ഒരു അനുമോദനം
കുമാരനാശാൻ=>ഒരു അനുമോദനം
എൻ.
പൂവേ സൗരഭമുള്ളനാൾ ഭുവനമാ
ന്യം നീ, പുരാരാമമ
ല്ലാവാസം, സ്വയമിന്നദിഷ്ടകൃതമാ
യീടുന്ന കാടെങ്കിലും,
ഭൂവിൽത്താണേറിയാത്ത ഗർഭമതിലുണ്ടാം
ഹീരമേ, സ്വൈര്യമായ്
മേവാമത്രേ കരേറി നീ മഹിതമാം
കോടീരകോടീതടം.
എന്നല്ലുജ്ജ്വലമായ് നഭസ്സിൽ വിലസും
നക്ഷത്രമേയത്രനി
ന്നെന്നും മഞ്ഞു മറച്ചിടാ, മുകിലുമെന്നും
നിന്നെ മൂടാ ദൃഢം
മന്നിൽ ത്വദ്ഗുണമെന്നുമോരുവതി
നാളില്ലെന്നതും വന്നിടാ
മിന്നും കാന്തി നിനക്കു നൽകിയ വിധാതാ
മൂർഖനല്ലോർക്ക നീ.
ഉദ്യത്താം പുഴയെങ്ങുദിച്ചുദധിയെ
ങ്ങിന്നെത്ര സുസഥൈര്യമാർ
ന്നുദ്യോഗിച്ചിഹ ഗണ്ഡശൈലനിരയാ
സ്രോതസ്സെ രോധിപ്പതും
എത്തീടേണ്ടവയെത്തിടേണ്ട ദിശി ചെ
ന്നെത്തും തടുത്തിന്നൊരാൾ
നിർത്തീടാൻ കരുതേണ്ടഹോ! നീയതിത
ന്നുദ്ദേശ്യമുദ്ദാമമാം.
അന്യോൽക്കർഷവിരക്തരാത്മസുഖമ
റ്റൈശ്വര്യമറ്റന്ധരായ്
ത്തന്നെത്താനെരിയുന്നു കത്തിയൊരസൂയാ
വഹ്നിതന്നിൽ സദാ
അന്യൂനം പറയാം മനുഷ്യരിൽ ദുരീർഷ്യാ
മുക്തരാരാകിലും
ധന്യന്മാരവർ; സത്യമോതി ഭഗവാൻ
ബുദ്ധൻ വിവൃദ്ധാശയൻ
ഉൽക്കർഷത്തിനു ജാതിജാതിയൊടിട
ഞ്ഞോരാതെ പോരാടിയോ
നിഷ്കാര്യം സമുദായമാഞ്ഞു സമുദാ
യത്തോടെതിർത്തോ സ്വയം
ഒക്കെപ്പാടെ വരും ജയാപജയമെല്ലാം
കണ്ടുകൊണ്ടത്രമേൽ
നിൽക്കുന്നുണ്ടൊരു കൈ! സമീകരണസ
ന്നാഹത്തൊടൂഹിക്കുകിൽ.
പൊങ്ങും താണതു, പൊങ്ങിനിന്നതതുപോൽ
താഴും; വിളങ്ങുന്ന പൂ
മങ്ങിപ്പോമിഹ നാളെ നൂനമഥവാ
യിന്നല്ലയെന്നാകിലും,
എങ്ങും ഭംഗമെഴാതെയീ നിയമമാം
ചക്രം ചലിക്കുന്നതിൽ
ത്തങ്ങീടുന്നഖിലം, തദാശ്രയഫലം
നൽകുന്നു യത്നങ്ങളും.
കിട്ടാഞ്ഞു ഗുണതുല്യവൃത്തി നിജരാജ്യം
വിട്ടു നഷ്ടാശനായ്
ബ്രിട്ടീഷാശ്രയമെന്നു പോയ് വിദിതനാം
പി. വേലു, ബി. ഏ. ഭവാൻ
സ്പഷ്ടം ഭാരത ചക്രവർത്തി പരിതോ
ഷിച്ചു ലഭിച്ചീപ്സിതം
ദിഷ്ടത്താലതുമല്ല ‘റാവുബഹദൂ’രെ
ന്നായ് ഭവന്നാമവും.
ആരോർത്തീ ഗതമായ കൊള്ളിയതിവർ
ത്തിക്കും വിളക്കാകുമെ
ന്നാരീ വിസ്തൃതമായ വിത്തു മരമായ്
വായ്ക്കുന്നുവെന്നോർത്തതും?
