▲ ഒരു എഴുത്ത്‌

കുമാരനാശാൻ=>▲ ഒരു എഴുത്ത്‌

എൻ.

കല്‍പിക്കുന്നു വെളിച്ചമായിരുളുമെ

ങ്ങാ സൗഖ്യമായ് ദു:ഖവും

നിഷ്പന്തരമായ് നടപ്പെവ്വിടെയി

ന്നാരോഗ്യമായ് രോഗവും

അപ്പോൾപ്പെറ്റ ശിശിക്കരച്ചിലെവിടെ

ജ്ജൂവോദയം ചൊൽ‌വതാ

യിപ്പാരിൽ സുമതേ! സുഖാനുഭവമു

ണ്ടെന്നോ നിനയ്ക്കുന്നു നീ!



കാളും കാന്തിയിൽ നാകവും നരകവും

കൂടിക്കുഴമ്പായതാ

ണീ ലോകം പുനരോർക്കിലീയതിരുവി

ട്ടാർക്കും ഗമിക്കാവതോ?



കാലേ തങ്ങടെ കർമ്മമാം കയറിനാൽ

കണ്ഠം കുടുക്കീട്ടുതാൻ

മലേന്തുന്നടിമപ്രവൃത്തിയൊഴിയും

നാമെങ്ങു ചെന്നാലിനി?



യോഗം ഭോഗവുമാലയസ്ഥിതിയുമാ

സ്സത്തായ സന്യാസവും,

ലോകേശൻ‌പദഭക്തി, പൂജ, ധനമാർ

ജ്ജിക്കുന്ന മാർഗ്ഗങ്ങളും,

ത്യാഗം, നേർച്ചക,ളെന്നുവേണ്ട വലുതാം

തീവ്രവ്രതാദ്യങ്ങളും

ഹാ, കണ്ടേനിവയൊക്കെയേറ്റമവത

ന്നുള്ളുടുമൂടാടി ഞാൻ.



കാണുന്നില്ലൊരു ചെറ്റുസൗഖ്യമിവിടെ

ക്കാനൽജലത്തെക്കൊതി

ച്ചേണം‌പോലുഴലുന്നതാണു രസമോ

ഹംതേടുമിജ്ജീവിതം

ഊനംവിട്ട ഗുണങ്ങളെത്രയൊരുവ

ന്നുൾത്താരിൽ വർദ്ധിക്കുമോ

നൂനം ജീവിതമത്ര ദുസ്സഹവുമായ്

ത്തീരുന്നു പാരിൽ സഖേ!



സ്വാർത്ഥപ്രീതി വെടിഞ്ഞു വിസ്തൃതമന

സ്സാം ഭക്തനല്ലോ ഭവാ

നോർത്താലങ്ങനെയുള്ളവർക്കിവിടെ വാ

ഴാവതല്ല തെല്ലും സഖേ!

അത്യന്താഗ്രമിരുമ്പുകൂടമെതിരി

ട്ടേറ്റുന്ന തല്ലാകവേ

പുത്തൻ ചാരുപളുങ്കുപാവയുടെമേ

ലേൽക്കിൽ സഹിക്കാവതോ!



ഉള്ളത്തിൽക്കനിവൊട്ടുമെന്നിയതിനീ

ചത്വത്തൊടും നല്ല തേൻ

തുള്ളിക്കൊത്തു മതൃത്തെഴും മൊഴിയൊടും

നഞ്ചൊത്ത നെഞ്ചത്തൊടും

കള്ളംതന്നെ നിറഞ്ഞു നേരകലെയായ്

തന്നെബ്ഭരിപ്പാൻ സ്വയം

തള്ളിക്കേറുമൊരുത്തനാകിലിവിടെ

സ്സൗഖ്യം നിനക്കും സഖേ!



നന്നായാഞ്ഞഥ ജീവിതം പണയമായ്

വച്ചും പഠിച്ചീടുവാ

നിന്നേവംവിധമായിതെന്‍റെ സമയം

ഹാ! പാതിയും പോയിതേ

എന്നല്ലുൾപ്രിയമൂലമായിഹ സഖേ!

യുന്മത്തനെപ്പോലെ ഞാൻ

ചെന്നോരോന്നു പിടിച്ചതൊക്കെ നിഴൽ‌പോൽ

നിസ്സാരമായ് പോയിതോ.



കൂറുള്ളോരുടെ കൂട്ടുവിട്ടഹഹ! ഞാൻ

കുറയ്ക്കരക്കെട്ടതിൽ

കീറക്കച്ചയുടുത്തു കണ്ട പടിതോ

റും പോയിരന്നൂ സഖേ!

തീരെ ക്ലേശമിയന്ന തീവ്രതരമാ

യീടും വ്രതം നോറ്റുതാൻ

പാരം മേനിയലഞ്ഞു ഹാ! ഫലമെനി

ക്കുണ്ടായതെന്തായതിൽ?



നന്നായിട്ടയി! കേൾക്കയെന്‍റെ ഹൃദയം

നിന്നോടുരയ്ക്കാം സഖേ!

യിന്നെൻ സ്വാനുഭവത്തിൽനിന്നറിവതാ

മീ സത്യമത്യുത്തമം

ഒന്നായോളമെടുത്തടിച്ചു ചുഴലി

ക്കും ജീവിതൗഘത്തിലീ

യൊന്നത്രേ കടവുള്ളൊരുത്തനു കട

ന്നങ്ങേക്കരപ്പോകുവാൻ.



ഊഹിക്കിൽ പരിചര്യ തൻ വിധികളും,

പ്രാണൻ നിരോധിപ്പതും,

മോഹംതാൻ പരവിദ്യയും പ്രകൃതിവി

ജ്ഞാനാദിശാസ്ത്രങ്ങളും

ആഹാ! മാനസവിഭ്രമങ്ങളിഹ സർ

വ്വത്യാഗമത്യാഗവും,

സ്നേഹം ‘സ്നേഹ’മിതൊന്നുതന്നെ സകലം

പാർത്താൽ പദാർത്ഥം സഖേ!



ജീവൻ, ബ്രഹ്മവു,മീ ജഗത്തിലഖിലേ

ശൻ മർത്ത്യനും പിന്നെയി

ന്നേവം പ്രേതപിശാചവർഗ്ഗവു,മഹോ!

വേതാളഭൂതങ്ങളും,

ദേവന്മാർ, പശുപക്ഷിജാതി, കൃമികീ

ടംതൊട്ട സ്രഷ്ടങ്ങളും

താവുന്നുണ്ടു വെടിഞ്ഞിടാതെ ദൃഢമാ

യിസ്നേഹമുൾത്താരതിൽ.



വേറാരോതുകയിന്നു ദേവനിരകൾ

ക്കും ദേവനാകുന്നതോ?

നേരായോർക്കുകിലാരു സർവ്വവുമിള

ക്കിക്കൊണ്ടുനിൽക്കുന്നതോ?

ഓരുമ്പോൾ, ശിശുവിന്നുവേണ്ടിയൊരു മാ

താവോ മരിക്കുന്നതും

ചോരൻ കൊള്ളയിടുന്നതും സകലവും

സ്നേഹംനിമിത്തം സഖേ!



വാക്കിന്നും ഹൃദയത്തിനും വിഷയമാ

കാതപ്പുറത്തായ് സദാ

പാർക്കുന്നായതു ഹന്ത! ഭൂരിസുഖമാ

യോ ദു:ഖമായോ സഖേ!

ഓർക്കുമ്പോളതുതാൻ ഭയങ്കരി ജഗ

ത്സംഹർത്രിയാം ദുർഗ്ഗയും

വായ്ക്കും മോഹനരൂപമാർന്നു വരുമാ

ലോകൈകമാതാവതും



രോഗം, ബന്ധുജനം മരിച്ച വിരഹം,

ദാരിദ്ര്യഭാരം, ഗുണോ

ദ്രേകം ദോഷവുമിന്നു കർമ്മഫലമാ

കും നല്ലതും തീയതും

ആകെക്കാൺകിലിതൊക്കെവേയതിനെഴു

ന്നാരാധനംതാൻ സഖേ!

ലോകത്തിൽപ്പുനരിന്നു ജീവകൃതിയാ

യെന്തുള്ളൂ ചിന്തിക്കുകിൽ?



മായാമോഹമതാണു കേണു സഖമ

ന്വേഷിച്ചു പോകുന്നതും

പേയാണോർക്കുകിലിന്നു കേവലമതാം

ദു:ഖം കൊതിക്കുന്നതും

ആയാസാൽ മൃതിയാഗ്രഹിക്കിൽ വലുതാ

മുന്മാദമാണായതും

മായതുള്ളൊരു നിത്യജീവിതമനോ

മിഥ്യാഭിലാഷം സഖേ!



പാരം വേഗമെഴും മനോരഥമതിൽ

പ്പാരാതെയേറിബ്ഭവാൻ

ദൂരം ദൂരമതായ് നടന്നിഹ കട

ന്നെങ്ങെങ്ങു പോയീടിലും

ചാരത്തുള്ളതുപോലെതന്നയി സഖേ!

യീ ലോകമാകും മഹാ

പാരാവാരവുമീ സുഖാസുഖമതായ്

ത്തല്ലുന്ന കല്ലോലവും!



കേട്ടോ ഹേ! ചിറകറ്റു വീണ ഖഗമേ!

ചൊല്ലുന്നു ഞാൻ സംഭ്രമം

കാട്ടീടായ്കയിതൊക്കെയോർക്കിലിഹ ര

ക്ഷയ്ക്കുള്ള പോക്കല്ലെടോ.

പെട്ടെന്നേവമടീക്കടിക്കടിപെടു

ന്നയ്യോ! പരുങ്ങുന്നു തേ!

കഷ്ടം! പിന്നെയുമെന്തിനിങ്ങനെയസാ

ദ്ധ്യത്തിൽ ശ്രമിക്കുന്നു നീ?



പാട്ടിൽ ജ്ഞാനവു,മർച്ചനാസ്തുതികളും

ഹാ! ശക്തിയും സർവ്വവും

പോട്ടേ, തന്നെ മറന്നുനിന്നു വിലസു

ന്നാ സ്നേഹമൊന്നില്ലയോ

വാട്ടംവിട്ടതുതന്നെയേകശരണം

നമ്മൾക്കു പാഠത്തിനായ്

കാട്ടുന്നുണ്ടതിതാ പ്രദീപശിഖയെ

പ്പുല്കും പതംഗം സഖേ!



നീചപ്രാണിയിതിന്നതിന്നഴകു ക

ണ്ടാശിച്ചഹോ കണ്ണതിൽ

ക്കാചം‌പറ്റി,യകം കവിഞ്ഞു വഴിയും

സ്നേഹത്തിലുന്മത്തമായ്

ഹാ! ചാരായമെടുത്തപോലതുഴറി?

ഹേ ഭക്തരേ, നിങ്ങൾ സ

ങ്കോചിക്കേണ്ടയഹന്തയാം ഹൃദയപ

ങ്കം ചുട്ടുപൊട്ടിക്കൂവിൻ!



ചൊല്ലൂ സൗഖ്യമൊരിക്കലെങ്കിലുമിര

പ്പാളിക്കുദിക്കുന്നുവോ

യില്ലല്ലോ പുനരെന്തിനന്യരൊടു നാം

യാചിച്ചിടുന്നു വൃഥാ

എല്ലാം നല്കുക,യെന്നുമല്ല, ഫലമി

ച്ഛിക്കതതിന്നും സഖേ!

ചൊല്ലേറും ധനമെങ്കിലൊന്നു ഹൃദയേ

വേണ്ടോളമുണ്ടായ്‌വരും.



അല്ലേ! നൂന,മഖണ്ഡനായ വിഭുവിൻ

ദായദനല്ലേ ഭവാ

ന്നില്ലേ സ്നേഹമതായ വൻ‌കടലുമി

ന്നുൾക്കാമ്പിലുൽക്കുലമായ്

എല്ലാം ‘നല്കുക! നല്കുകാ`രു ഫലമി

ച്ഛിക്കുന്നവന്നുള്ളിലാ

നല്ലോരാഴി നശിച്ചു തുള്ളി ജലമായ്

ശേഷിച്ചുപോകും സഖേ!



ബ്രഹ്മംതൊട്ടണുജീവിയല്ല പരമാ

ണുക്കൾക്കുമുൾക്കാമ്പതിൽ

ച്ചെമ്മേ നില്പതഖണ്ഡമായ് വിലസിടു

ന്നാ സ്നേഹമല്ലോ സഖേ!

അമ്മാഹാത്മ്യമതോർത്തു നീയതുകൾതൻ

പാദാരവിന്ദങ്ങളിൽ

സമ്മോദേന സമർച്ചചെയ്ക മനതാ

രും ദേഹിയും ദേഹവും



പാരിൽക്കാണ്മതശേഷമോർക്ക പരമേ

ശൻ‌തന്‍റെയാകാരമാ

ണോരുമ്പോളവനെത്തിരിഞ്ഞെവിടെയ

ന്വേഷിച്ചു പോകുന്നു നീ

ആരിക്കണ്ട ചരാചരത്തെയഖിലം

സ്നേഹിച്ചിടുന്നൂ സഖേ!

യാരായാലുമവൻ മഹേശനെയുപാ

സിക്കുന്നു തർക്കം‌വിനാ!

Manglish Transcribe ↓


Kumaaranaashaan=>▲ oru ezhutthu

en. Kal‍pikkunnu velicchamaayirulume

ngaa saukhyamaayu du:khavum

nishpantharamaayu nadappevvideyi

nnaarogyamaayu rogavum

appolppetta shishikkaracchilevide

jjoovodayam cholvathaa

yippaaril sumathe! Sukhaanubhavamu

ndenno ninaykkunnu nee! Kaalum kaanthiyil naakavum narakavum

koodikkuzhampaayathaa

nee lokam punarorkkileeyathiruvi

ttaarkkum gamikkaavatho? Kaale thangade karmmamaam kayarinaal

kandtam kudukkeettuthaan

malenthunnadimapravrutthiyozhiyum

naamengu chennaalini? Yogam bhogavumaalayasthithiyumaa

satthaaya sanyaasavum,

lokeshanpadabhakthi, pooja, dhanamaar

jjikkunna maarggangalum,

thyaagam, nercchaka,lennuvenda valuthaam

theevravrathaadyangalum

haa, kandenivayokkeyettamavatha

nnulludumoodaadi njaan. Kaanunnilloru chettusaukhyamivide

kkaanaljalatthekkothi

cchenampoluzhalunnathaanu rasamo

hamthedumijjeevitham

oonamvitta gunangalethrayoruva

nnultthaaril varddhikkumo

noonam jeevithamathra dusahavumaayu

ttheerunnu paaril sakhe! Svaarththapreethi vedinju visthruthamana

saam bhakthanallo bhavaa

nortthaalanganeyullavarkkivide vaa

zhaavathalla thellum sakhe! Athyanthaagramirumpukoodamethiri

ttettunna thallaakave

putthan chaarupalunkupaavayudeme

lelkkil sahikkaavatho! Ullatthilkkanivottumenniyathinee

chathvatthodum nalla then

thullikkotthu mathrutthezhum mozhiyodum

nanchottha nenchatthodum

kallamthanne niranju nerakaleyaayu

thannebbharippaan svayam

thallikkerumorutthanaakilivide

saukhyam ninakkum sakhe! Nannaayaanjatha jeevitham panayamaayu

vacchum padticcheeduvaa

ninnevamvidhamaayithen‍re samayam

haa! Paathiyum poyithe

ennallulpriyamoolamaayiha sakhe! Yunmatthaneppole njaan

chennoronnu pidicchathokke nizhalpol

nisaaramaayu poyitho. Koorullorude koottuvittahaha! Njaan

kuraykkarakkettathil

keerakkacchayudutthu kanda paditho

rum poyirannoo sakhe! Theere kleshamiyanna theevratharamaa

yeedum vratham nottuthaan

paaram meniyalanju haa! Phalameni

kkundaayathenthaayathil? Nannaayittayi! Kelkkayen‍re hrudayam

ninnoduraykkaam sakhe! Yinnen svaanubhavatthilninnarivathaa

mee sathyamathyutthamam

onnaayolamedutthadicchu chuzhali

kkum jeevithaughatthilee

yonnathre kadavullorutthanu kada

nnangekkarappokuvaan. Oohikkil paricharya than vidhikalum,

praanan nirodhippathum,

mohamthaan paravidyayum prakruthivi

jnjaanaadishaasthrangalum

aahaa! Maanasavibhramangaliha sar

vvathyaagamathyaagavum,

sneham ‘sneha’mithonnuthanne sakalam

paartthaal padaarththam sakhe! Jeevan, brahmavu,mee jagatthilakhile

shan martthyanum pinneyi

nnevam prethapishaachavarggavu,maho! Vethaalabhoothangalum,

devanmaar, pashupakshijaathi, krumikee

damthotta srashdangalum

