ഒരു അനുതാപം

കുമാരനാശാൻ=>ഒരു അനുതാപം

എൻ.

പോരും ധീരത ചിത്തമേ, പ്രിയമെഴു

ന്നെന്നമ്മ പോയാൾ വിര

ഞ്ഞാരാൽ നോക്കുക ദൂത്യപത്രമിതിലി

ക്കാണുന്ന രൂക്ഷാക്ഷരം

നേരാമായതു നേരുതന്നെയറിവി

ക്കൂ സാധുവെന്മാതുലൻ

പാരിൽ പ്രാണിഗളസ്ഥയാം‌മൃതി മരി

ക്കാമമ്മ രോഗാതുരാ.



വല്ലാതിങ്ങനെ മൂഢഭാവമൊടവി

ശ്വാസം വഹിക്കുന്നുതേ

കല്ലാമെന്മനമമ്മ പോയി മനമേ,

ഹാ പോയി, കേണീടു നീ

അല്ലെങ്കിൽ കനിവേതെനിക്കു വിരഹ

ക്ലേശാർത്തയാം തായെ ഞാൻ

തെല്ലും ഹാ! ഗണിയാതെയിന്നിരുപതാ

ണ്ടോളം കഴിച്ചു ജഡൻ.



ഓർക്കുമ്പോൾ വാണിപോലെയെന്‍റെ കരൾ ദം

ക്കുന്നുതേയമ്മതൻ

നേർക്കേതും കനിവെന്നി ഹന്ത! നെടുനാൾ

ഞാൻ ചെയ്ത ദുസ്സാഹസം

ആർക്കും ദേയമതായ ദര്ശനസുഖം

താനും തദാശാഭരം

തീർക്കും‌മട്ടുതകീല ഞാൻ ഇനി നിന

ച്ചാലും ഫലിച്ചീടുമോ?



തീരട്ടേ വ്യഥ തുള്ളിയശ്രുപൊഴിവിൻ

നേത്രങ്ങളേ, കണ്ണുനീർ

തോരാതെതന്നെ നിനച്ചൊരമ്മ മൃതയായ്

ഹാ! ചിന്തതാനന്തരാ

പാരം ചൂടെഴുമാറുചെയ്തശ്ഹൽകെടു

ത്തീടാത്ത ഘർമ്മാബ്ദമായ്

പൂരിക്കുന്നിതുമെന്‍റെ നീരസവിവേ

കത്തിൻഫലം കേവലം.



രണ്ടാണ്ടുള്ളിലൊരിക്കലാം, ജനനി, മൂ

ന്നാണ്ടുള്ളൊരുന്നാളിലാം

കണ്ടീടുന്നതു നാം, അതും ചില നിമേ

ഷംകൊണ്ടു വേർപാടിനാം

ഉണ്ടാമെന്‍റെ കിനാവുമുത്സവമതാ

യമ്മയ്ക്കു ഞാനോ സമുൽ

കണ്ഠാസംഭ്മേകി ഹന്ത! സുഖമേ

കീട്ടില്ലയിന്നാള്വരെ.



എന്മേൽ പ്രീതിയുടും ക്ഷമിക്കയപരാധം

ഞാൻ ക്ഷമിച്ചണ്ണിയെ

ന്നമ്മേ ചൊല്ലുക കഷ്ടമമ്മ മൃതയായ്

പൊങ്ങില്ല നാവിങ്ങിനി!

ശർമ്മം ചേർപ്പതിനെന്‍റെ സാന്ത്വവചനം

ചെല്ലില്ല കര്ണ്ണങ്നളിൽ

ധർമ്മാതിക്രമഭീരു ഞാന് അനുശയം

ശേഷിച്ചെനിക്കെന്നുമേ.



നൂനം ദേഹികൾ ദുർന്നിവാരഗതിയാം

യന്ത്രത്തിലൊന്നിൽ തിരി

‍ഞ്ഞുനച്ഛന്ദമുഴന്നീടുന്നു ബത! നാം

കാണുന്നതില്ലെങ്കിലും

ഞാനാർദ്രാശയ, നമ്മയാർത്തിമതി, ഞ

ങ്ങൾക്കെന്തിനന്യാദൃശം

താനേവന്നു വിയോഗം, ഓർക്കിലഴലേ

റുന്നൂ ജയിച്ചു വിധി.



അച്ഛൻ നന്ദനവത്സലൻ സുചരിതൻ

ദ്യോവേറിയസ്സംഭവം

തച്ചീലീവിധമെന്നെയന്നിളയകാ

ലത്തും പ്രവാസത്തിലും

അച്ഛിന്നം വളരും പ്രിയങ്ങൾ പരിബാ

ധിക്കാം അതല്ലമ്മയിൽ

സ്വച്ഛന്ദം തനയർക്കെഴും സഹജമാം

കൂറൊന്നു വേറൊന്നുമാം.



ഈഷൽസൗഖ്യവുമെന്നിയേ വിധവയാ

മെന്നമ്മ ഖേദിച്ചു ഞാൻ

തോഷം‌പൂണ്ടു സുഹൃജ്ജനങ്ങളൊടുമായ്

വാണേൻ കൃതാർത്ഥൻ ചിരം

ദോഷാശാങ്കി നുകർന്നതങ്ങൊടുവിലോ

ക്കാനിക്കുമാറിന്നതിൽ

ദോഷം തോന്നിയെനിക്കു ഭൂതസുഖവും

ദു:ഖീഭവിക്കുന്നുതേ.