പാരം വിസ്മയവും കൂതൂഹലവുമു
ണ്ടാകുന്നിതാനന്ദവും
ധീരാത്മൻ, സ്വയമോർത്തു ലോകഗതിയിൽ
ത്തോന്നുന്നു വിശ്വാസവും.
യോഗ്യൻ യുക്തപദം ഭവാനിതഥവാ
പ്രാപിച്ചതാശ്ചര്യമ
ല്ലോർക്കുന്നുണ്ടധികോന്നതിക്കുമധികം
പേർ പാത്രമാവാമതും
ഭാഗ്യത്തെപ്പുകഴുന്നതിൽ പ്രഥയുമ
ല്ലുണ്ടന്യധന്യത്വമീ
വാഗ്ബന്ധത്തിനു പിന്നെ ലോകമറിയു
ന്നുണ്ടായതോതാതെയും
പോകട്ടായതു ഭൂരിമോദമിയലു
ന്നൊന്നല്ല രണ്ടല്ലതാൻ
ഈ കാണും ഭവദീയർതൻ ഹൃദയമി
നീരേഴുനൂറായിരം
ആകക്കണ്ടു കൃതാർത്ഥനാകുക, ഭവാൻ
മാഹാത്മ്യമാത്മീയമാം
ലോകത്തിന്നെഴുമേവനാൽ, ഗുണനിധേ!
യിന്നാപ്പുമാനേ പൂമാൻ
പ്രീതിക്കായ് സുമതേ, ഭവാനെ വെറുതേ
വർണ്ണിക്കയോയല്ല ഞാൻ
ജാതിസ്നേഹനിമിത്തമാം ജളതയാൽ
കെല്‍പാർന്നു ജല്‍പിക്കയോ
ചേതസ്സിങ്കൽ യുവാക്കളീ ചരിതമൊ
ന്നക്ലിഷ്ടദൃഷ്ടാന്തമായ്
വേദിക്കും സ്ഥിരയത്നനിഷ്ഠയതിനും
വിദ്യോദ്യമത്തിന്നുമേ.
ഹാ! വാഴേണ്ടിയിരുന്നയേ വിദിതവൃ
ത്താന്തൻ ഭവത്താതനി
ന്നാ വിദ്യാപ്രണയിക്കെഴും രസവുമാർ
ക്കെത്തും കൃതാർത്ഥത്വവും
ഭൂവിൽ ധീഗതിപോലെയോ പിണയുമാ
ശാതന്തുവെപ്പോലെയോ
ജീവൻ നീളുവതില്ല മർത്ത്യനയി, കഷ്ടം!
പോട്ടെ ദൈവേഷ്ടമാം.
ഈ മന്നിൽപ്പരിപൂർത്തിയില്ല വിഭവ
ങ്ങൾക്കൊന്നുമെന്നാകിലും
ഹേ മാന്യാശയ, നിങ്ങൾ ഭാഗ്യനിധിയാ
ണീവൃത്തമോർത്തിപ്പൊഴും.
സാമോദം കലരുന്നു തേ സ്ഥവിരയാം
മാതാ സമുദ്ബുദ്ധമാം
ഹേമന്താംബുജമൊത്ത വക്ത്രമതിലാ
യാനന്ദമന്ദസ്മിതം.
ചൊൽക്കൊള്ളുന്ന പദങ്ങളും മഹിമയും
മേന്മേലുമേലും ഭവാ
നുൽക്കർഷത്തിനു ദേഹികൾക്കവധിയിൽ
ല്ലത്രേ തനുത്യാഗവും
ഉൽക്കാമ്പിൽ ജഗദീശഭക്തിയൊടുമ
ങ്ങാരോഗ്യമോടും ചിരം
വിഖ്യാതത്വമിയന്നു വാഴ്ക സമുദാ
യത്തേയുമോർത്തീടുക.
Manglish Transcribe ↓
Kumaaranaashaan=>oru anumodanam
en. Poove saurabhamullanaal bhuvanamaa
nyam nee, puraaraamama
llaavaasam, svayaminnadishdakruthamaa
yeedunna kaadenkilum,
bhooviltthaaneriyaattha garbhamathilundaam
heerame, svyryamaayu
mevaamathre kareri nee mahithamaam
kodeerakodeethadam. Ennallujjvalamaayu nabhasil vilasum
nakshathrameyathrani
nnennum manju maracchidaa, mukilumennum
ninne moodaa druddam
mannil thvadgunamennumoruvathi
naalillennathum vannidaa
minnum kaanthi ninakku nalkiya vidhaathaa
moorkhanallorkka nee. Udyatthaam puzhayengudicchudadhiye
nginnethra susathyryamaar
nnudyogicchiha gandashylanirayaa
srothase rodhippathum
ettheedendavayetthidenda dishi che
nnetthum thadutthinnoraal
nirttheedaan karuthendaho! Neeyathitha
nnuddheshyamuddhaamamaam. Anyolkkarshaviraktharaathmasukhama
ttyshvaryamattandharaayu
tthannetthaaneriyunnu katthiyorasooyaa
vahnithannil sadaa
anyoonam parayaam manushyaril dureershyaa
muktharaaraakilum
dhanyanmaaravar; sathyamothi bhagavaan
buddhan vivruddhaashayan
ulkkarshatthinu jaathijaathiyodida
njoraathe poraadiyo
nishkaaryam samudaayamaanju samudaa
yatthodethirttho svayam
okkeppaade varum jayaapajayamellaam
kandukondathramel
nilkkunnundoru ky! Sameekaranasa
nnaahatthodoohikkukil. Pongum thaanathu, pongininnathathupol
thaazhum; vilangunna poo
mangippomiha naale noonamathavaa
yinnallayennaakilum,
engum bhamgamezhaatheyee niyamamaam
chakram chalikkunnathil
tthangeedunnakhilam, thadaashrayaphalam
nalkunnu yathnangalum. Kittaanju gunathulyavrutthi nijaraajyam
vittu nashdaashanaayu
britteeshaashrayamennu poyu vidithanaam
pi. Velu, bi. E. Bhavaan
spashdam bhaaratha chakravartthi paritho
shicchu labhiccheepsitham
dishdatthaalathumalla ‘raavubahadoo’re
nnaayu bhavannaamavum. Aarortthee gathamaaya kolliyathivar
tthikkum vilakkaakume
nnaaree visthruthamaaya vitthu maramaayu
vaaykkunnuvennortthathum? Paaram vismayavum koothoohalavumu
ndaakunnithaanandavum
dheeraathman, svayamortthu lokagathiyil
tthonnunnu vishvaasavum. Yogyan yukthapadam bhavaanithathavaa
praapicchathaashcharyama
llorkkunnundadhikonnathikkumadhikam
per paathramaavaamathum
bhaagyattheppukazhunnathil prathayuma
llundanyadhanyathvamee
vaagbandhatthinu pinne lokamariyu
nnundaayathothaatheyum
pokattaayathu bhoorimodamiyalu
nnonnalla randallathaan
ee kaanum bhavadeeyarthan hrudayami
neerezhunooraayiram
aakakkandu kruthaarththanaakuka, bhavaan
maahaathmyamaathmeeyamaam
lokatthinnezhumevanaal, gunanidhe! Yinnaappumaane poomaan
preethikkaayu sumathe, bhavaane veruthe
varnnikkayoyalla njaan
jaathisnehanimitthamaam jalathayaal
kelpaarnnu jalpikkayo
chethasinkal yuvaakkalee charithamo
nnaklishdadrushdaanthamaayu
vedikkum sthirayathnanishdtayathinum
vidyodyamatthinnume. Haa! Vaazhendiyirunnaye vidithavru
tthaanthan bhavatthaathani
nnaa vidyaapranayikkezhum rasavumaar
kketthum kruthaarththathvavum
bhoovil dheegathipoleyo pinayumaa
shaathanthuveppoleyo
jeevan neeluvathilla martthyanayi, kashdam! Potte dyveshdamaam. Ee mannilpparipoortthiyilla vibhava
ngalkkonnumennaakilum
he maanyaashaya, ningal bhaagyanidhiyaa
neevrutthamortthippozhum. Saamodam kalarunnu the sthavirayaam
maathaa samudbuddhamaam
hemanthaambujamottha vakthramathilaa
yaanandamandasmitham. Cholkkollunna padangalum mahimayum
menmelumelum bhavaa
nulkkarshatthinu dehikalkkavadhiyil
llathre thanuthyaagavum
ulkkaampil jagadeeshabhakthiyoduma
ngaarogyamodum chiram
vikhyaathathvamiyannu vaazhka samudaa
yattheyumorttheeduka.