thaavunnundu vedinjidaathe druddamaa

yisnehamultthaarathil. Veraarothukayinnu devanirakal

kkum devanaakunnatho? Neraayorkkukilaaru sarvvavumila

kkikkondunilkkunnatho? Orumpol, shishuvinnuvendiyoru maa

thaavo marikkunnathum

choran kollayidunnathum sakalavum

snehamnimittham sakhe! Vaakkinnum hrudayatthinum vishayamaa

kaathappuratthaayu sadaa

paarkkunnaayathu hantha! Bhoorisukhamaa

yo du:khamaayo sakhe! Orkkumpolathuthaan bhayankari jaga

thsamharthriyaam durggayum

vaaykkum mohanaroopamaarnnu varumaa

lokykamaathaavathum



rogam, bandhujanam mariccha viraham,

daaridryabhaaram, guno

drekam doshavuminnu karmmaphalamaa

kum nallathum theeyathum

aakekkaankilithokkeveyathinezhu

nnaaraadhanamthaan sakhe! Lokatthilppunarinnu jeevakruthiyaa

yenthulloo chinthikkukil? Maayaamohamathaanu kenu sakhama

nveshicchu pokunnathum

peyaanorkkukilinnu kevalamathaam

du:kham kothikkunnathum

aayaasaal mruthiyaagrahikkil valuthaa

munmaadamaanaayathum

maayathulloru nithyajeevithamano

mithyaabhilaasham sakhe! Paaram vegamezhum manorathamathil

ppaaraatheyeribbhavaan

dooram dooramathaayu nadanniha kada

nnengengu poyeedilum

chaaratthullathupolethannayi sakhe! Yee lokamaakum mahaa

paaraavaaravumee sukhaasukhamathaayu

tthallunna kallolavum! Ketto he! Chirakattu veena khagame! Chollunnu njaan sambhramam

kaatteedaaykayithokkeyorkkiliha ra

kshaykkulla pokkalledo. Pettennevamadeekkadikkadipedu

nnayyo! Parungunnu the! Kashdam! Pinneyumenthininganeyasaa

ddhyatthil shramikkunnu nee? Paattil jnjaanavu,marcchanaasthuthikalum

haa! Shakthiyum sarvvavum

potte, thanne marannuninnu vilasu

nnaa snehamonnillayo

vaattamvittathuthanneyekasharanam

nammalkku paadtatthinaayu

kaattunnundathithaa pradeepashikhaye

ppulkum pathamgam sakhe! Neechapraaniyithinnathinnazhaku ka

ndaashicchaho kannathil

kkaachampatti,yakam kavinju vazhiyum

snehatthilunmatthamaayu

haa! Chaaraayamedutthapolathuzhari? He bhakthare, ningal sa

nkochikkendayahanthayaam hrudayapa

nkam chuttupottikkoovin! Cholloo saukhyamorikkalenkilumira

ppaalikkudikkunnuvo

yillallo punarenthinanyarodu naam

yaachicchidunnu vruthaa

ellaam nalkuka,yennumalla, phalami

chchhikkathathinnum sakhe! Chollerum dhanamenkilonnu hrudaye

vendolamundaayvarum. Alle! Noona,makhandanaaya vibhuvin

daayadanalle bhavaa

nnille snehamathaaya vankadalumi

nnulkkaampilulkkulamaayu

ellaam ‘nalkuka! Nalkukaa`ru phalami

chchhikkunnavannullilaa

nalloraazhi nashicchu thulli jalamaayu

sheshicchupokum sakhe! Brahmamthottanujeeviyalla paramaa

nukkalkkumulkkaampathil

cchemme nilpathakhandamaayu vilasidu

nnaa snehamallo sakhe! Ammaahaathmyamathortthu neeyathukalthan

paadaaravindangalil

sammodena samarcchacheyka manathaa

rum dehiyum dehavum



paarilkkaanmathasheshamorkka parame

shanthan‍reyaakaaramaa

norumpolavanetthirinjevideya

nveshicchu pokunnu nee

aarikkanda charaacharattheyakhilam

snehicchidunnoo sakhe! Yaaraayaalumavan maheshaneyupaa

sikkunnu tharkkamvinaa!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution