1.എ.ഡി.476-ൽ റോമിനെ ആക്രമിച്ചു കീഴടക്കിയ ജനതയാര്?
2.പ്രാചീന ലോകചരിത്രത്തിന്റെ അന്ത്യം കുറിച്ച സംഭവമായി അറിയപ്പെടുന്നതേത്?
3.യേശുക്രിസ്തു ജനിക്കുമ്പോൾ റോമാചക്രവർത്തി ആരായിരുന്നു ?
4.ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ റോമാചക്രവർത്തിയാര്?
5.കിഴക്കൻ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തുർക്കിയിലെ കോൺസ്റ്റാന്റിനോപ്പിൾ ഇപ്പോൾ അറിയപ്പെടുന്ന പേരെന്ത്?
6.’ആധുനിക ലോകചരിത്രത്തിന്റെ തുടക്കം' എന്നു വിവക്ഷിക്കപ്പെടുന്ന സംഭവമേത്?
7.റോമൻ നാഗരികതയെത്തുടർന്ന് വിശ്വഭാഷയായി ഉയർന്നുവന്നതേത്?
8.ശാസ്ത്രങ്ങളുടെയും കലയുടെയും ലാറ്റിൻ വിജ്ഞാനകോശമെന്നറിയപ്പെടുന്ന 'ഹിസ്റ്റോറിയ നാച്ചുറാലിസ് എഴുതിയതാര്?
9.തുർക്കികളുടെ നിയന്ത്രണത്തിൽനിന്നും ജെറുസലേം തിരിച്ചുപിടിക്കാനായി ക്രിസ്ത്യാനികൾ നടത്തിയ യുദ്ധങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
10.ഒന്നാം കുരിശുയുദ്ധം നടന്നതെന്ന്?
11.എ.ഡി. 571-ൽ മുഹമ്മദ് നബി ജനിച്ചതെവിടെ?
12. നാല്പതാം വയസ്സിൽ മുഹമ്മദ് നബിക്ക് വെളിപാടുണ്ടായതെവിടെ വെച്ച്?
13.എ.ഡി.622-ൽ മക്കയിൽ നിന്നും മദീനയിലേക്കുള്ള മുഹമ്മദ് നബിയുടെ പ്രയാണം അറിയപ്പെടുന്നതെങ്ങനെ?
14.മുഹമ്മദ്നബി അന്തരിച്ച വർഷമേത്?
15.മുഹമ്മദ് നബിക്കുശേഷം അധികാരത്തിൽ വന്ന ഭരണാധികാരികൾ ഏത് പേരിൽ അറിയപ്പെടുന്നു?
16.ഇസ്ലാമിക ചികിത്സാസമ്പ്രദായം അറിയപ്പെടുന്നതെങ്ങനെ?
17.റുബ്ബയ്യാത്ത് എന്ന കൃതിയുടെ കർത്താവാര്?
18.'ചൈനയിലെ അശോകൻ' എന്നു വിളിക്കപ്പെടുന്ന ഭരണാധികാരിയാര്?
19.തേയില കണ്ടുപിടിച്ചത് ഏത് രാജ്യക്കാരാണ്?
20.ചക്രവർത്തി രാഷ്ട്രത്തലവനായുള്ള ലോകത്തിലെ ഏക രാജ്യമേത്?
21.സാമുറായികൾ എന്നറിയപ്പെട്ട യോദ്ധാക്കൾ ഏത് രാജ്യത്തേതായിരുന്നു?
22.ജപ്പാനിൽ രൂപംകൊണ്ട പുഷ്പാലങ്കാര രീതിയേത്?
23.ചെടികളെയും വൃക്ഷങ്ങളെയും മുരടിപ്പിച്ച് ചെറുതാക്കി വളർത്തുന്ന ജാപ്പനീസ് സമ്പ്രദായമേത്?
24.ഷിൻ്റോമതം ഉദയം ചെയ്തതെവിടെ?
25.പുണ്യഗ്രന്ഥമില്ലാത്ത മതം എന്നറിയപ്പെടുന്നതേത്?
26. ഹൈക്കു എന്ന കാവ്യരീതി, കബൂക്കി എന്ന തിയേറ്റർ സമ്പ്രദായം എന്നിവ ഉദയം ചെയ്തതെവിടെ?
27.ജപ്പാൻകാരനായ മുരസാക്കി ഷിക്കിബു രചിച്ച ഏത് കൃതിയാണ് ലോകത്തിലെ ആദ്യത്തെ നോവലായി അറിയപ്പെടുന്നത്?
28.നവോത്ഥാനം ആരംഭിച്ചതെവിടെ?
29.'നവോത്ഥാനത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ഇറ്റാലിയൻ കവിയാര്?
30.യൂറോപ്പിലെ നവോത്ഥാന കാലഘട്ടം ഏതായിരുന്നു?
31.ഭൂമി സൂര്യനെ ചുറ്റുന്നുവെന്നുള്ള സൗരകേന്ദ്രീകൃത സിദ്ധാന്തം (Heliocentric Theory) മുന്നോട്ടു വെച്ചതാര്?
32.1543-ൽ പ്രസിദ്ധീകരിച്ച "ഓൺ ദി റെവല്യൂഷൻസ് എന്ന കൃതിയുടെ കർത്താവാര്?
33.’ഡിവൈൻ കോമഡി' എന്ന കൃതിയുടെ കർത്താവ്?
34.'ഉട്ടോപ്യ’ എന്ന കൃതിയാരുടെതാണ്?
35.നിക്കോളോമാക്കിയവെല്ലി രചിച്ച പ്രശസ്ത ഗ്രന്ഥമേത്?
36.നവോത്ഥാനകാലത്തെ ഉത്തേജിപ്പിച്ച Organum എന്ന കൃതി രചിച്ചതാര്?
37.പ്രിൻറിങ് പ്രസ് കണ്ടുപിടിച്ചതാര്?
38.ഗുട്ടൻബർഗിന്റെ അച്ചടിയന്ത്രത്തിൽ ആദ്യം അച്ചടിച്ച പുസ്തകമേത്?
39. I doubt, Therefore I am എന്ന തത്ത്വം ആരുടെതാണ്?
40.ജർമനിയിൽ മതനവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?
41. ജോൺ കാൽവിന്റെ നേതൃത്വത്തിൽ (കാൽവിനിസം) മതനവീകരണം നടന്നതെവിടെ?
42. കത്തോലിക്കാ സഭയുടെ പ്രതിമതനവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?
43.മതകുറ്റവാളികളെ വിചാരണ ചെയ്യാൻ മധ്യകാലഘട്ടത്തിൽ സഭ രൂപം നൽകിയ കോടതിയേത്?
44.പ്രതിമതനവീകരണ പ്രസ്ഥാനത്തിന്റെ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയ യോഗം നടന്നതെവിടെ?
45.വടക്കേ അമേരിക്കയിലെ ആദ്യ ഗോത്രവർഗ സമൂഹമേത്?
46.ഇംഗ്ലണ്ടിലെ രാജാവിന്റെ അധികാരങ്ങൾക്ക് വൃ ക്തമായ പരിധികൾ നിർണയിച്ച ആദ്യത്തെ രേഖയേത്?
47.മാഗ്നാകാർട്ടയിൽ ഒപ്പുവെച്ച രാജാവാര്?
48.മാഗ്നാകാർട്ട ഒപ്പുവെക്കപ്പെട്ടത് എവിടെ വെച്ച്?
49.പാർലമെൻറുകളുടെ മാതാവ് എന്നറിയപ്പെടുന്നതേത്?
50.ഏത് രാജാവിന്റെ ഭരണകാലത്താണ് ഇംഗ്ലണ്ടിൽ പാർലമെൻറ് പിറവിയെടുത്തത്
ഉത്തരങ്ങൾ
1.ബാർബേറിയന്മാർ
2. റോമിന്റെ പതനം .
3.അഗസ്റ്റസ് സീസർ
4.കോൺസ്റ്റൻറയിൻ
5.ഇസ്താംബുൾ
6.1453-ൽ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചെടുത്തത്.
7.ലാറ്റിൻ
8.പ്ലിനി
9.കുരിശുയുദ്ധങ്ങൾ
10.എ.ഡി.1097
11.മക്കയിൽ
13.ഹിറാ ഗുഹയിൽ
14.ഹിജറ
15. എ.ഡി.632
16.ഖലീഫമാർ
17.ഒമർ ഖയ്യാം
18.യുനാനി
19.ചൈനക്കാർ
20.ജപ്പാൻ
21.ജപ്പാൻ
22.ഇക്ബാന
23.ബോൺസായ്
24.ജപ്പാനിൽ
25.ഷിൻ്റോമതം
26.ജപ്പാനിൽ
27.The Tale of Genji
28.ഇറ്റലിയിൽ
29.ഫ്രാൻസിസ്ക്കോ പെട്രാർക്ക്
30.14 മുതൽ 17 വരെ നൂറ്റാണ്ടുകൾ
31.കോപ്പർനിക്കസ് (പോളണ്ട്)
32.കോപ്പർനിക്കസ്
33.ദാൻ്റെ
34.തോമസ് മൂർ
35.ദി പ്രിൻസ്
36.ഫ്രാൻസിസ് ബേക്കൺ
37. ജർമൻകാരനായ ജോഹന്നാസ് ഗുട്ടൻബർഗ്
38.ഗുട്ടൻബർഗ് ബൈബിൾ(1456)
39.റെനെ ദെക്കാർത്തെ (ഫ്രാൻസ്)
40.മാർട്ടിൻ ലൂഥർ
41.സ്വിറ്റ്സർലൻഡ്
42.ഇഗ്നേഷ്യസ് ലയോള
43.ഇൻക്വിസിഷൻ
44.ടെൻറ്(1543-1563)
45.റെഡ് ഇന്ത്യക്കാർ
46.1215-ലെ മാഗ്നാകാർട്ട
47.ജോൺ രാജാവ്
48.ഇംഗ്ലണ്ടിലെ റണ്ണിമീഡ്
49.ബ്രിട്ടീഷ് പാർലമെൻറ്
50.ഹെൻട്രി ഒന്നാമൻ(11-നൂറ്റാണ്ട് )