പ്രത്യക്ഷക്ഷണമാത്മഭോഗസദൃശം

ഭാവിച്ചിടും ഭാവിയെ

സ്മൃത്യാരൂഢസുഖാസുഖങ്ങളിൽ നിറം

തേയ്ക്കും തനിക്കൊത്തപോൽ

മർത്ത്യൻ നീണ്ടൊരുകാലതന്തുനടുവേ

നിൽക്കുന്നു, ചൂടൊന്നുപോൽ

മദ്ധ്യം കത്തിയെഴും ശലാകയുടെ ര

ണ്ടറ്റത്തുമെത്തുന്നുതാൻ



കൈവിട്ടേൻ സമുദായകൃത്യഭരമെ

ല്ലാം വേഗ്ഗമമ്മയ്ക്കു ഞാൻ

കൈവല്യാവഹമായ വൃത്തിയൊടണ

ഞ്ഞുൾത്തീ കെടുത്തീടുവാൻ

ഹാ! വാഞ്ഛിച്ചു, ഹതാശനായി! നിമിഷം

നീട്ടയ്ക കൃത്യം ബുധൻ

ദൈവത്തിൻ‌ഗതി നാഗയാനകുടിലം,

നീർപ്പോളയിജ്ജീവിതം.



ശോകത്താലിഹ”യോഗ”സംഗതി സമാ

ധാനം തരുന്നില്ലെനി

ക്കേകന്നീല ചിരാനുഭൂതരസമി

ന്നദ്ധ്യാത്മബോധം സുഖം

ഹാ! കഷ്ടം! സുഖമല്ലതാൻ സുഖവും ഇ

ല്ലൈകാന്തികം സൗഖ്യം ഈ

ലോകപ്രീതിദശാനിബന്ധനി, ഉപാ

സിക്കുന്നു ദു:ഖത്തെ ഞാൻ.

Manglish Transcribe ↓


Kumaaranaashaan=>oru anuthaapam

en. Porum dheeratha chitthame, priyamezhu

nnennamma poyaal vira

njaaraal nokkuka doothyapathramithili

kkaanunna rookshaaksharam

neraamaayathu neruthanneyarivi

kkoo saadhuvenmaathulan

paaril praanigalasthayaammruthi mari

kkaamamma rogaathuraa. Vallaathingane mooddabhaavamodavi

shvaasam vahikkunnuthe

kallaamenmanamamma poyi maname,

haa poyi, keneedu nee

allenkil kanivethenikku viraha

kleshaartthayaam thaaye njaan

thellum haa! Ganiyaatheyinnirupathaa

ndolam kazhicchu jadan. Orkkumpol vaanipoleyen‍re karal dam

kkunnutheyammathan

nerkkethum kanivenni hantha! Nedunaal

njaan cheytha dusaahasam

aarkkum deyamathaaya darshanasukham

thaanum thadaashaabharam

theerkkummattuthakeela njaan ini nina

cchaalum phaliccheedumo? Theeratte vyatha thulliyashrupozhivin

nethrangale, kannuneer

thoraathethanne ninacchoramma mruthayaayu

haa! Chinthathaanantharaa

paaram choodezhumaarucheythashhalkedu

ttheedaattha gharmmaabdamaayu

poorikkunnithumen‍re neerasavive

katthinphalam kevalam. Randaandullilorikkalaam, janani, moo

nnaandullorunnaalilaam

kandeedunnathu naam, athum chila nime

shamkondu verpaadinaam

undaamen‍re kinaavumuthsavamathaa

yammaykku njaano samul

kandtaasambhmeki hantha! Sukhame

keettillayinnaalvare. Enmel preethiyudum kshamikkayaparaadham

njaan kshamicchanniye

nnamme cholluka kashdamamma mruthayaayu

pongilla naavingini! Sharmmam cherppathinen‍re saanthvavachanam

chellilla karnnangnalil

dharmmaathikramabheeru njaanu anushayam

sheshicchenikkennume. Noonam dehikal durnnivaaragathiyaam

yanthratthilonnil thiri

‍njunachchhandamuzhanneedunnu batha! Naam

kaanunnathillenkilum

njaanaardraashaya, nammayaartthimathi, nja

ngalkkenthinanyaadrusham

thaanevannu viyogam, orkkilazhale

runnoo jayicchu vidhi. Achchhan nandanavathsalan sucharithan

dyoveriyasambhavam

thaccheeleevidhamenneyannilayakaa

latthum pravaasatthilum

achchhinnam valarum priyangal paribaa

dhikkaam athallammayil

svachchhandam thanayarkkezhum sahajamaam

kooronnu veronnumaam. Eeshalsaukhyavumenniye vidhavayaa

mennamma khedicchu njaan

thoshampoondu suhrujjanangalodumaayu

vaanen kruthaarththan chiram

doshaashaanki nukarnnathangoduvilo

kkaanikkumaarinnathil

dosham thonniyenikku bhoothasukhavum

du:kheebhavikkunnuthe. Prathyakshakshanamaathmabhogasadrusham

bhaavicchidum bhaaviye

smruthyaarooddasukhaasukhangalil niram

theykkum thanikkotthapol

martthyan neendorukaalathanthunaduve

nilkkunnu, choodonnupol

maddhyam katthiyezhum shalaakayude ra

ndattatthumetthunnuthaan



kyvitten samudaayakruthyabharame

llaam veggamammaykku njaan

kyvalyaavahamaaya vrutthiyodana

njultthee keduttheeduvaan

haa! Vaanjchhicchu, hathaashanaayi! Nimisham

neettayka kruthyam budhan

dyvatthingathi naagayaanakudilam,

neerppolayijjeevitham. Shokatthaaliha”yoga”samgathi samaa

dhaanam tharunnilleni

kkekanneela chiraanubhootharasami

nnaddhyaathmabodham sukham

haa! Kashdam! Sukhamallathaan sukhavum i

llykaanthikam saukhyam ee

lokapreethidashaanibandhani, upaa

sikkunnu du:khatthe njaan.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution