ്ങനെ ധീരനാവൂ ഞാൻ!
കരിവരകൾ വരച്ചു കഷ്ട!മെ
ന്നരികിലിതായെറിയുന്നു ലേഖനം
വിരവിലതു വിടർത്തുമാറു കൈ
വിരലു തളർന്നു വശംകെടുന്നു ഞാൻ
ശിവ! ശിവ! ശിവ! ചാരു ചര്യനെ
ന്നരിയസുഹൃത്തമ’നച്യുതാ’ഭിധൻ
ഉരുരുജയെയുമൂഴിതന്നെയും
പരമഥവാ മതി ശാന്തി! ദൈവമേ!
കരയുവതിനുമില്ല കെല്പു മേ
കരളെഴുമാധിയിലന്ധമാകയാൽ
ചൊരിയുവതിനുമില്ല കണ്ണുനീർ
സിരകൾ തപിച്ചു വരണ്ടുപോകയാൽ.
മനമുഴറിയെരിഞ്ഞുതാണു; മെയ്
തനിയെ കുഴഞ്ഞു തടഞ്ഞു വീർപ്പതും;
അനുപദമണകല്ലി മിത്രമോ
ടനുമൃതി? ജീവ! യഥാർത്ഥബന്ധു നീ!
വെറുതെയതതുമില്ലയിന്നിതാ
ചെറുതുവികാരവുമെന്നിയേ മനം
ഉറുതിതടവിയെങ്ങു സൗഹൃദം
പൊറുതിയിതെങ്ങു കഠോരനാണു ഞാൻ
ഇടരൊടിരുളിൽനിന്നു ചിന്തയാർ
ന്നുടനിത ചേതന പൊങ്ങിടുന്നു മേ
കടലിനടിയിൽ മുങ്ങി മോഹമാ
ർന്നിടയിലുയർന്നെഴുമാർത്തനെന്നപോൽ.
മൊഴികൾ പരവശങ്ങളായ് തട
ഞ്ഞുഴലുകയായിവനുമപോലെയും
അഴലു ധൃതിതടംകവിഞ്ഞിടു
ന്നഴിമുറിയാതെഴുമാറുപോലെയും.
നിറയുമിടരിൽനിന്നു നീങ്ങുവാ
നറിവിൽ നിവാരണമൊന്നുമെന്നിയേ
മുറയുമൊരഭിമാനവും വിനാ
മുറയിടുവാൻ മുതിരുന്നുതേ മനം!
Manglish Transcribe ↓
Kumaaranaashaan=>enre snehithanre dehaviyogam
en. Shiva! Shiva! Maravinkalninnudan
chevikalil vannu sharangalelkkayo
avaniyadithakarnnupokave
yavagathamaayu ravangal kelkkayo! Akhilavilayakaalamaayithe
nnakamalivo chathivo kalarnnudan
prakruthadayamadyashyanekane
nnakelayananju vilicchu cholkayo! Parusharavamaho nikarnnidum
garalasamam bhamekidunnuthe! Parisaramathilanthakan vidum
parijanamaartthuvilicchidunnitho. Oruvakayumidanju drushdiyil
thiriyuvathilla thurannirikkilum
irulilulakavum maranjidu
nnurutharamarkkanuyarnnunilkkilum. Aruluka maname! Yithenthu nee
yerikanalaayakamaake vekuvaan
paraka jagathi! Neeyumenthaye
parichilachethanabhaandamaakuvaan. Urutharabhayamaartthi shokavum
thvarithamezhunnu marannu dhyryavum
orunodiyathinullilenthuvaan
paravashanaavathu pythalpole njaan
niyathamoru mahaavipatthu dur
nniyathi valicchu thalaykkidunnu me
svayamathu thadayaavathallezhum
bhayamarulunnathavaaryamennume. Oruvanarikil vannuninnu the
llorumozhiyothi nadannidunnithaa
peruvazhinaduvilkkadicchoodan
parichodu pom phaniyennapolave. Kalayukayathavaa kathicchathaam
kalavu vyathaa karale thapikkolaa
polikal parayumaatthasaahasam
jalajanamaartthipareekshacheyyuvaan. Ariyamadhura’machyuthaa’rtthihya
dvaranude naamamuracchu nirddhayan,
orupadamathinodu chertthuthe
narumadhuthannodu nanchupolavan
aruthathine ninaykkuvaan tharam
tharikayumilla suhruthvamenkilum
nararude chalamaaya jeevitham
karuthikilengane dheeranaavoo njaan! Karivarakal varacchu kashda! Me
nnarikilithaayeriyunnu lekhanam
viravilathu vidartthumaaru ky
viralu thalarnnu vashamkedunnu njaan
shiva! Shiva! Shiva! Chaaru charyane
nnariyasuhrutthama’nachyuthaa’bhidhan
ururujayeyumoozhithanneyum
paramathavaa mathi shaanthi! Dyvame! Karayuvathinumilla kelpu me
karalezhumaadhiyilandhamaakayaal
choriyuvathinumilla kannuneer
sirakal thapicchu varandupokayaal. Manamuzhariyerinjuthaanu; meyu
thaniye kuzhanju thadanju veerppathum;
anupadamanakalli mithramo
danumruthi? Jeeva! Yathaarththabandhu nee! Verutheyathathumillayinnithaa
cheruthuvikaaravumenniye manam
uruthithadaviyengu sauhrudam
poruthiyithengu kadtoranaanu njaan
idarodirulilninnu chinthayaar
nnudanitha chethana pongidunnu me
kadalinadiyil mungi mohamaa
rnnidayiluyarnnezhumaartthanennapol. Mozhikal paravashangalaayu thada
njuzhalukayaayivanumapoleyum
azhalu dhruthithadamkavinjidu
nnazhimuriyaathezhumaarupoleyum. Nirayumidarilninnu neenguvaa
narivil nivaaranamonnumenniye
murayumorabhimaanavum vinaa
murayiduvaan muthirunnuthe manam!